അകനാമെ

ഒരു ജാപ്പനീസ് യോകായി

ടോറിയാമ സെകീന്റെ 1776-ലെ ഗാസു ഹയാക്കി യാഗ്യോ എന്ന പുസ്തകത്തിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്ന ഒരു ജാപ്പനീസ് യോകായിയാണ് അകനാമെ.[3] ബാത്ത് ടബുകളിലും ബാത്ത്റൂമുകളിലും ശേഖരിക്കപ്പെടുന്ന മാലിന്യങ്ങൾ നക്കിക്കളയുന്ന "ഫിൽത്ത് ലിക്കർ" എന്നാണിതിനർത്ഥം.[4]

ഉട്ടാഗാവ യോഷികാസു എഴുതിയ ഹയാകുഷു കൈബുത്സു യാകായ് സുഗോറോകുവിൽ നിന്നുള്ള "സോകോകുരാദാനി നോ അകനാമെ" (ഡീപ് ഡാർക്ക് വാലിയിലെ അകനാമെ)
"Akaname" from the Gazu Hyakki Yagyō by Toriyama Sekien[1][2]

ക്ലാസിക്സ്

തിരുത്തുക

ക്ലാസിക്കൽ യോകായ് ചിത്രീകരണത്തിൽ നഖങ്ങളുള്ള പാദങ്ങളും ക്രോപ് ചെയ്ത തലയുമുള്ള കുട്ടികളെ കുളി സ്ഥലത്ത് ഒട്ടിപ്പിടിക്കുന്ന നീളമുള്ള നാക്കുകളോടുകൂടി ചിത്രീകരിച്ചിരിക്കുന്നു.[5] ഈ ചിത്രീകരണങ്ങളിൽ ഒരു തരത്തിലുള്ള വിശദീകരണവും ഉൾക്കൊള്ളുന്നില്ല. അതിനാൽ അവയുമായി ബന്ധപ്പെട്ട എന്തും അനുമാനിക്കാൻ മാത്രമേ കഴിയുകയുള്ളൂ. എന്നാൽ എഡോ കാലഘട്ടത്തിലെ കൈദാൻ പുസ്തകമായ കൊക്കോൺ ഹ്യാകുമോനോതാരി ഹൈബാൻ, അകാനെബുരി (നെബുരി എന്നതിന്റെ അർത്ഥം ""നക്കുക"") എന്ന ഒരു യോകായെക്കുറിച്ച് എഴുതുന്നു. ഈ അകനബൂരിയുടെ ചിത്രീകരണമാണ് അകനാമെയെന്ന് അനുമാനിക്കുന്നു.[2][3]

പഴയ ബാത്ത് ഹൗസുകളിൽ താമസിക്കുന്ന ഒരു രാക്ഷസനാണ് അകാനെബുരി. തകർന്നുകിടക്കുന്ന എസ്റ്റേറ്റുകളിൽ ഒളിഞ്ഞിരിക്കുന്നതായി പറയപ്പെടുന്നു. അക്കാലത്ത് മത്സ്യം വെള്ളത്തിൽ നിന്നാണ് ജനിച്ചതെന്നും പേൻ അഴുക്കിൽ നിന്ന് ജനിച്ചതാണെന്നും മത്സ്യം വെള്ളവും പേൻ അഴുക്കും കഴിക്കുന്നുവെന്നും എല്ലാം വിശ്വസിക്കപ്പെടുന്നു. പൊടിയും മാലിന്യവും ശേഖരിക്കുന്ന സ്ഥലങ്ങളിലെ വായുവിൽ നിന്ന് അക്കനേബുരി രൂപാന്തരപ്പെടുകയും അതിനാൽ മാലിന്യങ്ങൾ കഴിക്കുകയും ചെയ്യുന്നു.[6]

എഡോ കാലഘട്ടം

തിരുത്തുക
 
അകനെബുരിയും ('കഴുപ്പ്-ലിക്കർ') കുളിക്കുന്ന സ്ത്രീയും. —നിറ്റോ ഹോൺസോ സുസാൻ (1780). Ueda Hiromitsu വരച്ചത്[7]}}

.

അകനാമേ ("ഫിൽത്ത്-ലിക്കർ", "സ്കം-ലിക്കർ") എന്ന പേര് ആദ്യമായി പ്രത്യക്ഷപ്പെട്ടത് ഗാസു ഹയാക്കിയാഗ്യോയിലാണ് (1776), ചില കമന്റേറ്റർമാരുടെ അഭിപ്രായത്തിൽ ടോറിയാമ സെക്കീന്റെ നിരവധി ചിത്രീകരിച്ച യോകൈ ശേഖരങ്ങളിലൊന്ന്,[8] എന്നിരുന്നാലും, വേരിയന്റ് നാമം അകനെബുരി (垢 ねぶり) ഇതേ അർത്ഥത്തിൽ മുമ്പ് യമോക്ക ജെൻറിൻ [ja] എഴുതിയ കൈദാൻ പുസ്തകമായ കൊക്കോൺ ഹയാകുമോനോഗതാരി ഹ്യബൻ (古今百物語評判) (1686) ൽ വിവരിച്ചിട്ടുണ്ട്.[9][10][11][12][13]അകനെബുരി (垢舐) എന്ന രൂപവും ജെൻകി (കാണ്ഡ ജെങ്കി എന്ന് അനുമാനിക്കാം) സമാഹരിച്ച Nittō honzō zusan (日東本草図纂) എന്ന കൃതിയിലും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.[7][10]

കുറിപ്പുകൾ

തിരുത്തുക
  1. Toriyama, Sekien (July 2005). Toriyama Sekien Gazu Hyakki Yagyō Zen Gashū (in ജാപ്പനീസ്). Tokyo: Kadokawa Shoten Publishing Co., Ltd. pp. 10–65. ISBN 978-4-04-405101-3.
  2. 2.0 2.1 Reider, Noriko (2010). Japanese Demon Lore. U.S.A: Utah State University.
  3. 3.0 3.1 村上 2000, പുറം. 7
  4. Yoka, Hiroko (2008). Yokai Attack! The Japanese Monster Survival Guide. Tokyo: Kodansha International Ltd. pp. 82–85. ISBN 978-4-77-003070-2.
  5. 草野巧 (1997). 幻想動物事典. 新紀元社. p. 7. ISBN 978-4-88317-283-2.
  6. 山岡元隣 (1989) [1686]. "古今百物語評判". In 高田衛編・校中 (ed.). 江戸怪談集. 岩波文庫. Vol. 下. 岩波書店. pp. 344–345. ISBN 978-4-00-302573-4.
  7. 7.0 7.1 Kanda, Genki (1780). "Dai-6 Akaneburi" 第六 垢ねぶり. In Tsutsumi, Rin (ed.). Nittō honzō zusan 日東本草図纂. Vol. 12. Ueda Hiromitsu 上田寛満 (illust.).
  8. Foster, Michael Dylan (2015). The Book of Yokai: Mysterious Creatures of Japanese Folklore. University of California Press. p. 232 and Fig. 28. ISBN 978-0-520-95912-5.
  9. Miyamoto, Yukie (2013). "Chapter 1. Kokuminteki yūmei yōkai. §Akaname" 第1章 国民的有名妖怪 §垢嘗. Nihon no yōkai FILE 日本の妖怪FILE (in ജാപ്പനീസ്). Gakken Publishing. pp. 16–17. ISBN 978-4-054056-63-3.
  10. 10.0 10.1 Kiba (2018), പുറം. 32.
  11. Yamaoka, Genrin [in ജാപ്പനീസ്] (1755) [1686]. "Dai-6 Akaneburi no koto" 第六 垢ねぶりの事. Kokon hyakumonogatari hyōban 古今百物語評判. Vol. 2. Teramachimatsubarasagarumachi, Kyōto: Umemura Saburobee. pp. 16v–17r. 一人いわく、「垢ねぶりというものは、ふるき風呂屋にすむばけもののよし申せり。もっとも、あれたる屋敷などにはあるべく聞こえ候えども、その名の心得がたくはべる」といえば、先生いえらく、「この名、もつともなる儀なるべし。
  12. Mozume, Takami [in ജാപ്പനീസ്] (1922). "Akaneburi" 垢ねぶり. Kōbunko 廣文庫. Vol. 15. Kōbunko kankōkai. pp. 932–933.
  13. Yamaoka, Genrin [in ജാപ്പനീസ്] (1989) [1686]. Takada, Mamoru [in ജാപ്പനീസ്] (ed.). Kokon hyakumonogatari hyōban 古今百物語評判. 江戸怪談集. Vol. 3. Iwanami. pp. 344–345. ISBN 978-4-00-302573-4. {{cite book}}: |work= ignored (help)
"https://ml.wikipedia.org/w/index.php?title=അകനാമെ&oldid=3903780" എന്ന താളിൽനിന്ന് ശേഖരിച്ചത്