അംലെസെറ്റ് മുച്ചി

എത്യോപ്യൻ മോഡലും നടിയും ചലച്ചിത്ര നിർമ്മാതാവും

എത്യോപ്യൻ മോഡലും നടിയും ചലച്ചിത്ര നിർമ്മാതാവുമാണ് അംലെസെറ്റ് മുച്ചി (അംഹാറിക്ക്: አምለሰት ജനനം 1978 [1]).

അംലെസെറ്റ് മുച്ചി
አምለሰት ሙጬ
അംലെസെറ്റ് മുച്ചി ആഫ്രിക്കൻ ചലച്ചിത്ര നിർമ്മാതാവ്
അംലെസെറ്റ് മുച്ചി ആഫ്രിക്കൻ ചലച്ചിത്ര നിർമ്മാതാവ്
ജനനം1978 (വയസ്സ് 45–46)
അഡിസ് അബാബ, എത്യോപ്യ
തൊഴിൽ
  • മോഡൽ
  • നടി
  • ചലച്ചിത്രനിർമ്മാതാവ്
ദേശീയതഎത്യോപ്യൻ
പഠിച്ച വിദ്യാലയംന്യൂയോർക്ക് ഫിലിം അക്കാദമി
യൂണിറ്റി യൂണിവേഴ്സിറ്റി
Years active2004–present
പങ്കാളിടെഡി ആഫ്രോ
കുട്ടികൾ2
വെബ്സൈറ്റ്
amlesetmuchie.com

ആദ്യകാല ജീവിതവും കരിയറും

തിരുത്തുക

1978-ൽ എത്യോപ്യയിലാണ് അംലെസെറ്റ് ജനിച്ചത്.[1]ന്യൂയോർക്ക് ഫിലിം അക്കാദമിയിൽ നിന്ന് ഫിലിം നിർമ്മാണവും, യൂണിറ്റി യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസവും അവർ പഠിച്ചു.[2]

എത്യോപ്യയെ പ്രതിനിധീകരിച്ച് 2004 ലെ മിസ് യൂണിവേഴ്സിറ്റി മത്സരത്തിൽ അംലെസെറ്റ് വിജയിയായി. അവർ 2006-ലെ മിസ്സ് വേൾഡ് എത്യോപ്യ മത്സരത്തിലെ വിജയിയും ആയിരുന്നു. എത്യോപ്യയിലെ അഡിസ് അബാബയിലെ യൂണിറ്റി യൂണിവേഴ്സിറ്റിയിൽ നിന്ന് അവർ ജേണലിസം പഠിച്ചു.[3]കൂടാതെ, അംലെസെറ്റ് ഒരു ചലച്ചിത്രനിർമ്മാതാവാണ്. അവർ സി ലെ ഫിക്കിർ (പ്രണയത്തെക്കുറിച്ച്), അഡോപ്ഷൻ എന്നീ സിനിമകളും ഗ്രീൻ എത്യോപ്യ എന്ന ഡോക്യുമെന്ററിയുടെയും തിരക്കഥയെഴുതുകയും നിർമ്മിക്കുകയും ചെയ്തു.[4]

എത്യോപ്യയിലെ എറ്റെറ്റ് ഡയറി ഉൽപ്പന്നങ്ങളുടെ വക്താവായി അംലെസെറ്റ് പ്രവർത്തിക്കുന്നു. [5] എത്യോപ്യ നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് അവർ തുറന്നുപറയുന്നു.[6]

എത്യോപ്യയിലെ അഡിസ് അബാബയിൽ 2018 മാർച്ച് 11 ന് നടന്ന യുഎൻ 2018 വിമൻ ഫസ്റ്റ് 5 കെയിൽ അംലെസെറ്റ് പങ്കെടുത്തു. 25.25 സമയത്താണ് അവർ ഐക്കൺ വനിതാ മൽസരത്തിൽ വിജയിച്ചത്.[7]

സ്വകാര്യ ജീവിതം

തിരുത്തുക

2012-ൽ അഡിസ് അബാബയിലെ ഹോളി ട്രിനിറ്റി കത്തീഡ്രലിൽ വെച്ച് എത്യോപ്യൻ ഗായകൻ ടെഡി ആഫ്രോയെ അംലെസെറ്റ് വിവാഹം കഴിച്ചു. [2] അവർക്ക് രണ്ട് കുട്ടികളുണ്ട്.[8]

ഫിലിമോഗ്രാഫി

തിരുത്തുക
Year Title Role Notes
2016 അഡോപ്ഷൻ ഡയറക്ടർ ഹ്രസ്വചിത്രം
2017 ലാപ്‌ടോസ് നടി
2018 യെസെംവർക്ക് നടി
2017 ബെഥൻസ് നടി
2019 മിൻ അലേഷ് നടി, ഡയറക്ടർ


ഡോക്യുമെന്ററി

തിരുത്തുക
Year Title Role Notes
2016 ഗ്രീൻ എത്യോപ്യ Presenter and Director Environmental
Year Videos/clips Artist
2017 "മാർ എസ്കെ തുവാഫ്" ടെഡി ആഫ്രോ


  1. 1.0 1.1 "Miss World Ethiopia 2006 Amleset MUCHIE". nazret.com. Archived from the original on 2020-10-13. Retrieved 2020-09-10.
  2. 2.0 2.1 "Teddy Afro and Amleset Muchie get married". Zehabesha. September 27, 2012. Archived from the original on 2020-02-15. Retrieved 2020-10-27.
  3. "Miss World Ethiopia 2006 Amleset MUCHIE". nazret.com (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2020-10-13. Retrieved 2018-03-26.
  4. "About".
  5. "Etete Dairy advertising".
  6. "World Environment Day 2015".
  7. "Tsehaye Gemechu confidently wins UN 2018 Women First 5k". Ethiopian Run. 11 March 2018. Archived from the original on 2020-10-13. Retrieved 2020-10-27.
  8. "Teddy Afro and Amleset Muche dancing with Teddy's New song, Tewodros". Awramba Times. May 6, 2017.
"https://ml.wikipedia.org/w/index.php?title=അംലെസെറ്റ്_മുച്ചി&oldid=3793543" എന്ന താളിൽനിന്ന് ശേഖരിച്ചത്