മഹാരാഷ്ട്രയിലെ മുംബൈയ്ക്കടുത്തുള്ള അംബർനാഥിൽ ഇപ്പോഴും ഉപയോഗത്തിലുള്ള, 11-ാം നൂറ്റാണ്ടിലെ ചരിത്രപ്രധാനമായ ഒരു ഹിന്ദു ക്ഷേത്രമാണ് അംബർനാഥ് ശിവക്ഷേത്രം. ഇത് അംബ്രേശ്വർ ശിവക്ഷേത്രം എന്നും അറിയപ്പെടുന്നു.

2024 ജനുവരിയിൽ ശിവക്ഷേത്രം, അംബർനാഥ്

സ്ഥാനം തിരുത്തുക

അംബർനാഥ് റെയിൽവേ സ്റ്റേഷനിൽ നിന്ന് 2 കിലോമീറ്റർ അകലെ വാൽധുനി നദിയുടെ തീരത്താണ് ഇത് സ്ഥിതിചെയ്യുന്നത്.

ചരിത്രം തിരുത്തുക

എ ഡി 1060ൽ[1] കരിങ്കല്ലിൽ കൊത്തിയെടുത്തതാണ് ഈ ക്ഷേത്രം. സിൽഹാരാ രാജവംശത്തിലെ ചിത്തരാജ എന്ന രാജാവാണ് ഇത് പണികഴിപ്പിച്ചത്. അദ്ദേഹത്തിന്റെ മകൻ മുമ്മുനി ഇതിന്റെ പുനർനിർമ്മാണം നടത്തിയിട്ടുണ്ടാവാം.[2]

ഘടന തിരുത്തുക

മണ്ഡപത്തിൽ നിന്ന് ഏകദേശം 20 പടികൾ ഇറങ്ങി, താഴെയാണ് ഗർഭഗൃഹം സ്ഥിതി ചെയ്യുന്നത്. ശിഖര ഗോപുരം പൂർത്തിയാകാത്തതു പോലെ അവസാനിക്കുകയും മുകൾഭാഗം ആകാശത്തേക്ക് തുറന്നിരിക്കുന്നു. അത് ഒരിക്കലും പൂർത്തിയായിട്ടില്ല. ഇത് ഭൂമിജ ശൈലിയിൽ പണിത ക്ഷേത്രമാണ്. പൂർത്തിയായിരുന്നെങ്കിൽ 1059-ൽ നിർമ്മിച്ച മധ്യപ്രദേശിലെ ഉദയ്പൂരിലെ നീലകണ്ഠേശ്വര ക്ഷേത്രം എന്നറിയപ്പെടുന്ന ഉദയേശ്വര ക്ഷേത്രം,സിന്നാറിലെ ഗോണ്ടേശ്വര ക്ഷേത്രം എന്നിവക്ക് സമാനമായിരിക്കും ഈ ക്ഷേത്രം. മണ്ഡപത്തിന് മൂന്ന് പൂമുഖങ്ങളുണ്ട്. പുറത്തെ രൂപത്തിലുള്ള കൊത്തുപണികളിൽ ഭൂരിഭാഗത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ ചില സ്ത്രീശില്പങ്ങളും ദൈവിക രൂപങ്ങളും അവശേഷിക്കുന്നു.

അവലംബം തിരുത്തുക

  1. Harle, 232
  2. "Ambreshwar Shiva Temple, Shiva Temple". www.templeadvisor.com (in ഇംഗ്ലീഷ്). Archived from the original on 2017-08-04. Retrieved 2017-08-03.
  • Harle, J.C., The Art and Architecture of the Indian Subcontinent, 2nd edn. 1994, Yale University Press Pelican History of Art, ISBN 0300062176
  • Michell, George, The Penguin Guide to the Monuments of India, Volume 1: Buddhist, Jain, Hindu, 1989, Penguin Books, ISBN 0140081445
  • Kanitkar, Kumud, "Ambarnath Shivalaya" A Monograph on the Temple at Ambarnath, Mumbai 2013,(ISBN 978-93-5104-580-9)
"https://ml.wikipedia.org/w/index.php?title=അംബർനാഥ്_ശിവക്ഷേത്രം&oldid=4018646" എന്ന താളിൽനിന്ന് ശേഖരിച്ചത്