വാഷിങ്ടണിലെ സ്മിത്ത്‌സോണിയൻ മൃഗശാലയിൽ കഴിഞ്ഞിരുന്ന ഏഷ്യൻ ആനയാണ് അംബിക. 72 വയസ്സുള്ളപ്പോൾ ഈ ആനയെ ദയാ വധത്തിനു വിധേയമാക്കി. 1948 കാലത്താണ്‌ അംബികയുടെ ജനനം. കൂർഗ് വനത്തിൽനിന്നും എട്ട് വയസുള്ളപ്പോഴായിരുന്നു വനം വകുപ്പ് അംബികയെ പിടികൂടിയത്. സ്മിത്ത്‌സോണിയൻ മൃഗശാലക്ക് ഇന്ത്യ നൽകിയ സമ്മാനമായിരുന്നു അംബിക. നോർത്ത് അമേരിക്കയിലെ ഏറ്റവും പ്രായമേറിയ ആനകളിലൊന്നായിരുന്നു അംബിക. അനേകം ഗവേഷണങ്ങൾക്കും പഠനങ്ങൾക്കും ഈ ആന വിധേയമാക്കപ്പെട്ടു. ഏഷ്യൻ ആനകളെക്കുറിച്ചുള്ള അനേകം പുത്തൻ അറിവുകൾ ശാസ്ത്ര ലോകത്തിന് സമ്മാനിച്ചത് അംബികയായിരുന്നു. [1]

പ്രധാന്യം തിരുത്തുക

ഗർഭാശയ മുഴകളടക്കമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ഗൊണോഡോട്രോപിൻ റിലീസിങ് ഹോർമോൺ ആദ്യമായി പരീക്ഷിച്ചത് ഈ ആനയിലായിരുന്നു.[2]

അവലംബം തിരുത്തുക

  1. https://www.smithsonianmag.com/smithsonian-institution/national-zoo-mourns-death-asian-elephant-180974536/
  2. https://www.mathrubhumi.com/news/world/72-year-old-indian-elephant-euthanised-at-washington-1.4654412
"https://ml.wikipedia.org/w/index.php?title=അംബിക_(ആന)&oldid=3513342" എന്ന താളിൽനിന്ന് ശേഖരിച്ചത്