അംബികാ ഭഗവതി ക്ഷേത്രം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വൈപ്പിൻ ദ്വീപിന്റെ നടുവിൽ ആയി നിലകൊള്ളുന്ന പുരാതനമായ ഈ ക്ഷേത്രം ഇന്നു കാണുന്ന രീതിയിൽ നവീകരിച്ചത് 2001ൽ ആണ്. ദാരികവധത്തിനു ശേഷം ശാന്തസ്വരൂപിയായ ഭദ്രകാളിയാണ് പ്രധാന പ്രതിഷ്ഠ. കൂടാതെ ഉപദേവതകളായി.ഗണപതി,ബ്രഹ്മരക്ഷസ്സ്, നാഗരാജാവ്, നാഗയക്ഷി എന്നിവരാണ് ഉള്ളത്. മഞ്ഞുമ്മൽ ശ്രീ.നാരായണൻ നമ്പൂതിരിയാണ് ക്ഷേത്രം തന്ത്രി. വർഷത്തിൽ രണ്ട് ഉത്സവങ്ങളാണ് ഉള്ളത്. പ്രതിഷ്ഠാദിന മഹോത്സവം ഇടവമാസത്തിലെ രേവതി നക്ഷത്രത്തിൽ ആണ് നടത്തപ്പെടുന്നത്. മീനമാസത്തിലെ ഭരണി നക്ഷത്രം ആണ് പ്രധാന ഉത്സവം.
കുഡുംബി സേവാസംഘം 203 നമ്പർ ശാഖയ്ക്കാണ് ക്ഷേത്രത്തിന്റെ ഭരണചുമതല.
രണ്ട് വർഷമാണ് ഭരണസമിതിയുടെ കാലാവധി.