ഒൻപത് അക്ഷരങ്ങൾ വീതമുള്ള വരികളും (ബൃഹതി ഛന്ദസ്സ്); ഗണം, ന'ഗണം, ഗണം എന്നിങ്ങനെ മൂന്ന് ഗണവും വരുന്ന വൃത്തത്തെ ശിശുഭൃത എന്നു പറയുന്നു.

ലക്ഷണം തിരുത്തുക


ത്രികങ്ങളായി രണ്ടു സർവ്വലഘുവും ഒരു സർവ്വഗുരുവുമായതിനാൽ 'നനമ' എന്ന് ഗണക്രമം. രണ്ട് നഗണവും ഒരു മഗണവും യഥാക്രമത്തിൽ വന്നാൽ ശിശുഭൃത വൃത്തമായി. അതായത് ആദ്യത്തെ ആറക്ഷരം ലഘു; ശേഷം മൂന്നക്ഷരം ഗുരു.
'ലലല।ലലല।ഗംഗംഗം' എന്ന് ചൊൽത്താളം. ചൊല്ലാനും നല്ല ശബ്ദഭംഗിയുള്ള ഒരു താളമാണിത്. വൃത്തമഞ്ജരിയിൽ ഇതിന് ഉദാഹരണ പദ്യം നല്കിയിട്ടില്ല.
നാട്യശാസ്ത്രത്തിൽ, മധുകരീ എന്നാണ് ഭരതമുനി ഈ വൃത്തത്തിനു പേരുനല്കിയിട്ടുള്ളത്.

എന്ന് അദ്ദേഹം ലക്ഷണം ചെയ്യുന്നു.(ഒമ്പതക്ഷരമുള്ള പാദത്തിൽ ഒടുവിലത്തെ മൂന്നക്ഷങ്ങളും ഗുരുക്കളായിട്ടുള്ള വൃത്തം മധുകരി എന്ന പേരിൽ അറിയപ്പെടുന്നു)

ഉദാഹണം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ശിശുഭൃത&oldid=2659046" എന്ന താളിൽനിന്ന് ശേഖരിച്ചത്