അറബിമലയാളം തിരുത്തുക

അറബിമലയാളം എന്ന താളിൽ താങ്കൾ ചേർത്ത വിവരങ്ങളെല്ലാം ഇവിടെ നിന്നുള്ള പകർപ്പാണല്ലോ. പകർപ്പവകാശസംരക്ഷിതമായ സ്രോതസ്സുകളിൽ നിന്ന് വിക്കിപീഡീയയിലേക്ക് ലേഖനങ്ങൾ പകർത്താൻ പാടില്ല. അവ അവലംബമായി ഉപയോഗിക്കാനേ പാടുള്ളൂ. ഇക്കാരണം കൊണ്ട് താങ്കളുടെ തിരുത്തുകൾ ഞാൻ നീക്കം ചെയ്തിട്ടുണ്ട്. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിച്ചോളൂ. -- റസിമാൻ ടി വി 08:43, 26 ഡിസംബർ 2012 (UTC)Reply

പ്രിയപ്പെട്ട സിയ, മലയാളം വിക്കിപീഡിയയിലേക്കു് ഏറെ വർഷത്തിനുശേഷം തിരിച്ചുവരുന്നതിനു നന്ദി, സ്വാഗതം!

അതേ ലേഖനത്തിലെ വിവരങ്ങൾ ഉപയോഗിച്ച് സ്വന്തം ശൈലിയിൽ എഴുതിച്ചേർക്കാൻ കഴിഞ്ഞാൽ നന്നായിരിക്കും. ആശംസകളോടെ, വിശ്വപ്രഭ ViswaPrabha Talk 09:15, 26 ഡിസംബർ 2012 (UTC)Reply

താങ്കളുടെ സംവാദത്താളിലെ കുറിപ്പുകൾക്കുള്ള മറുപടി ഇവിടെത്തന്നെ ഇട്ടാൽ മതിയാവും -- റസിമാൻ ടി വി 09:47, 26 ഡിസംബർ 2012 (UTC)Reply

ഇങ്ങനെയാണോ?

അതെ. പക്ഷെ കുറിപ്പിട്ടു കഴിഞ്ഞാൽ നാല് ടിൽഡെ ചിഹ്നങ്ങൾ ഉപയോഗിച്ച് (റസിമാൻ ടി വി 10:06, 26 ഡിസംബർ 2012 (UTC)) ഒപ്പിടാൻ ശ്രദ്ധിക്കുക. മറ്റൊരു ഉപയോക്താവിനാണ് കുറിപ്പിടുന്നതെങ്കിൽ അവരുടെ സംവാദത്താളിലാണ് ചെയ്യേണ്ടത് -- റസിമാൻ ടി വി 10:06, 26 ഡിസംബർ 2012 (UTC)Reply
 നോക്കട്ടെ Ziya (സംവാദം) 10:13, 26 ഡിസംബർ 2012 (UTC)Reply

അതെ. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി:

  1. ഏതെങ്കിലും ഒരു ലേഖനത്തെപ്പറ്റി (അതിന്റെ ഉള്ളടക്കത്തെപ്പറ്റി)യാണെങ്കിൽ, ആ ലേഖനത്തിന്റെ തന്നെ സംവാദത്താളിൽ ചർച്ച/ ചോദ്യം/മറുപടി/സംശയം തുടരുക. (മെച്ചം: ലേഖനം ശ്രദ്ധിക്കുന്നവരും അതിൽ തിരുത്തലുകൾ വരുത്തുന്നവരുമായ എല്ലാവരുടേയും ശ്രദ്ധ അതിൽ പതിയും.)
  2. ഉള്ളടക്കത്തിനേക്കാൾ, അതിൽ വരുത്തിയ ഒരു പ്രത്യേക തിരുത്തലിനെപ്രതിയാണു് സംവാദം എങ്കിൽ ആ തിരുത്തൽ വരുത്തിയ ആളുടെ സംവാദം ലിങ്കിൽ ഞെക്കി, അവിടെ സംവാദം തുടരുക. (മെച്ചം: ആ ഉപയോക്താവിനു് അതുവഴി ഒരു മെയിൽ സന്ദേശം ലഭിക്കും. (അപ്രകാരം അദ്ദേഹം സെറ്റിങ്ങുകൾ ചെയ്തുവെച്ചിട്ടുണ്ടെങ്കിൽ. വല്ലപ്പോഴും മാത്രം വിക്കിപീഡിയയിലെ മാറ്റങ്ങൾ ശ്രദ്ധിക്കുന്ന ആളാണെങ്കിൽ ഇത്തരം മെയിൽ സന്ദേശം അവരുടെ ശ്രദ്ധയാകർഷിക്കാൻ നല്ലതാണു്.)
  3. ഏതെങ്കിലും ലേഖനത്തിനല്ലാതെ, ഒരു ഉപയോക്താവിനോടു നേരിട്ടു സംവദിക്കാൻ ആ ഉപയോക്താവിന്റെ തന്നെ സംവാദത്താളിൽ (അതിന്റെ ലിങ്കു ക്ലിൿ ചെയ്തു്) ചർച്ച തുടരുക.
  4. ചിലർക്കിഷ്ടം ഒരേ താളിൽ ചർച്ച തുടരാനാണു്. മറ്റു ചിലർ പരസ്പരം മറ്റേയാളുടെ താളുകളിൽ (അതായതു് എനിക്കു സിയ എഴുതുന്നതു് എന്റെ താളിലും ഞാൻ മറുപടി എഴുതുന്നതു് സിയയുടെ താളിലും എന്നിങ്ങനെ) സംവദിക്കാറുമുണ്ടു്. പൊതുവേ ഇതു് സ്വന്തം ഇഷ്ടംപോലെ ചെയ്യാം. മെയിൽ സന്ദേശം കൃത്യമായി ലഭിക്കാൻ നല്ലതു് പരസ്പരം എഴുതുകയാണു്.
  5. മുകളിലെ ഏതു സാഹചര്യത്തിലും ഏറ്റവും പ്രധാനമായ ഒരു കാര്യം സ്വന്തം ഒപ്പു് മറുപടിയ്ക്കൊപ്പം ചേർക്കലാണു്. ഇതിനു് നാലു ടിൽഡ ചിഹ്നങ്ങൾ (~ ~ ~ ~) (ഇടയ്ക്കു സ്പേസില്ലാതെ) ടൈപ്പു ചെയ്താൽ മതി. താൾ സേവ് ചെയ്യുമ്പോൾ (നാലു ചിഹ്നങ്ങൾ ചേർത്താൽ) ഉപയോക്തൃനാമം, സംവാദത്താളിന്റെ ലിങ്ക്, തിരുത്തിയ സമയം ഇവ മൂന്നും സ്വയം വന്നുകൊള്ളും. മൂന്നു ടിൽഡകളാണു് ഇങ്ങനെ ചേർക്കുന്നതെങ്കിൽ സമയംരൊഴിവാക്കി പേരും സംവാദക്കണ്ണിയും മാത്രം വരും. വിശ്വപ്രഭ ViswaPrabha Talk 10:19, 26 ഡിസംബർ 2012 (UTC)Reply

നന്ദി വിശ്വ്വേട്ടാ Ziya (സംവാദം)

എന്തായാലും ആ ലേഖനത്തിൽ നിന്ന് ഫാക്റ്റുകൾ സ്വീകരിച്ച് , മറ്റ് സോഴ്സുകളിൽ നിന്നു കൂടി വിവരങ്ങൾ ശേഖരിച്ച് സ്വന്തായി ഒരു ലേഖനം എഴുതുന്നതാണ്. Ziya (സംവാദം) 10:27, 26 ഡിസംബർ 2012 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Tmziyad

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 02:10, 17 നവംബർ 2013 (UTC)Reply