സേവനങ്ങൾക്കു് നന്ദി. താളുകൾ തിരുത്താൻ വിക്കിപീഡിയയിൽ അംഗത്വം ആവശ്യമില്ലെങ്കിലും അംഗത്വമെടുത്ത ശേഷം താളുകൾ തിരുത്തുകയാണ് കൂടുതൽ ഗുണകരം എന്നു് സൂചിപ്പിച്ചുകൊള്ളട്ടെ. അംഗമാകാതെ തിരുത്തലുകൾ നടത്തിയാൽ ആ താളിന്റെ പതിപ്പുകളിൽ നിങ്ങളുടെ ഐ.പി. വിലാസം രേഖപ്പെടുത്തപ്പെടും. ഐ.പി. വിലാസങ്ങളിൽ നിന്നും താങ്കളുടെ സ്വകാര്യ വിവരങ്ങൾ ആർക്കും ശേഖരിക്കാമെന്നതിനാൽ അതു പരസ്യമാക്കുന്നതു് ചിലപ്പോൾ ദോഷകരമായേക്കും. അതിനാൽ ദയവായി ലോഗിൻ ചെയ്ത ശേഷം തിരുത്തലുകൾ നടത്തുവാൻ ശ്രദ്ധിക്കുക. അംഗത്വമെടുക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ ഇവിടെ വായിക്കാം. താങ്കൾക്കു സ്വന്തമായി ലോഗിൻ നാമം ഇല്ലെങ്കിൽ ഇവിടെച്ചെന്ന് ഒരെണ്ണം ഉടൻ തന്നെ നേടിയെടുക്കുക. -- Adv.tksujith (സംവാദം) 14:03, 1 ജൂൺ 2014 (UTC)Reply

പേര് മാറ്റാൻ തിരുത്തുക

താങ്കൾ ആദ്യം ഒരു യൂസർ നെയിം എടുക്കുക. അതിനുശേഷം ലോഗിൻ ചെയ്ത് താങ്കളുണ്ടാക്കിയ താളിൽ ചെല്ലുക. വലതുമുകളിൽ തിരച്ചിൽ പെട്ടിയുടെ ഇടതുവശത്തായി തലക്കെട്ട് മാറ്റുക എന്ന കണ്ണിയിൽ അമർത്തിയാൽ ലേഖനത്തിന്റെ തലക്കെട്ട് മാറ്റാം. താങ്കളെക്കുറിച്ചുള്ള ലേഖനം മറ്റാരെങ്കിലും തന്നെ തുടങ്ങുന്നതായിരുന്നു ഭംഗി. യൂസർ ആയാൽ താങ്കളുടെ സ്വന്തം യൂസർ പേജിൽ വിക്കിക്ക് അനുയോജ്യമായ തരത്തിൽ വ്യക്തിഗത വിവരങ്ങൾ എഴുതാമായിരുന്നു. എന്തായാലും താങ്കളെക്കുറിച്ചുള്ള ലേഖനത്തിൽ അവലംബങ്ങളൊന്നും കാണുന്നില്ല. സ്വീകാര്യമായ അവലംബങ്ങളൊന്നും ഇല്ലെങ്കിൽ ആ ലേഖനം നീക്കം ചെയ്യപ്പെട്ടേക്കാം. ഒരു ലേഖനം വിക്കിയിൽ നിലനിൽക്കുന്നതിന് ശ്രദ്ധേയത വേണം. അതിനെക്കുറിച്ചറിയാൻ വിക്കിപീഡിയ:ശ്രദ്ധേയത/വ്യക്തികൾ എന്ന ലേഖനം വായിക്കുക. അത്തരത്തിൽ താങ്കളെക്കുറിച്ച് വന്നിട്ടുള്ള മാദ്ധ്യമറിപ്പോർട്ടുകളോ മറ്റോ ഉണ്ടെങ്കിൽ അവിടെ ചേർക്കുവാൻ ശ്രദ്ധിക്കുക. അല്ലാത്തപക്ഷം ലേഖനത്തിന്റെ നിലനിൽപ്പ് അപകടത്തിലായേക്കാം. ലേഖനത്തിന്റെ തലക്കെട്ട് ഞാൻ തല്കാലം ശരിയാക്കിയേക്കാം. ആശംസകളോടെ -- Adv.tksujith (സംവാദം) 14:18, 1 ജൂൺ 2014 (UTC)Reply

പകർപ്പവകാശലംഘനം തിരുത്തുക

വേണു വാര്യത്ത് ‎ എന്ന ലേഖനം വിവരങ്ങൾ പകർപ്പവകാശലംഘനമെന്ന കാരണത്താൽ ഒഴിവാക്കിയിട്ടുണ്ട്. സ്വതന്ത്രമല്ലാത്ത ഉറവിടങ്ങളിൽനിന്നുള്ള ഉള്ളടക്കം വിക്കിപീഡിയയിലേക്ക് പകർത്തുന്നത് അനുവദനീയമല്ല. എന്നാൽ ഇത്തരം ഉള്ളടക്കങ്ങളെ ആധാരമാക്കി, സ്വന്തം വാചകങ്ങളിൽ, വിജ്ഞാനകോശസ്വഭാവമുള്ള ലേഖനങ്ങൾ നിങ്ങൾക്കെഴുതാം. അതിനായി താങ്കളെ സ്വാഗതം ചെയ്യുന്നു. താങ്കൾക്കെന്തെങ്കിലും സംശയമുണ്ടെങ്കിൽ ദയവായി ചോദിക്കുക. ആശംസകളോടെ -- --- Irvin Calicut....ഇർവിനോട് സംവദിക്കാൻ 10:41, 2 ജൂൺ 2014 (UTC)Reply


ഇതുവരെ അംഗത്വം എടുക്കാതിരിക്കുകയോ, നിലവിലുള്ള അംഗത്വം ഉപയോഗിക്കാതിരിക്കുകയോ ചെയ്യുന്ന ഒരു അജ്ഞാത ഉപയോക്താവിന്റെ സം‌വാദം താളാണിത്. അതിനാൽ അദ്ദേഹത്തെ തിരിച്ചറിയുവാൻ അക്കരൂപത്തിലുള്ള ഐ.പി. വിലാസം ഉപയോഗിക്കേണ്ടതുണ്ട്. ഇത്തരം ഒരു ഐ.പി. വിലാസം പല ഉപയോക്താക്കൾ പങ്കുവെക്കുന്നുണ്ടാവാം. താങ്കൾ ഈ സന്ദേശം ലഭിച്ച ഒരു അജ്ഞാത ഉപയോക്താവാണെങ്കിൽ, ഭാവിയിൽ ഇതര ഉപയോക്താക്കളുമായി ഉണ്ടായേക്കാവുന്ന ആശയക്കുഴപ്പം ഒഴിവാക്കാൻ ദയവായി ഒരു അംഗത്വമെടുക്കുക അല്ലെങ്കിൽ പ്രവേശിക്കുക.