ആനയടി നരസിംഹസ്വാമി ക്ഷേത്രം

കൊല്ലം ജില്ലയിലെ ശൂരനാട് വടക്ക് പഞ്ചായത്തിലെ ആനയടിയിലാണ് പഴയിടം നരസിംഹസ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രത്തിലെ ആരാധനാമൂർത്തി നരസിംഹസ്വാമിയാണ്. ആനയടി തേവർ എന്ന പേരിലും അറിയപ്പെടുന്നു.

പുതിയിടം ക്ഷേത്രത്തിന്റെ ചരിത്രത്തിന്, പഴയിടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രവുമായി ബന്ധമുണ്ട്.

ആനയടി ക്ഷേത്രത്തിനു കിഴക്ക് വശത്തായി നവരാത്രി മണ്ഡപം സ്ഥിതി ചെയ്യുന്നു. പ്രസിദ്ധമായ ആനയടി നവരാത്രി സംഗീതോത്സവം നടക്കുന്നത് ഇവിടെയാണ്‌.

ഉപദേവതകൾ തിരുത്തുക

ആനയടി ക്ഷേത്രത്തിലെ പ്രധാന ഉപദേവതകൾ ശിവൻ, ഗണപതി, ഭുവനേശ്വരി അഥവാ ദുർഗ്ഗാദേവി, നാഗരാജാവ് (അനന്തൻ) എന്നിവരാണ്.

ഉത്സവം തിരുത്തുക

100 ൽ പ്പരം ഗജവീരന്മാരുടെ അകമ്പടിയോടു കൂടിയ ഗജമേള നടത്തണമെന്ന് ഉണ്ടെങ്കിലും, ഇത് വരെ അത് നടന്നിട്ടില്ല. അങ്ങനെ ഉണ്ടായാല് ക്ഷേത്രത്തിന് നഷ്ടപ്പെട്ട സ്വര്ണ്ണകൊടിമരം തിരിച്ച് കിട്ടുമെന്നാണ് ദേവപ്രശ്നത്തില് തെളിഞ്ഞത്. 98 ഗജവീരന്മാരെയെ ഇത് വരെ ഉള്കൊള്ളിക്കാന് പറ്റിയിട്ടുള്ളു. . മകരമാസത്തിലെ അത്തം നാൾ മുതൽ തിരുവോണംനാൾ വരെയുള്ള പത്തു ദിവസങ്ങളിലായാണ് ഉത്സവം നടക്കുന്നത്.തിരുവോണ ദിവസം ആണ് ആറാട്ട്. ഒരേവരിയിൽ നിരയായി നിരയായി ഗജവീരന്മാർ അണിഞ്ഞൊരുങ്ങി അണിനിരക്കുന്ന ഗജമേള (ആനയടി പൂരം) ഉത്സവത്തിന്റെ പത്താം നാളാണ്. ദേശ വിദേശത്തുനിന്നുള്ള പതിനായിരങ്ങൾ ഉൾപ്പെടെ ഈ ഉത്സവം കാണാൻ എത്തുന്നു. [1] [2]

ക്ഷേത്രത്തിലേക്ക് എത്തിച്ചേരാനുള്ള വിവിധ മാർഗ്ഗങ്ങൾ തിരുത്തുക

കായംകുളം ശാസ്താംകോട്ട റൂട്ടിൽ കോട്ടപ്പുറം ജംഗ്ഷൻ അല്ലെങ്കിൽ വഞ്ചിമുക്ക് ജംഗ്ഷൻ

  • ദൂരം - ശാസ്താംകൊട്ടയിൽ നിന്നും 9കി.മീ
  • ചാരുംമൂട്ടിൽനിന്നും 7 കി.മീ
  • ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ - ശാസ്താംകൊട്ട
  • അടുത്തുള്ള മറ്റ് പ്രധാന റെയിൽവേ സ്റ്റേഷൻ - കരുനാഗപ്പള്ളി, കായംകുളം

ക്ഷേത്ത്രത്തിലേക്ക് എത്തിച്ചേരാനുള്ള പ്രധാന വഴികൾ തിരുത്തുക

  • തിരുവനന്തപുരം - കൊട്ടിയം - കണ്ണനല്ലൂർ - കുണ്ടറ - ഭരണിക്കാവ്- ചക്കുവള്ളി - ആനയടി
  • തിരുവനന്തപുരം - കൊട്ടാരക്കര - പുത്തൂർ - ഭരണിക്കാവ് - ആനയടി
  • കൊല്ലം - കുണ്ടറ - കടപുഴ - ഭരണിക്കാവ് - ആനയടി
  • പത്തനംതിട്ട - പന്തളം - കുടശ്ശനാട് - നൂറനാട് - ആനയടി
  • കോട്ടയം - ചെങ്ങന്നൂർ- പുലിയൂർ - മാങ്കാംകുഴി - ചാരുമ്മൂട്- താമരക്കുളം - ആനയടി
  • എറണാകുളം - ചേർത്തല - ആലപ്പുഴ - കായംകുളം - ചാരുമ്മൂട്- താമരക്കുളം - ആനയടി
  • മാവേലിക്കര - കറ്റാനം - ചാരുമ്മൂട്-താമരക്കുളം - ആനയടി
  • ഓച്ചിറ - വവ്വാക്കാവ് - മണപ്പള്ളി - പാവുമ്പ - ആനയടി
  • പുനലൂർ - പത്തനാപുരം - അടൂർ - പഴകുളം - പള്ളിക്കൽ - ആനയടി

അവലംബം തിരുത്തുക