യാൾട്ട കോൺഫറൻസ്
(Yalta Conference എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1945 ഫെബ്രുവരി 4–11 നു ക്രിമിയയിലെ യാൾട്ട നഗരത്തിൽ നടന്ന കോൺഫറൻസ് ആണ് യാൾട്ട കോൺഫറൻസ് എന്നറിയപ്പെടുന്നത്. ഇത് ക്രിമിയ കോൺഫറൻസ് എന്നും അറിയപ്പെടുന്നു. ഇത് അഗ്രോനോട്ട് കോൺഫറൻസ് എന്ന അപരനാമത്തിലും പരാമർശിക്കപ്പെടുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യു.എസ്.എ,ബ്രിട്ടൺ,സോവിയറ്റ് റഷ്യ എന്നീ രാജ്യങ്ങളിലെ നേതാക്കന്മാർ യുദ്ധാനന്തരം സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ചർച്ച ചെയ്യുവാനാണ് ഈ യോഗം വിളിച്ചത്.
യുദ്ധാനന്തരം തകർന്ന യൂറോപ്പിലെ രാജ്യങ്ങളെ പുനസ്ഥാപിക്കുക എന്നതായിരുന്നു പ്രധാന ഉദ്ദേശം. എങ്കിലും തുടർന്നു ഉണ്ടായ ശീതയുദ്ധം , യാൾട്ട കോൺഫറൻസിലെ തീരുമാനങ്ങളെ വിവാദപരമാക്കിതീർത്തു. യു.എസ്.എ പ്രസിഡൻറ് റൂസ്വെൽറ്റ്, ബ്രിട്ടൺ പ്രധാനമന്ത്രി ചർച്ചിൽ ,സോവിയറ്റ് റഷ്യ യുടെ മാർഷൽ ജോസഫ് സ്റ്റാലിൻ എന്നിവരായിരുന്നു ഈ യോഗത്തിൽ പങ്കെടുത്തത്.