വിട പറയും മുൻപെ

മലയാള ചലച്ചിത്രം
(Vida Parayum Munpe എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1981 ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രം ആണ് വിട പറയും മുൻപെ. ജോൺപോളിന്റെ കഥക്ക് തിരക്കഥ, സംഭാഷണം സംവിധാനം എന്നിവ നിർവഹിച്ചത് മോഹൻ ആണ്. ഇന്നസന്റാണ് ചിത്രം നിർമ്മിച്ചത്.[1] [2] [3] പ്രേം നസീർ പ്രധാന കഥാപാത്രമാകുന്ന ഈ സിനിമയിൽ നെടുമുടി വേണു, ലക്ഷ്മി എന്നിവർ അഭിനയിക്കുന്നു.[1] [4] ഈ സിനിമയിലെ അഭിനയത്തിന് നസീറിന് ആ വർഷത്തെ സ്പെഷൽ ജൂറി പരാമർശം ലഭിച്ചിരുന്നു.[5] നെടുമുടിവേണുവാണ് ഈ സിനിമയിൽ നായകനായി അഭിനയിച്ചിരിക്കുന്നത്.

വിടപറയും മുമ്പേ
സംവിധാനംമോഹൻ
നിർമ്മാണംഇന്നസെന്റ്
ഡേവിഡ് കാച്ചപ്പള്ളി
രചനജോൺപോൾ
മോഹൻ (സംഭാഷണം)
തിരക്കഥമോഹൻ
അഭിനേതാക്കൾപ്രേം നസീർ
നെടുമുടി വേണു
ലക്ഷ്മി
ഇന്നസെന്റ്
സംഗീതംഎം. ബി. ശ്രീനിവാസൻ
ഛായാഗ്രഹണംയു രാജഗോപാൽ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോശത്രു ഫിലിംസ്
വിതരണംശത്രു ഫിലിംസ്
റിലീസിങ് തീയതി
  • 10 സെപ്റ്റംബർ 1981 (1981-09-10)
രാജ്യംIndia
ഭാഷMalayalam

കഥാസാരം തിരുത്തുക

അനുദിനം മരണത്തോടടുത്തു കൊണ്ടിരിക്കുന്ന മാരകരോഗിയായ സേവ്യറിന്റെ കഥയാണ് സിനിമ പറയുന്നത്. മരണം ഇങ്ങടുത്തു എന്നറിഞ്ഞിട്ടും സന്തോഷവാനും തന്റെ സങ്കൽപത്തിലുള്ള, എന്നാൽ തനിക്കു ലഭിക്കാത്ത ജീവിതത്തെ കുറിച്ച് കൊച്ചു നുണകൾ പറയുകയാണ്‌ സേവ്യർ. അവ നുണകൾ ആണെന്ന് പ്രേക്ഷകർ അറിയുന്നത് അയാളുടെ മരണ ദിനത്തിലാണെന്ന് മാത്രം .

സേവിയർ ഒരു ഒഫീസിലെ സ്റ്റനോ ആണ്. മാനേജർ പല തവണ മുന്നറിയിപ്പു നൽകിയിട്ടും അയാൾ ഒരു ഉത്തരവാദിത്തവുമില്ലാതെ പെരുമാറുന്നു. ഒരു തിരക്കുള്ള ദിവസം ആഫീസിൽ വരാതിരുന്ന അയാളെ മാനേജർ ബീച്ചിൽ കുട്ടികളോടൊപ്പം കളിക്കുന്നത് കണ്ട് ജോലിയിൽ നിന്നും പുറത്താക്കുന്നു. പിറ്റേന്ന് അയാൾ കാൻസർ രോഗിയാണെന്ന് തിരിച്ചറിയുന്നു.[6]

നെടുമുടി വേണു വിന്റെ അഭിനയ ജീവിതത്തിലെ ഒരു മികച്ച കഥാപാത്രം ആണ് ഈ സിനിമയിലെ സേവ്യർ .

അഭിനേതാക്കൾ തിരുത്തുക

ഗാനങ്ങൾ തിരുത്തുക

കാവാലം എഴുതിയ ഗാനങ്ങൾക്ക് എം. ബി. ശ്രീനിവാസൻ ഈണം നൽകിയിരിക്കുന്നു.

നമ്പർ. പാട്ട് പാട്ടുകാർ വരികൾ ഈണം
1 അനന്തസ്നേഹത്തിൻ കെ. ജെ. യേശുദാസ്& സംഘം കാവാലം നാരായണപ്പണിക്കർ എം. ബി. ശ്രീനിവാസൻ
2 ഉല്ലാള ചില്ലാല കെ. ജെ. യേശുദാസ് കാവാലം നാരായണപ്പണിക്കർ എം. ബി. ശ്രീനിവാസൻ

അവലംബം തിരുത്തുക

  1. 1.0 1.1 "Writing cinema" Archived 2008-09-16 at the Wayback Machine.. The Hindu. Retrieved 11 March 2011.
  2. "Mohan". Malayalam Movie Database. Retrieved 11 March 2011.
  3. "Game for any role". Chennai, India: The Hindu. 9 October 2007. Archived from the original on 2007-10-13. Retrieved 11 March 2011. {{cite news}}: Italic or bold markup not allowed in: |publisher= (help)
  4. "The evergreen hero". Chennai, India: The Hindu. 16 January 2009. Archived from the original on 2009-04-11. Retrieved 11 March 2011. {{cite news}}: Italic or bold markup not allowed in: |publisher= (help)
  5. "Kerala State Film Awards" Archived 2009-11-19 at the Wayback Machine.. PRD, Govt. of Kerala. Retrieved 11 March 2011.
  6. "Mohan's profile" Archived 25 May 2011 at the Wayback Machine.. Cinemaofmalayalam.net. Retrieved 11 March 2011.

പുറം കണ്ണികൾ തിരുത്തുക

വിടപറയും മുമ്പേ യൂട്യൂബിൽ1981

"https://ml.wikipedia.org/w/index.php?title=വിട_പറയും_മുൻപെ&oldid=3657114" എന്ന താളിൽനിന്ന് ശേഖരിച്ചത്