കാട്ടു തണൽതുമ്പി

(Vestalis submontana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പശ്ചിമഘട്ടത്തിൻറെ ഉയർന്ന മലകളിലെ നീർച്ചാലുകളുടെ സമീപം മാത്രം കണ്ടെത്തിയിട്ടുള്ള മരതകത്തുമ്പി കുടുംബത്തിൽ ഉള്ള ഒരിനം സൂചിത്തുമ്പിയാണ് കാട്ടു തണൽതുമ്പി (ശാസ്ത്രീയനാമം: Vestalis submontana)[1][2][3].

കാട്ടു തണൽതുമ്പി
ആൺതുമ്പി
പെൺതുമ്പി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
V. submontana
Binomial name
Vestalis submontana
Fraser 1934
Synonyms
  • Vestalis gracilis montana Fraser, 1934
  • Vestalis apicalis submontana Fraser, 1934

ഫ്രെസർ 1929 ൽ നീലഗിരി മലകളിൽനിന്നും രണ്ടു പുതിയ ഉപവർഗങ്ങളെ കണ്ടെത്തുകയും അവയ്ക്ക് Vestalis gracilis amaena, Vestalis apicalis amaena എന്നീ പേരുകൾ ഇടുകയും ചെയ്തു. പിനീട് 1934 ൽ അവയ്ക്ക് യഥാക്രമം Vestalis gracilis montana, Vestalis apicalis submontana എന്നീ പേരുകൾ നൽകി[4][3].

മാറ്റി ഹമാലൈനേൻ (Matti Hämäläinen)[5] 2011 ൽ വിവിധ പ്രകൃതിചരിത്രമ്യൂസിയങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ആ മാതൃകകൾ വീണ്ടും പഠിക്കുകയും അവയ്ക്ക് ചെറിയ തണൽതുമ്പി, ചുട്ടിച്ചിറകൻ തണൽത്തുമ്പി എന്നിവയുമായി നിറത്തിലും രൂപത്തിലും പ്രകടമായ വ്യത്യാസം ഉള്ളതായി കണ്ടെത്തുകയും ചെയ്തു. വലിപ്പക്കുറവും കുറുവാലുകളുടെ രൂപത്തിലും ചിറകുകളിലെ ഞരമ്പുകളുടെ എണ്ണത്തിലും ആണ് പ്രധാന വ്യത്യാസം. ആൺ തുമ്പിയുടെ ചിറകുകളുടെ തുമ്പത്ത് ചുട്ടിച്ചിറകൻ തണൽത്തുമ്പിയെ അപേഷിച്ചു വളരെക്കുറച്ചു ഭാഗത്തുമാത്രമേ കറുപ്പുനിറം ഉള്ളു. പെൺതുമ്പിയുടെ ചിറകുകളുടെ അഗ്രം സുതാര്യമാണ്. പ്രായപൂർത്തി ആവാത്ത ആൺതുമ്പിയുടെ ചിറകുകളുടെ അഗ്രവും സുതാര്യമാണ്. അതുകൊണ്ട് V. a. submontana യെ ഇപ്പോൾ കാട്ടു തണൽതുമ്പി എന്ന ഒരു പുതിയ തുമ്പിവർഗം ആയി കണക്കാക്കുന്നു. Vestalis gracilis montana അതിൻറെ ഒരു പര്യായവും[3].

ഇതും കാണുക

തിരുത്തുക
  1. "World Odonata List". Slater Museum of Natural History. Archived from the original on 2021-10-05. Retrieved 2017-02-19.
  2. M. Hamalainen. "Calopterygoidea of the World" (PDF). caloptera.com. Archived from the original (PDF) on 2016-09-10. Retrieved 2017-02-20.
  3. 3.0 3.1 3.2 M. Hamalainen. "NOTES ON THE TAXONOMIC STATUS OF VESTALIS SUBMONTANA FRASER, 1934 FROM SOUTH INDIA (ZYGOPTERA: CALOPTERYGIDAE)" (PDF). caloptera.com. Archived from the original (PDF) on 2017-02-20. Retrieved 2017-02-20.
  4. C FC Lt. Fraser (1934). The Fauna of British India, including Ceylon and Burma, Odonata Vol. II. Red Lion Court, Fleet Street, London: Taylor and Francis.
  5. "Matti Hämäläinen". Naturalis. Archived from the original on 2017-02-20. Retrieved 2017-02-20.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാട്ടു_തണൽതുമ്പി&oldid=3802856" എന്ന താളിൽനിന്ന് ശേഖരിച്ചത്