വി. വിശ്വനാഥൻ

കേരള ഗവർണർ ആയ ആദ്യ മലയാളി
(V. Viswanathan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വി. വിശ്വനാഥൻ (25 ജനുവരി 1909 – 16 ജനുവരി 1987) മെയ് 15, 1967 മുതൽ മാർച്ച് 31, 1973 വരെ കേരളത്തിന്റെ ഗവർണ്ണറായിരുന്നു.

കേരളത്തിൽ പാലക്കാട് ജില്ലയിലെ ത്രിക്കടേരിയിൽ ജനിച്ചു. കേരളത്തിന്റെ ഗവർണ്ണർ ആയ ആദ്യ മലയാളി ആയിരുന്നു വി. വിശ്വനാഥൻ.[1][2] തന്റെ സ്വദേശത്ത് ഗവർണ്ണറായി നിയമിക്കുക എന്നത് അന്നു വരെ സാധാരണമായിരുന്നില്ല. 1930ൽ സിവിൽ സർവീസിൽ ചേരുന്നതിനു മുമ്പ് അദ്ദേഹം ബാംഗളൂർ സെൻട്രൽ കോളെജിലും ലണ്ടൻ യൂണിവേഴ്സിറ്റി കോളജിലും ഒക്സ്ഫഡിലെ ബല്ലിയോൽ കോളേജിലും പഠിച്ചു. [3])

കേരളത്തിലെ മുഖ്യമന്ത്രിയായിരുന്ന ഇ. എം. എസ് നമ്പൂതിരിപ്പാടുമായി അദ്ദേഹം പൊരുത്തപ്പെട്ടില്ല. [4]

  1. "Kerala P.S.C Question _ 012 ~ Psc Question Bank". Pscquestionbank.com. 2012-05-09. Archived from the original on 2019-12-21. Retrieved 2012-08-20.
  2. "Kerala / Palakkad News : Sankaranarayanan leaves for Delhi today". The Hindu. 2007-01-20. Archived from the original on 2007-01-22. Retrieved 2012-08-20.
  3. India, a reference annual. Ministry of Information and Broadcasting, India. 1990.
  4. Communism in Kerala: A Study in Political Adaptation , Thomas Johnson Nossiter. University of California Press, Berkeley and Los Angeles 1982. pp. 246, 247.
"https://ml.wikipedia.org/w/index.php?title=വി._വിശ്വനാഥൻ&oldid=4010494" എന്ന താളിൽനിന്ന് ശേഖരിച്ചത്