ഉർസുല ആൻഡ്രെസ്

(Ursula Andress എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഉർ‌സല ആൻഡ്രെസ് ഇംഗ്ലീഷ്: Ursula Andress (ജനനം: 1936 മാർച്ച് 19) സ്വിസ് സിനിമാ, ടെലിവിഷൻ അഭിനേത്രി, മുൻകാല മോഡൽ, സെക്സ് സിംബൽ എന്നീ നിലകളിൽ അറിയപ്പെട്ടിരുന്നതും അമേരിക്കൻ, ബ്രിട്ടീഷ്, ഇറ്റാലിയൻ ചിത്രങ്ങളിൽ അഭിനിയിച്ചിരുന്നതമായ വനിതയാണ്. ആദ്യ ജെയിംസ് ബോണ്ട് സിനിമയായിരുന്ന ഡോക്ടർ നോയിൽ ഹണി റൈഡർ എന്ന ബോണ്ട് ഗേളിനെ അവതരിപ്പിച്ചതിന്റെ പേരിലാണ് അവർ കൂടുതലായി അറിയ്പ്പെടുന്നത്. പിന്നീട് കാസിനോ റോയൽ എന്ന ബോണ്ട് ചിത്രത്തിൽ വെസ്പെർ ലിൻഡ് എന്ന കഥാപാത്രമായി അഭിനയിച്ചു. ഫൺ ഇൻ അക്കാപൽക്കോ, ഷി, ദ ടെൻത് വിക്ടിം, ദ ബ്ലൂ മാക്സ്, പെർഫെക്റ്റ് ഫ്രൈഡേ, ദ സെൻസ്യസ് നർസ്, ദ  മൗണ്ടൻ ഓഫ് ദി കാൻബാൾ ഗോഡ്, ദ ഫിഫ്ത് മസ്കീത്തർ, ക്ലാഷ് ഓഫ് ദി ടൈറ്റാൻസ് എന്നിവയാണ് അവരുടെ മറ്റു പ്രധാന ചിത്രങ്ങൾ.

ഉർസുല ആൻഡ്രെസ്
Ursula Andress ca. 1971
ജനനം (1936-03-19) 19 മാർച്ച് 1936  (88 വയസ്സ്)
ദേശീയതസ്വിസ്
തൊഴിൽനടി
സജീവ കാലം1954–2005
ജീവിതപങ്കാളി(കൾ)
(m. 1957; div. 1966)
പങ്കാളി(കൾ)ജോൺ പോൾ ബെൽമോണ്ടോ (1965–1972)
ഫാബിയോ ടെസ്റ്റി (1973–1976)
ഹാരി ഹാംലിൻ (1979–1983)
ഫൗസ്റ്റോ ഫാഗൺ (1986–1991)
കുട്ടികൾ1

ജീവിതരേഖ

തിരുത്തുക

സ്വിറ്റ്സർലൻഡിൽ നിന്ന് പുറത്താക്കപ്പെട്ട ജർമ്മൻ നയതന്ത്രജ്ഞനായ റോൾഫ് ആൻഡ്രെസ്, ലാന്റ്സ്കേപ്പ് രൂപകൽപ്പനക്കാരിയായ അന്ന എന്നീ എന്ന ജർമൻ ദമ്പതിമാരുടെ ആറു കുട്ടികളിൽ മൂന്നാമത്തേയാളായി സ്വിറ്റ്സർലാന്റിലെ കാന്റൺ ഓഫ് ബേണിലെ ഒസ്റ്റെർമുണ്ടിഗെനിലാണ് ഉർസല ആൻഡ്രെസ് ജനിച്ചത്.  രണ്ടാം ലോകമഹായുദ്ധകാലത്ത് അദ്ദേഹം ദൂരൂഹമായി അപ്രത്യക്ഷനായിരുന്നു.[1] അവർക്ക് ഒരു സഹോദരനും നാലു സഹോദരിമാരുമാണുള്ളത്. 16 വയസു വരെ ഉർസല ബെർണെയിലുള്ള ഒരു സ്കൂളിൽ പഠനം നടത്തുകയും ഫ്രഞ്ച്, ജർമ്മൻ, ഇറ്റാലിയൻ ഭാഷകളിൽ അവഗാഹം നേടുകയും ചെയ്തു. ഒരു വർഷത്തോളം പാരീസ് നഗരത്തിൽ ചിത്രരചന പഠിക്കുകയും പിന്നീട് റോമിലേയ്ക്കു പോയി അവിടെ കുട്ടികളെ പരിപാലിക്കുന്ന ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.[2]

  1. Anstead, Mark (7 December 2002). "Bond girl who made a killing". The Guardian. Retrieved 30 June 2008.
  2. MEET URSULA McANDRESS. (1966). London Life, 11-13.
"https://ml.wikipedia.org/w/index.php?title=ഉർസുല_ആൻഡ്രെസ്&oldid=3764780" എന്ന താളിൽനിന്ന് ശേഖരിച്ചത്