ഉദയ്പൂർ സോളാർ ഒബ്സർവേറ്ററി

(Udaipur Solar Observatory എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ രാജസ്ഥാനിലെ ഉദയ്പൂരിൽ ഫത്തേ സാഗർ തടാകത്തിലെ ഒരു ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഒരു സോളാർ ഒബ്സർവേറ്ററി ആണ് ഉദയ്പൂർ സോളാർ ഒബ്സർവേറ്ററി (യുഎസ്ഒ).[1] ഉദയ്പൂരിലെ ആകാശ സാഹചര്യങ്ങൾ സൗര നിരീക്ഷണത്തിന് തികച്ചും അനുകൂലമാണ്. ഒബ്സർവേറ്ററി സ്ഥിതി ചെയ്യുന്നത് വലിയ ജലാശയത്തിൻ്റെ ഉള്ളിൽ ആയതിനാൽ, സൂര്യരശ്മികളാൽ നിലം ചൂടാകുന്നതിനാൽ ഉണ്ടാകുന്ന വായു പ്രക്ഷുബ്ധത കുറയുന്നു. ഇത് ചിത്രത്തിൻ്റെ ഗുണനിലവാരവും കൃത്യതയും മെച്ചപ്പെടുത്തുന്നു (ശരാശരി 1-2 ആർക്ക് സെക്കൻഡുകൾക്കിടയിൽ).

ഉദയ്പൂർ സോളാർ ഒബ്സർവേറ്ററി
ഡിസംബർ 2002 ലെ ഒരു വരണ്ട കാലത്ത്
സ്ഥാനം
24°36′16.52″N 73°40′27.08″E / 24.6045889°N 73.6741889°E / 24.6045889; 73.6741889
നിലവിൽ വന്നത്1976
വെബ്സൈറ്റ്
ഫിസിക്കൽ റിസർച്ച് ലബോറട്ടറി

ചരിത്രം

തിരുത്തുക

ദക്ഷിണ കാലിഫോർണിയയിലെ ബിഗ് ബിയർ തടാകത്തിലെ സോളാർ ഒബ്സർവേറ്ററിയുടെ മാതൃക പിന്തുടർന്ന് 1976-ൽ ഡോ. അരവിന്ദ് ഭട്നാഗർ സ്ഥാപിച്ച നിരീക്ഷണാലയം ആണ് ഇത്.[2] പിന്നീട്, 1983-ൽ അദ്ദേഹത്തോടൊപ്പം ചേർന്ന ഡോ. അശോക് അംബസ്ത ഈ നിരീക്ഷണാലയത്തിൻ്റെ വളർച്ചയിൽ തുടർന്നും സംഭാവനകൾ നൽകി.

ദൂരദർശിനികൾ

തിരുത്തുക

വൈവിധ്യമാർന്ന ദൂരദർശിനികൾ ഉപയോഗിച്ച് യുഎസ്ഒ, ഉയർന്ന റെസല്യൂഷനുള്ള സോളാർ ക്രോമോസ്ഫെറിക്, കാന്തികക്ഷേത്രം, വേഗത, സ്പെക്ട്രൽ നിരീക്ഷണങ്ങൾ, സൗരജ്വാലകൾ, മാസ് ഇജക്ഷൻ, സോളാർ സജീവ പ്രദേശങ്ങളുടെ പരിണാമം എന്നിവ ഉൾപ്പെടുന്ന സൗര നിരീക്ഷണങ്ങൾ യുഎസ്ഒ നടത്തുന്നു. യുഎസ്ഒ ഓസ്‌ട്രേലിയയ്ക്കും സ്‌പെയിനിനുമിടയിലുള്ള വലിയ രേഖാംശ വിടവ് നികത്തുന്നു, കൂടാതെ ഇത് ഗ്ലോബൽ ഓസിലേഷൻസ് നെറ്റ്‌വർക്ക് ഗ്രൂപ്പ് (GONG) ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സഹകരണ പരിപാടികളിൽ തുടർച്ചയായ സോളാർ കവറേജിനായി ഒരു ലിങ്ക് നൽകുന്നു. 1981 മുതൽ, ഇന്ത്യാ ഗവൺമെൻ്റിൻ്റെ ബഹിരാകാശ വകുപ്പിന് വേണ്ടി അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയാണ് യുഎസ്ഒ കൈകാര്യം ചെയ്യുന്നത്.

 

മൾട്ടി ആപ്ലിക്കേഷൻ സോളാർ ടെലിസ്കോപ്പ് (മാസ്റ്റ്)

തിരുത്തുക

മൾട്ടി ആപ്ലിക്കേഷൻ സോളാർ ടെലിസ്കോപ്പ് (മാസ്റ്റ്) 2015 ഓഗസ്റ്റ് 4-ന് യുഎസ്ഒയിൽ പ്രവർത്തനക്ഷമമായി. 50 സെൻ്റീമീറ്റർ അപ്പെർച്ചർ ഉള്ള ഒരു ഓഫ്-ആക്സിസ് ഗ്രിഗോറിയൻ-കൗഡ് ടെലിസ്കോപ്പായ മൾട്ടി ആപ്ലിക്കേഷൻ സോളാർ ടെലിസ്കോപ്പ് സൂര്യൻ്റെ കാന്തികക്ഷേത്രം പഠിക്കാൻ ഉപയോഗിക്കുന്നു.[3][4]

ഇതും കാണുക

തിരുത്തുക
  • സൗര ദൂരദർശിനികളുടെ പട്ടിക
  1. Desai, Aadil (5 December 2013). "Sun Spotting". Daily News & Analysis. Retrieved 6 July 2015.
  2. "Udaipur Solar Observatory- Solar Observatory in Udaipur, Solar Observatory Udaipur Rajasthan India". www.udaipur.org.uk. Retrieved 2020-12-15.
  3. "Multi Application Solar Telescope Operationalised at Udaipur Solar Observatory". ISRO. Archived from the original on 2016-08-25. Retrieved 6 July 2015.
  4. Mukunth, Vasudevan (8 July 2015). "A Telescope that Gives India a New Place in the Sun". The Wire. Archived from the original on 2015-07-12. Retrieved 9 July 2015.