ത്യാഗരാജ ആരാധന

(Tyagaraja Aradhana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തമിഴ്‌നാട്ടിലെ തിരുവയ്യാറിൽ എല്ലാ വർഷവും ജനുവരി മാസത്തിൽ ത്യാഗരാജ സ്വാമികളുടെ സ്മരണാർത്ഥം നടത്തിവരുന്ന സംഗീത ഉത്സവം ആണ് ത്യാഗരാജ ആരാധന. തിരുവയ്യാറിൽ അദ്ദേഹത്തിന്റെ സമാധി സ്ഥലത്ത് ശ്രീ ത്യാഗബ്രഹ്മ മഹോത്സവസഭയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും ഈ ആരാധന നടന്നു വരുന്നു. കർണ്ണാടകസംഗീതത്തിലെ മിക്കവാറും എല്ലാ പ്രമുഖ സംഗീതജ്ഞരും പങ്കെടുക്കുന്ന ത്യാഗരാജ ആരാധന ആസ്വദിക്കുവാൻ ധാരാളം സംഗീത പ്രേമികളും എത്തുന്നു.

ത്യാഗരാജ ആരാധന
സ്ഥലംതിരുവയ്യാർ, തമിഴ്നാട്, ഇന്ത്യ
നടന്ന വർഷങ്ങൾ1846 - ഇതുവരെ
തീയ്യതി(കൾ)ജനുവരി/ഫെബ്രുവരി

ത്യാഗരാജ ആരാധനയിൽ സംബന്ധിക്കുവാൻ എത്തുന്ന ലക്ഷക്കണക്കിനു സംഗീതപ്രേമികളുടെ സൗകര്യാർത്ഥം തിരുവയ്യാറിൽ ഒരു വലിയ കെട്ടിട- സമുച്ചയത്തിന്റെ പണി നടന്നു കൊണ്ടിരിക്കുന്നു.

മറ്റു പല സ്ഥലത്തും ത്യാഗരാജ ആരാധനകൾ നടക്കുന്നുണ്ടെങ്കിലും തിരുവയ്യാറിലെ ത്യാഗരാജ ആരാധനയ്ക്കാണ് സംഗീതപ്രേമികളുടെ ഇടയിൽ പ്രഥമസ്ഥാനം ഉള്ളത്.

ത്യാഗരാജസ്വാമികൾ സമാധിയടഞ്ഞ പുഷ്യ ബഹുള പഞ്ചമി ദിവസത്തിൽ നടക്കുന്ന ഈ ഉത്സവത്തിൽ കൂട്ടമായി പാടുന്ന ഘനരാഗപഞ്ചരത്ന കൃതികളാണ് ഏറ്റവും ജനശ്രദ്ധ ആകർഷിക്കുന്നത്. പഞ്ചരത്നകൃതി കൂട്ടമായി പാടുന്ന സമ്പ്രദായത്തിന്റെ തുടക്കം ഏതു വർഷം ആണെന്ന കാര്യത്തിൽ തർക്കങ്ങൾ നിലനിൽക്കുന്നു. പഞ്ചരത്ന കീർത്തനങ്ങൾ കൂട്ടത്തോടെ ആലപിക്കുന്ന രീതി ഭജന സമ്പ്രദായവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ കൃതികൾ ത്യാഗരാജസ്വാമികളുടെ മറ്റു കൃതികളെ അപേക്ഷിച്ച് ദൈർഘ്യമേറിയതാണ്.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ത്യാഗരാജ_ആരാധന&oldid=3681342" എന്ന താളിൽനിന്ന് ശേഖരിച്ചത്