റ്റുറാനോസെററ്റോപ്സ്
(Turanoceratops എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അന്ത്യ ക്രിറ്റേഷ്യസ് കാലത്തു ജീവിച്ചിരുന്ന ഒരു ദിനോസർ ആണ് റ്റുറാനോസെററ്റോപ്സ്. ഉസ്ബെക്കിസ്ഥാനിൽ നിന്നും ആണ് ഫോസിൽ കണ്ടു കിട്ടിയിട്ടുള്ളത്.[1]
Turanoceratops | |
---|---|
Restoration | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
Order: | †Ornithischia |
Superfamily: | †Ceratopsoidea |
Genus: | †Turanoceratops Nesov et al., 1989 |
Species: | †T. tardabilis
|
Binomial name | |
†Turanoceratops tardabilis Nesov et al., 1989
|
ഫോസിൽ
തിരുത്തുകഹോളോ ടൈപ്പ്CCMGE No. 251/12457 ആയിട്ടുള്ള സ്പെസിമെൻ ഒരു ഭാഗികമായ മാക്സിലാ ആണ്. തലക്ക് പിൻ ഭാഗത്തായി അസ്ഥിയുടെ ആവരണം ആയ ഫ്രിൽ ഉണ്ടായിരുന്നു. കണ്ണ് പിരികത്തിനു മുകളിലായി കൊമ്പുകളും ഉണ്ടായിരുന്നു.
ശരീര ഘടന
തിരുത്തുകരണ്ടു മീറ്റർ മീറ്റർ നീളവും 175 കിലോ ഭാരവും ആണ് കണക്കാക്കിയിട്ടുള്ളത് . തത്തകളുടെ പോലെയുള്ള ഒരു ചുണ്ടായിരുന്നു ഇവയ്ക്ക്. മറ്റു സെറാടോപിയ ദിനോസറുകളെ പോലെ സസ്യഭോജി ആയ ഇവ ഇതുപയോഗിച്ച് ഇവ കോൻ, പൈൻ എന്നി സസ്യങ്ങൾ ആയിരിക്കണം ഭക്ഷിച്ചിട്ടുണ്ടാവുക എന്ന് കരുതപ്പെടുന്നു.
കുടുംബം
തിരുത്തുകസെറാടോപിയ എന്ന കുടുംബത്തിൽ പെട്ട ദിനോസർ ആണ്. നാലു കാലിൽ സഞ്ചരിച്ചിരുന്ന സസ്യഭോജികൾ ആയിരുന്നു ഇവ.[2]
അവലംബം
തിരുത്തുക- ↑ Nessov L.A., 1988, "[Assemblages of vertebrates of the late Mesozoic and Paleocene of Middle Asia]", Trudy XXXI Sess. Vsesoyuz Paleont. Obshchestva. Nauka, Leningrad, pp 93–101
- ↑ L.A. Nessov, F. Kaznyshkina, & G.O. Cherepanov, 1989, "Ceratopsian dinosaurs and crocodiles of the middle Mesozoic of Asia", In: Bogdanova & Khozatsky (eds.) Theoretical and applied aspects of modern paleontology, pp 142-149