പ്രധാന മെനു തുറക്കുക

തൃക്കാക്കര അപ്പൻതിരുത്തുക

ഓണാശംസകൾ

ഐശ്വര്യത്തോടെ ഓണക്കോടികളും ഉടുത്തു  ഐശ്വര്യത്തോടെ  ഒരു പുതു വര്ഷം  തുടങ്ങുന്നു. കേരളം ഭരിച്ചിരുന്ന  മഹാബലി എന്ന അസുരൻ രാജാവിനെ പറ്റിയും  വാമനനായി അവതരിച്ച മഹാ വിഷ്ണുവിന്റെ കഥകൾ സുപരിചിതമല്ലേ ?  ഒന്ന് കൂടി കേൾക്കാൻ ഇഷ്ടമാണെങ്കിൽ താഴ് കൊടുത്തിരിക്കുന്ന ലിങ്കിൽ നോക്കുക

www.facebook.com/bhagawatgitathrissur

www.slideshare.com/jkmnair

ഓണക്കാലത്തു  ഹൈന്ദവ കുടുംബങ്ങളിൽ  തൃക്കാക്കരയപ്പനെ  പ്രതിഷ്ഠിച്ച ശേഷം പൂജ ചെയ്യുക പതിവാണ്. മഹാവിഷ്‌ണുവിന്റെ  പ്രതീകമായിട്ടാണ് തൃക്കാക്കരപ്പനെ  സങ്കൽപ്പിക്കുന്നത്.  വാമനാവതാരത്തിൽ മൂന്ന് അടി ഭൂമി  മഹാബലിയിൽ നിന്നും അളന്നെടുക്കാൻ തുടങ്ങിയപ്പോൾ മൂന്നാമത്തെ  ത്രിപ്പാദം കൊണ്ടാണ് ബാലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയതെന്നു  പറയപ്പെടുന്നു. യഥാർത്ഥത്തിൽ  മഹാബലിയെ ചവിട്ടി താഴ്ത്തുകയല്ല ചെയ്തത്.  മഹാബലിയുടെ ഭക്തിയിൽ സന്തുഷ്ടനായ ഭഗവാൻ  മഹാബലിക്കുവേണ്ടി സുതലം എന്ന ഒരു പുതിയ  വിശിഷ്ടലോകത്തെയും അടുത്ത മന്വന്തരത്തിലെ ഇന്ദ്ര പദവിയും നൽകി അനുഗ്രഹിക്കുകയാണ് ചെയ്തത് .  

 
അറിവിന്നായി ഒരു പടം ചേർക്കുന്നു

സാധാരണയായി  കളിമണ്ണ് നല്ലവണ്ണം കുഴച്ച ശേഷം നീളത്തിൽ ചതുരാകൃതിയിൽ അടിഭാഗം വരുന്ന വിധം സ്തൂപങ്ങൾ ഉണ്ടാക്കുന്നു. ഏകദേശം ഒരടിയോടടുത്തു ഉയരത്തിൽ. അതിൽ നാലു ഭാഗത്തും മുകൾ ഭാഗത്തും കുറച്ചു ദ്വാരങ്ങൾ ഇടാറുണ്ട്. ശരിയായ ഉണക്കം കിട്ടാനും, ഉണക്കം കിട്ടി കഴിഞ്ഞാൽ  പൂക്കൾ കുത്തി വെക്കാനും  ഇത് ഉപകരിക്കും. നിറം കൂട്ടുവാൻ  നല്ല ഓടിന്റെ കഷ്ണമോ കളിമണ്ണോ കലക്കി തച്ചു കഴിഞ്ഞാൽ നമ്മുടെ ഓണത്തപ്പൻ റെഡി . പൂജക്ക്‌ തയ്യാറാക്കുമ്പോൾ അരി അരച്ച്  ചാന്താക്കിയത് കൊണ്ട് അണിയിക്കാം

തൃക്കാക്കരയപ്പനെ വച്ചു  കഴിഞ്ഞാൽ  ആ കുടുംബത്തിലെ കാരണവർ എല്ലാ ദിവസവും കാലത്തു ശുദ്ധതയോടെ പൂജിക്കുന്നു.  പൂവും മലരും അവിലും പഴവും പായസവും ഒക്കെ പൂജക്ക്‌ ഉൾപ്പെടുത്താം.  തിരുവോണ നാളിൽ പൂവടകളുണ്ടാക്കി സ്ത്രീകൾ ഇ വിടെ നിവേദിക്കുന്നതും   പതിവാണ്. ഓണത്തപ്പൻ തൃക്കാരപ്പൻ, തൃക്കാക്കരയപ്പൻ എന്നൊക്കെ  പേരുകളിൽ  ആ വാമന മൂർത്തിയെ അറിയപെടുന്നത്. വിഷ്ണുവിന്റെ  അഞ്ചാമത്തെ അവതാരമാണ് വാമനൻ.   തൃക്കാക്കരപ്പൻ  മഹാബലിയാണെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്.

എറണാകുളം ജില്ലയിലെ തൃക്കാക്കരയിലെ പ്രസിദ്ധമായ ക്ഷേത്രത്തിലെ ആരാധനാ മൂർത്തി വാമനനാണ്. വാമനമൂർത്തിയെ സങ്കൽപ്പിച്ചാണു ഓണത്തപ്പനെ  പൂക്കളത്തോടൊപ്പം വയ്ക്കുന്നത്. ചിലയിടങ്ങളിൽ തൃക്കാക്കരയപ്പനൊപ്പം മഹാബലിയേയും ആരാധിക്കാറുണ്ട്.

ഇതെഴുതുവാൻ കുറെ  വായിച്ചിട്ടുള്ള എല്ലാ ലേഖനങ്ങൾക്കും  കുട്ടിക്കാലത്തു  കഥകൾ പറഞ്ഞു തന്ന അമ്മമാർക്കും  പുതിയ  "ഇന്റർനെറ്റ് " ലോകത്തിനും  ആദരവോടെ - ജെ കെ എം നായർ

"https://ml.wikipedia.org/w/index.php?title=Thrikkakkarappan&oldid=3210139" എന്ന താളിൽനിന്ന് ശേഖരിച്ചത്