ദ മാജിക് ഫിംഗർ
ബ്രിട്ടീഷ് എഴുത്തുകാരനായ റോൽഡ് ദാൽ ഒരു എഴുതിയ ബാലസാഹിത്യ കൃതിയാണ് 'ദ മാജിക് ഫിംഗർ (The Magic Finger ), 1962ൽ ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. 1966ൽ അമേരിക്കയിൽ ഈ പുസ്തകം ചിത്രങ്ങളോടുകൂടി ഹാർപെർ & റൊ എന്ന പ്രസാധകർ പ്രസിദ്ധീകരിച്ചു, അമേരിക്കൻ എഴുത്തുകാരനും ചിത്രകാരനുമായ William Pène du Bois ആണ് ചിത്രങ്ങൾ വരച്ചത്. 1968ൽ ചിത്രങ്ങളോടുകൂടിയ ഈ കഥ യുണൈറ്റഡ് കിങ്ഡത്തിലും പ്രസിദ്ധീകരിച്ചു, അലെൻ & അൺവിൻ ആയിരുന്നു പ്രസാധകർ. 1968നു ശേഷം പ്രസിദ്ധീകരിച്ച പതിപ്പുകളിൽ ചിത്രരചന നടത്തിയത് , ടോണി റോസ്, ക്വെൻട്വിൻ ബ്ലേക്ക് എന്നിവരാണ്.
പ്രമാണം:TheMagicFinger.jpg | |
കർത്താവ് | Roald Dahl |
---|---|
ചിത്രരചയിതാവ് | William Pène du Bois (first), Pat Marriott, Tony Ross, Quentin Blake |
പുറംചട്ട സൃഷ്ടാവ് | Pène du Bois (first), Marriott, Ross, Blake |
രാജ്യം | United States |
വിഷയം | Hunting, magic[1] |
സാഹിത്യവിഭാഗം | Children's picture book, fantasy |
പ്രസാധകർ | Harper & Row (first) |
പ്രസിദ്ധീകരിച്ച തിയതി | 1966 |
മാധ്യമം | Print (hardcover) |
ഏടുകൾ | 40 |
LC Class | PZ7.D1515 Mag[1] |
കഥാസാരം
തിരുത്തുകആഖ്യാനരൂപത്തിലുള്ള ഈ കഥയിലെ ആഖ്യാതാവ് ഒരു 8-വയസ്സുകാരി ആണ്, ഇവൾ വേട്ടയാടൽ വളരെയധികം വെറുത്തിരുന്നു. വേട്ടയാടൽ നടത്തുന്ന അവളുടെ അയൽപക്കക്കാരായ ഗ്രെഗ് കുടുംബത്തോട് അവൾ പലതവണ അതിൽ നിന്നും പിൻമാറാൻ ഉപദേശിച്ചിരുന്നു, എന്നാൽ അവളെനോക്കി പുച്ചിച്ചുചിരിക്കുകയല്ലാതെ അവർ അതിൽനിന്നും പിൻമാറിയില്ല. ഈ പെൺകുട്ടിക്ക് മാജിക് വിരൽ എന്നറിയപ്പെടുന്ന ഒരു കഴിവ് സ്വായത്തമായി ഉണ്ടായിരുന്നു. അവൾ അമ്പരക്കുമ്പോഴും ചുവന്ന നിറം കാണുമ്പോഴുമാണ് അവളുടെ ആ മാന്ത്രികവിരൽ പ്രവർത്തിച്ചിരുന്നത്. ഈ മാന്ത്രികവിരൽ ഉപയോഗിച്ച് പെൺകുട്ടിക്ക് അവളെ അസ്വസ്തമാക്കുന്നവരെ രൂപംമാറ്റം വരുത്തുവാൻ സാധിക്കുന്നു. അങ്ങനെ വ്യത്യസ്തമായ ഒരു മാന്ത്രികലോകത്തിലൂടെയാണ് ഈ കഥ പോകുന്നത്.
അവലംബം
തിരുത്തുക- ↑ 1.0 1.1 "The magic finger". LC Online Catalog. Library of Congress (lccn.loc.gov). Retrieved 2016-02-13.
<ref>
റ്റാഗ് "isfdb" എന്ന പേരോടെ <references>
എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.പുറത്തേക്കുള്ളകണ്ണികൾ
തിരുത്തുക- Roald Dahl at the Internet Speculative Fiction DatabaseInternet Speculative Fiction Database