ടാരാകോ

(Tarraco എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്നത്തെ സ്പെയിനിലെ കാറ്റലോണിയയിലെ ടാറഗോണ എന്ന നഗരത്തിന്റെ പഴയകാല നാമമായിരുന്നു ടാരാകോ. ഐബീരിയൻ ഉപദ്വീപിലെ ആദ്യ റോമൻ വാസസ്ഥാനമായിരുന്ന ടാരാകോ സിപിയോ കാൽവസ് രണ്ടാം പ്യൂണിക് യുദ്ധകാലഘട്ടത്തിൽ സ്ഥാപിച്ചതാണ്.[1] ടാരാകോ റോമൻ സാമ്രാജ്യത്തിലെ ഹിസ്പാനിയ സിറ്റെരിയർ , ഹിസ്പാനിയ ടാരാകോനെൻസിസ്‌ എന്നീ പ്രവിശ്യകളുടെ തലസ്ഥാനവുമായിരുന്നു.

Tarraco
ടാരാകോയിലെ ആംഫീതിയേറ്റർ.
ടാരാകോ is located in സ്പെയിൻ
ടാരാകോ
{{{map_name}}}
ഭൂപടത്തിൽ ദൃശ്യമാക്കപ്പെടുമ്പോൾ
സ്ഥാനംTarragona, Catalonia, Spain
മേഖലHispania
Coordinates41°6′59″N 1°15′19″E / 41.11639°N 1.25528°E / 41.11639; 1.25528
തരംSettlement
History
സംസ്കാരങ്ങൾIberian, Roman
Official nameArchaeological Ensemble of Tárraco
TypeCultural
Criteriaii, iii
Designated2000 (24th session)
Reference no.875rev
RegionEurope and North America

2000ത്തിൽ ടാരാകോയിലെ ചരിത്രാവശേഷിപ്പുകളെ യുനെസ്കോ ലോക പൈതൃക സ്ഥാനമായി പ്രഖ്യാപിച്ചു.

ചരിത്രാവശേഷിപ്പുകൾ

തിരുത്തുക

സ്പെയിനിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന റോമൻ ഹിസ്പാനിയയിലെ പുരാവസ്തുനിലയങ്ങളിൽ വലിപ്പമേറിയ ഒന്നാണ് ടാരാകോയിലെ ചരിത്രാവശേഷിപ്പുകൾ.ടാരാകോയിലെ ചരിത്രാവശേഷിപ്പുകളെ 2000ത്തിൽ യുനെസ്കോ ലോക പൈതൃക സ്ഥാനമായി പ്രഖ്യാപിച്ചു. ടാരാകോ നഗരം ഐബീരിയൻ ഉപദ്വീപിലെ ആദ്യ റോമൻ വാസസ്ഥാനവും ബി.സി. ഒന്നാം നൂറ്റാണ്ടിൽ റോമൻ സാമ്രാജ്യത്തിലെ ഹിസ്പാനിയ സിറ്റെരിയർ , ഹിസ്പാനിയ ടാരാകോനെൻസിസ്‌ എന്നീ പ്രവിശ്യകളുടെ തലസ്ഥാനവുമായിരുന്നു.

ഇപ്പോഴും ടാറഗോണയിൽ പ്രധാനപ്പെട്ട പല റോമൻ ചരിത്രാവശേഷിപ്പുകളും ഉണ്ട്.പൈലാറ്റിന്റെ ഓഫീസുകളോട് ചേർന്ന് സ്ഥിചെയ്യുന്ന വലിയ സൈക്ലോപിയൻ മതിലുകളുടെ ഭാഗങ്ങൾ റോമൻ കാലഘട്ടത്തിന് മുമ്പുള്ളതാണെന്ന് കരുതപ്പെടുന്നു. 19 ആം നൂറ്റാണ്ടിൽ ഒരു തടവറയായിരുന്ന ഈ കെട്ടിടം അഗസ്റ്റസിന്റെ കൊട്ടാരം ആയിരുന്നുവെന്ന് പറയപ്പെടുന്നു.

ടാരാകോ മറ്റു പല പുരാതന നഗരങ്ങളെയും പോലെത്തന്നെ ജനവാസമുള്ളതായിത്തന്നെ നിന്നു. അതിനാൽ തന്നെ കെട്ടിട നിർമ്മാണവസ്തുക്കൾക്കായി പതുക്കെ നഗരവാസികൾ തന്നെ ചരിത്രാവശേഷിപ്പുകൾ തകർത്തു. കടൽത്തീരത്തു സ്ഥിതിചെയ്തിരുന്ന ആംഫീതീയേറ്റർ ഒരു ക്വാറി ആയി ഉപയോഗിച്ചിരുന്നിട്ടുകൂടി ഇതിന്റെ വലിയൊരു ഭാഗം തന്നെ നിലനിന്നു. സിറക്യൂസിന് ശേഷം നിർമ്മിക്കപ്പെട്ടിരുന്ന ആംഫീതീയേറ്ററിന് 45.72 മീറ്റർ നീളമുണ്ടായിരുന്നു. ഇതിന്റെ ചില ഭാഗങ്ങളെങ്കിലും ഇപ്പോഴും കണ്ടുപിടക്കാതെയുണ്ടാകാം.

ലാറ്റിനിലും ഫൊനീഷ്യനിലുമുള്ള ലിഖിതങ്ങൾ നഗരത്തിലുടനീളമുള്ള വീടുകളുടെ കല്ലുകളിൽ കാണാം.

വളരെ പഴക്കമുള്ള രണ്ട് പുരാതന ചരിത്രസ്മാരകങ്ങൾ നഗരത്തിൽ നിന്നും അൽപ്പം ദൂരെയായി സ്ഥിതി ചെയ്യുന്നുണ്ട്. നഗരകവാടത്തിൽനിന്നും 1.5 കിലോമീറ്റർ(0.93 മൈൽ) ദൂരെ സ്ഥിതി ചെയ്യുന്ന താഴ്വരയിലൂടെ കടന്നു പോകുന്ന ഒരു അദ്‌ഭുതകരമായ അക്വാഡികട് ആണ് ഇതിലൊന്ന്. ഇതിന് 21 മീറ്റർ അഥവാ 69 അടി നീളമുണ്ട്‌. രണ്ട് നിരകളിലായുള്ള ഇതിന്റെ ആർച്ചുകൾക്ക് 3 മീറ്റർ അഥവാ 9.8 അടി ഉയരമുണ്ട്. ടാരാകോ നഗരത്തിൽ നിന്നും 1.5 കിലോമീറ്റർ അഥവാ 0.93 മൈൽ ദൂരെ വടക്ക്-പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഒരു റോമൻ ശവകുടീരമാണ് മറ്റൊരു പ്രധാന ചരിത്രസ്മാരകം. ഇതിനെ സാധാരണയായി ടോറെ ഡെൽസ് എസ്‌കിപിയോൺസ് എന്നാണ് വിളിക്കപെടുന്നതെങ്കിലും സിപിയോ സഹോദരന്മാർ ഇവിടെയാണ് അടക്കം ചെയ്യപ്പെട്ടത് എന്നതിന് തെളിവുകൾ ലഭിച്ചിട്ടില്ല.[2]


മാനദണ്ഡം

തിരുത്തുക

രണ്ട് മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടതിനാലാണ് യുനെസ്കോ ലോക പൈതൃക സ്ഥാനങ്ങളിൽ ടാരാകോയിലെ ചരിത്രാവശേഷിപ്പുകളെ ഉൾപ്പെടുത്തിയത്.

മാനദണ്ഡം ii. നാഗരാസൂത്രണത്തിലെയും നഗര രൂപകൽപ്പനയിലെയും റോമൻ പുരോഗതിയിൽ സവിശേഷ പ്രാധാന്യമുള്ള ടാരാകോയിലെ റോമൻ അവശേഷിപ്പുകൾ ലോകത്തെ മറ്റു പ്രവിശ്യാതലസ്ഥാനങ്ങൾക്കും മാതൃകയായിരുന്നു.

മാനദണ്ഡം iii. ടാരാകോ പുരാതന കാലത്തെ മെഡിറ്ററേനിയൻ പ്രദേശങ്ങളുടെ ചരിത്രത്തെ പറ്റിയുള്ള അതുല്യമായ സാക്ഷ്യമാണ്.

സംരക്ഷിത നിലയങ്ങൾ

തിരുത്തുക
Code Name Place Coordinates
875-001 റോമൻ മതിലുകൾ ടാറഗോണ 41°07′12.4″N 1°15′32.6″E / 41.120111°N 1.259056°E / 41.120111; 1.259056
875-002 ഇപീരിയൽ കൾട്ട് എൻക്ലോസെർ ടാറഗോണ 41°07′10.3″N 1°15′30.0″E / 41.119528°N 1.258333°E / 41.119528; 1.258333
875-003 പ്രവിശ്യാ ഫോറം ടാറഗോണ 41°07′05.0″N 1°15′21.0″E / 41.118056°N 1.255833°E / 41.118056; 1.255833
875-004 സിറക്യൂസ് ടാറഗോണ 41°06′56.9″N 1°15′24.5″E / 41.115806°N 1.256806°E / 41.115806; 1.256806
875-005 കൊളോണിയൽ ഫോറം ടാറഗോണ 41°06′52.5″N 1°14′56.6″E / 41.114583°N 1.249056°E / 41.114583; 1.249056
875-006 റോമൻ തിയേറ്റർ ടാറഗോണ 41°06′48.6″N 1°14′52″E / 41.113500°N 1.24778°E / 41.113500; 1.24778
875-007 [ആംഫീതീയേറ്റർ, ബസിലിക്ക, ചർച്ച് ടാറഗോണ 41°06′53.0″N 1°15′33.5″E / 41.114722°N 1.259306°E / 41.114722; 1.259306
875-008 ആദ്യകാല ക്രിസ്ത്യൻ ശ്മശാനം ടാറഗോണ 41°06′53.1″N 1°14′18.0″E / 41.114750°N 1.238333°E / 41.114750; 1.238333
875-009 അക്വാഡിക്ട് ടാറഗോണയ്ക്ക് 4 കെഎം വടക്ക് 41°08′47.6″N 1°14′36.6″E / 41.146556°N 1.243500°E / 41.146556; 1.243500
875-010 ടോറെ ഡെൽസ് എസ്‌കിപിയോൺസ് ടാറഗോണയ്ക്ക് 5 km കിഴക്ക് 41°07′52.7″N 1°18′59.0″E / 41.131306°N 1.316389°E / 41.131306; 1.316389
875-011 ക്വാറി ഓഫ് എൽ മെഡോ ടാറഗോണയ്ക്ക് 9 കെഎം വടക്ക് 41°08′12.7″N 1°20′22.4″E / 41.136861°N 1.339556°E / 41.136861; 1.339556
875-012 മൗസലേം ഓഫ് സെന്റ്‌സെൽസ് ടാറഗോണയ്ക്ക് 4,6 km വടക്ക്-വടക്ക്പടിഞ്ഞാറ് 41°09′07.6″N 1°13′49.7″E / 41.152111°N 1.230472°E / 41.152111; 1.230472
875-013 ദി വില്ല ഡൽസ് മുൻഡ്‌സ് ടാറഗോണയ്ക്ക് 10 km കിഴക്ക് 41°08′01.8″N 1°22′22.8″E / 41.133833°N 1.373000°E / 41.133833; 1.373000
875-014 ട്രയംഫൽ ആർക്ക് ഡി ബേര ടാറഗോണയ്ക്ക് 20 km കിഴക്ക് 41°10′22.9″N 1°28′07.3″E / 41.173028°N 1.468694°E / 41.173028; 1.468694

ചിത്രങ്ങൾ

തിരുത്തുക
  1. Livy
  2. Cf. Ford, Handbook, p. 219, seq.; Florez, España Sagrada xxix. p. 68, seq.; Miñano, Diccion. viii. p. 398.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ടാരാകോ&oldid=3724069" എന്ന താളിൽനിന്ന് ശേഖരിച്ചത്