തായ്‌വോ അജയ്-ലൈസെറ്റ്
നൈജീരിയൻ നടിയും പത്രപ്രവർത്തകയും, ടെലിവിഷൻ അവതാരകയും, കോസ്മെറ്റോളജിസ്റ്റുമാണ് തായ്‌വോ അജയ്-ലൈസെറ്റ് OON (ജനനം: ഫെബ്രുവരി 3, 1941).[1][2]
തായ്‌വോ അജയ്-ലൈസെറ്റ് | |
---|---|
ജനനം | |
ദേശീയത | നൈജീരിയൻ |
പൗരത്വം | നൈജീരിയൻ (1941 – present) |
തൊഴിൽ | സിനിമാ നടി കോസ്മെറ്റോളജിസ്റ്റ് |
1970 കളിൽ ആഫ്രിക്ക വുമൺ മാസികയുടെ ആദ്യ പത്രാധിപരായിരുന്നു ലൈസെറ്റ്.[3]
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
തിരുത്തുകകൊളോണിയൽ നൈജീരിയയുടെ പടിഞ്ഞാറൻ മേഖലയിലെ ലാഗോസിൽ 1941 ഫെബ്രുവരി 3 ന് ലൈസെറ്റ് ജനിച്ചു. [4]അവരുടെ പിതാവ് അവോറി ഗോത്രത്തിൽപ്പെട്ടയാളായിരുന്നു.[5]ലാഗോസിലെ മെത്തഡിസ്റ്റ് ഗേൾസ് ഹൈസ്കൂളിൽ ചേരുന്നതിന് മുമ്പ് [5] ലൈസെറ്റിന്റെ വിദ്യാഭ്യാസം ലാഗോസിലെ എംടി കാർമൽ കോൺവെന്റ് സ്കൂളിലായിരുന്നു.
കൂടുതൽ പഠനത്തിനായി, ബിസിനസ്സ് ആന്റ് അഡ്മിനിസ്ട്രേഷൻ പഠിക്കാൻ അവർ ലണ്ടനിലേക്ക് പോയി. ലണ്ടനിലെ ക്രിസ്റ്റിൻ ഷാ സ്കൂൾ ഓഫ് ബ്യൂട്ടി സയൻസിൽ ഒരു കോഴ്‌സ് ചെയ്യുകയും അവിടെ നിന്ന് കോസ്‌മെറ്റോളജിയിൽ സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു.[6]ഹെൻഡൺ കോളേജ് ഓഫ് ടെക്നോളജിയിൽ ചേരുകയും അവിടെ 1969-ൽ ബിസിനസ് സ്റ്റഡീസിൽ ഹയർ നാഷണൽ ഡിപ്ലോമ നേടുകയും ചെയ്തു.[7] പഠിക്കുമ്പോൾ തന്നെ ലിയോൺസ് ടീ ഷോപ്പിൽ പരിചാരികയായി [4] ജോലി ചെയ്തിരുന്നു. തുടർന്ന് പോസ്റ്റ് ഓഫീസിലേക്കും പിന്നീട് പരസ്യത്തിലേക്കും മാറി ജോലി ചെയ്തു. പോസ്റ്റോഫീസിൽ 1962-ൽ പേഴ്സണൽ സെക്രട്ടറിയായി ആരംഭിച്ച അവർ പിന്നീട് ലോർഡ് ഹാളിന്റെ ഓഫീസിൽ സീനിയർ സെക്രട്ടറിയായി ജോലി ചെയ്യുകയുണ്ടായി.[8]
പരസ്യവിഭാഗത്തിലേക്ക് മാറിയ അവർ പരസ്യ സ്ഥാപനമായ യംഗ് ആൻഡ് റൂബിക്കത്തിന്റെ പേഴ്‌സണൽ വിഭാഗത്തിലായിരുന്നു.[5]അക്കൗണ്ടിംഗ് സ്ഥാപനമായ ഗ്രെഷാം ബ്രോഡ് ആൻഡ് കമ്പനിയുടെ മാനേജിംഗ് പാർട്ണറുടെ പേഴ്‌സണൽ അസിസ്റ്റന്റായി അവർ ജോലി ചെയ്തു.
അഭിനയ ജീവിതം
തിരുത്തുക1966 ഡിസംബറിൽ ലണ്ടനിലെ റോയൽ കോർട്ട് തിയേറ്ററിൽ വില്യം ഗാസ്കിൽ സംവിധാനം ചെയ്ത വോൾ സോയിങ്കയുടെ ദി ലയൺ ആൻഡ് ദി ജുവൽ എന്ന നാടകത്തിലൂടെയാണ് അഭിനയരംഗത്ത് അവർ അരങ്ങേറ്റം കുറിച്ചത്.[5]അവരുടെ അഭിനയരംഗം ആസൂത്രണം ചെയ്തിരുന്നില്ല. ഗാസ്കിലിനോട് ഒരു പങ്കാളിയാകാൻ ആവശ്യപ്പെടുമ്പോൾ അവർ നാടകത്തിന്റെ റിഹേഴ്സൽ ഹാളിലായിരുന്നു. അവരുടെ അഭിനയത്തെത്തുടർന്ന് ലഭിച്ച പ്രോത്സാഹനത്തിനും തുടർന്നുള്ള നിർമ്മാതാക്കളുടെ ക്ഷണങ്ങൾക്കും ശേഷം, [5] അഭിനയരംഗം ഗൗരവമായി എടുക്കാൻ അവർ തീരുമാനിക്കുകയും[5]ഗിൽഡ്‌ഹാൾ സ്‌കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡ്രാമയിൽ ചേരുകയും ചെയ്തു.
1972-ൽ കോർപ്പറേറ്റ് കരിയർ ഉപേക്ഷിച്ച് എഡിൻബർഗ് ഫെസ്റ്റിവലിനായി ട്രാവെർസ് തിയറ്റർ ഗ്രൂപ്പിൽ ചേർന്നു. 1973-ൽ ലണ്ടനിലെ ആഫ്രിക്ക സെന്ററിലെ അമാഡു മാഡിയുടെ ലൈഫ് എവർലാസ്റ്റിംഗ് എന്ന നാടകത്തിലായിരുന്നു അവർ അഭിനയിച്ചത്. വർഷാവസാനം, ബ്രിട്ടീഷ് തിയേറ്ററിന്റെ ഉത്സവ വേളയിൽ അവർ പീറ്റർ നിക്കോൾസിന്റെ ദി നാഷണൽ ഹെൽത്തിൽ പങ്കെടുത്തു.[9] 1976-ൽ റോയൽ കോർട്ട് തിയേറ്ററിന്റെ യെമി അജിബാഡെയുടെ പാർസൽ പോസ്റ്റിൽ പ്രധാന വേഷം ചെയ്തു. നടൻ ലൂയിസ് മഹോനിയും എഴുത്തുകാരൻ മൈക്ക് ഫിലിപ്സിനോടൊപ്പം ചേർന്ന് അവർ ലണ്ടനിലെ ബ്ലാക്ക് തിയറ്റർ വർക്ക് ഷോപ്പിലെ സംവിധായകയായിരുന്നു.[10]
തിരഞ്ഞെടുത്ത ഫിലിമോഗ്രാഫി
തിരുത്തുക- സം മദേഴ്സ് ഡു ഏവ് എം (Season 2, Episode 5 - Father's Clinic)
- ടിൻസെൽ (TV series)
- ഡാസ്ലിങ് മിറേജ് (2014)
- ദി ഇൻഹെറിറ്റേഴ്സ്
അവലംബം
തിരുത്തുക- ↑ Taiwo Ajai-Lycett (10 January 2015). "The power of you". Daily Independent. Nigeria. Archived from the original on 6 February 2015. Retrieved 5 February 2015.
- ↑ Bernth Lindfors (2003). Black African Literature in English, 1997-1999. Hans Zell. ISBN 9780852555750. Retrieved 5 February 2015.
- ↑ "African women stole the show" (17 January 1976). New York Amsterdam News (1962–1993) Retrieved from Proquest.
- ↑ 4.0 4.1 Hazeez Balogun. "I performed on stage the day I got married". Daily Independent. Nigeria. Archived from the original on 9 February 2014. Retrieved 8 February 2014.
- ↑ 5.0 5.1 5.2 5.3 5.4 5.5 Ajai-Lycett, Taiwo (April 1978). "Taiwo Ajai this time around". Happy Home Magazine. Lagos.
- ↑ Morenike Taire (11 May 2012). "Merit Always Wins - Taiwo Ajayi-Lycett - Vanguard News". Archived from the original on 11 May 2012. Retrieved 5 February 2015.
- ↑ Japhet Alakan (27 March 2014). "Ajai-Lycett, Sotimirin explore theatrical notion of belonging". Vanguard (Nigeria). Retrieved 5 February 2015.
- ↑ Michael Chima Ekenyerengozi. Nollywood Mirror. l.
- ↑ FESTIVAL PRODUCTIONS. (13 September 1973). The Stage and Television Today (Archive: 1959–1994), pp. 24–27. Retrieved from Proquest.
- ↑ M, A. M. (20 May 1976). "More plays in performance: BLACK THEATRE WORKSHOP". The Stage and Television Today (Archive: 1959–1994), p. 24. Retrieved from Proquest.
പുറംകണ്ണികൾ
തിരുത്തുക- "Taiwo Ajai-Lycett's Official Website". Archived from the original on 3 February 2015.
- "It is silly to say I won’t remarry–TAIWO AJAI-LYCETT", The Nation, 27 April 2014.