സൺഫ്ലവർ ഗാലക്സി
(Sunflower Galaxy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
M 51 എന്ന ഗാലക്സി ഗണത്തിലെ വളരെ മനോഹരമായ ഒരു ഗാലക്സിയാണ് സൺഫ്ലവർ. ഭൂമിയിൽ നിന്ന് 37 പ്രകാശവർഷം അകലെ കിടക്കുന്ന ഇത് വിശ്വകദ്രു (Canis Venatici) എന്ന നക്ഷത്രഗണത്തിലാണ് കാണപ്പെടുന്നത്.
സൺഫ്ലവർ ഗാലക്സി | |
---|---|
നിരീക്ഷണ വിവരം (J2000 epoch) | |
നക്ഷത്രരാശി | Canes Venatici |
റൈറ്റ് അസൻഷൻ | 13h 15m 49.3s[1] |
ഡെക്ലിനേഷൻ | +42° 01′ 45″[1] |
ചുവപ്പ്‌നീക്കം | 504 km/s[1] |
ദൂരം | 37 Mly[2] |
Type | SA(rs)bc[1] |
Apparent dimensions (V) | 12′.6 × 7′.2[1] |
ദൃശ്യകാന്തിമാനം (V) | 9.3[1] |
Other designations | |
M63, NGC 5055, UGC 8334, PGC 46153[1] | |
ഇതും കാണുക: താരാപഥം, List of galaxies |
ചാൾസ് മെസ്സിയറിന്റെ സുഹൃത്തായ പിയറി മഖെയിൻ എന്ന ജ്യോതിശാസ്ത്രജ്ഞൻ 1779 ജൂൺ 4നാണ് ഈ ഗാലക്സിയെ കണ്ടെത്തുന്നത്. അന്നേ ദിവസം തന്നെ മെസ്സിയർ അദ്ദേഹത്തിന്റെ കാറ്റലോഗിൽ 63-)മത്തെ ബഹിരാകാശവസ്തുവായി ഇതിനെ രേഖപ്പെടുത്തി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ റോസ് പ്രഭു ഇതിന്റെ സ്പൈറൽ ഘടന കണ്ടെത്തി. ആദ്യമായി തിരിച്ചറിഞ്ഞ 14 സ്പൈറൽ ഗാലക്സികളിൽ ഒന്നാണിത്. 1971മെയ് മാസത്തിൽ സൺഫ്ലവർഗാലക്സിയിലൊരു സൂപ്പർനോവയെ കണ്ടെത്തി.
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 1.5 1.6 "NASA/IPAC Extragalactic Database". Results for NGC 5055. Retrieved 2006-10-10.
- ↑ Frommert, Hartmut & Kronberg, Christine (2002). "Messier Object 63" Archived 2010-06-20 at the Wayback Machine.. Retrieved Dec. 6, 2006