നിലവാക

ചെടിയുടെ ഇനം
(Senna alexandrina എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പയർ കുടുംബത്തിലെ ഒരു സസ്യമാണ് നിലവാക. (ശാസ്ത്രീയനാമം:- Cassia Angustifolia). ചിന്നാമുക്കി, ചെന്നാമുക്കി എന്നീ പേരുകളിലറിയപ്പെടുന്ന നിലവാകയ്ക്കു സംസ്കൃതത്തിൽ സോനമുഖി, ഭൂമിചാരി, മാർക്കണ്ഡികാ എന്നീ പേരുകളുമുണ്ട്. തെക്കേ ഇന്ത്യയിൽ തിരുനെൽവേലി, മധുര, തൃശിനാപ്പള്ളി എന്നിവിടങ്ങളിലും മൈസൂറിലും നിലവാക വൻതോതിൽ കൃഷിചെയ്യുന്നു.

Alexandrian Senna
നിലവാക
Not evaluated (IUCN 3.1)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
S. alexandrina
Binomial name
Senna alexandrina
Mill.
Synonyms
  • Cassia acutifolia Delile
  • Cassia alexandrina (Garsault) Thell.
  • Cassia angustifolia M.Vahl
  • Cassia senna L.
  • Senna acutifolia (Delile) Batka
  • Senna alexandrina Garsault
  • Senna angustifolia (Vahl) Batka

വിവരണം തിരുത്തുക

ഒന്നരമീറ്ററോളം ഉയരത്തിൽ വളരുന്ന കുറ്റിച്ചെടിയാണ് നിലവാക. ഇലകൾ സംയുക്തമായിരിക്കും. നീണ്ട് അഗ്രം കൂർത്ത 5-7 ജോടി പത്രകങ്ങളുണ്ട്. 2.5-7 സെ.മീ. വരെ നീളവും ആറു മീ.മി. വീതിയുമുള്ളതാണ് പത്രകങ്ങൾ. പത്രകക്ഷ്യങ്ങളിൽനിന്നാണ് പുഷ്പമഞ്ജരിയുണ്ടാകുന്നത്. ഓരോ പുഷ്പമഞ്ജരിയിലും മഞ്ഞനിറത്തിലുള്ള നിരവധി പുഷ്പങ്ങളുണ്ടായിരിക്കും. ബാഹ്യദളങ്ങളും ദളങ്ങളും അഞ്ചെണ്ണം വീതമാണ്. ഏകദേശം ഒരു സെ.മീറ്ററോളം വീതിയും 3-5 സെ.മീ. നീളവുമുള്ള പോഡാണ് ഫലം. ഓരോ ഫലത്തിലും ഏഴുവിത്തുകൾ വീതമുണ്ടായിരിക്കും.

ഔഷധം തിരുത്തുക

ഇലകളാണ് നിലവാകയുടെ ഔഷധയോഗ്യമായ ഭാഗം. ഈ സസ്യത്തിൽ സെന്നോസൈഡ് എ (Sennoside A), സെന്നോസൈഡ് ബി (Sennoside B), മാനിറ്റോൾ (mannitol), സോഡിയം പൊട്ടാസ്യം ടാർടറേറ്റ് (Sodium potassium tartarate), സാലിസിലിക് അമ്ലം (Salicylic acid), ക്രൈസോഫാനിക് അമ്ലം (Chrysophanic acid), സാപ്പോണിൻ, എഥിരിയൽ ഓയിൽ (Etherial Oil), റെസിൻ, β സിറ്റോസ്റ്റിറോൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തിക്തരസവും തീക്ഷ്ണ-രൂക്ഷ-ലഘു ഗുണങ്ങളും ഉഷ്ണവീര്യവുമുള്ളതാണ്. ഈ സസ്യത്തിൽ അടങ്ങിയിട്ടുള്ള സെന്നോസൈഡ് എ, ബി എന്നീ ഗ്ലൂക്കോസൈഡുകൾ വിരേചന ഔഷധങ്ങളുണ്ടാക്കാൻ ഉപയോഗിക്കുന്നു. നിലവാകയിൽ അടങ്ങിയിരിക്കുന്ന സിറ്റോസ്റ്റിറോൾ എന്ന രാസഘടകത്തിന് കാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്നു കരുതപ്പെടുന്നു.[അവലംബം ആവശ്യമാണ്] ഇത് ചർമരോഗങ്ങൾ, കുഷ്ഠം, വാതം, കൃമി, കാസം എന്നിവയെയും ശമിപ്പിക്കും.[അവലംബം ആവശ്യമാണ്]

രസാദി ഗുണങ്ങൾ തിരുത്തുക

രസം :തിക്തം, കടു

ഗുണം :ലഘു, രൂക്ഷം,തീക്ഷ്ണം

വീര്യം :ഉഷ്ണം

വിപാകം :കടു [1]

ഔഷധയോഗ്യ ഭാഗം തിരുത്തുക

ഇല [1]

സംസ്കൃത വിശേഷണം തിരുത്തുക

'മാർക്കണ്ഡികാ കുഷ്ഠഹരീ ഊർധ്വാധഃ കാമശോധനീ വാതരുക് കൃമി കാസഘ്നീ ഗുൽമോദര വിനാശിനി' എന്നാണ് നിഘണ്ടുസംഗ്രഹം എന്ന ആയുർവേദഗ്രന്ഥത്തിൽ നിലവാകയെ വിശേഷിപ്പിച്ചിരിക്കുന്നത്.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നിലവാക എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

  1. 1.0 1.1 ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=നിലവാക&oldid=3635476" എന്ന താളിൽനിന്ന് ശേഖരിച്ചത്