പുനർജ്ജനി ഗുഹ
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ തിരുവില്വാമലയിലാണ് പുനർജ്ജനി ഗുഹ സ്ഥിതിചെയ്യുന്നത്. മലയിലെ ഒരു പാറയിടുക്കിലൂടെ നൂറ് മീറ്ററോളം നീളമുള്ള ഒരു പ്രകൃതിദത്ത തുരങ്കമാണ് പുനർജ്ജനി ഗുഹ. തിരുവില്വാമല ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിന്ന് കിഴക്ക് ഭാഗത്തായി 2 കിലോമീറ്റർ അകലെയാണ് പുനർജ്ജനി ഗുഹ. ക്ഷേത്ര ഐതിഹ്യങ്ങളും ആചാരങ്ങളുമായി പുനർജ്ജനി ഗുഹ ബന്ധപ്പെട്ടു കിടക്കുന്നു.
മൂന്നു മലകൾ ചേർന്ന വിൽവമലയിലെ ഭൂതമലയുടേയും വിൽവമലയുടേയും അതിരിലാണ്, പുനർജ്ജനി സ്ഥിതി ചെയ്യുന്നത്.
ഈ തുരങ്കത്തിന്റെ ഒരറ്റത്തു നിന്നും മറ്റേ അറ്റത്തേയ്ക്ക് നൂഴൽ നടത്തിയാൽ എല്ലാ പാപങ്ങളും കഴുകിക്കളഞ്ഞ് ഒരാൾക്ക് പുനർജ്ജന്മം സംഭവിക്കുന്നു എന്നാണ് വിശ്വാസം. പുരുഷന്മാർക്കു മാത്രമേ നൂഴൽ നടത്തുവാൻ അനുവാദം ഉള്ളൂ. സ്ത്രീകൾക്കും ഗുഹ സന്ദർശിക്കുവാൻ അനുവാദം ഉണ്ട്. വർഷത്തിൽ ഒരിക്കൽ മാത്രം വൃശ്ചിക മാസത്തിലെ ശുക്ലപക്ഷഏകാദശി നാൾ (ഗുരുവായൂർ ഏകാദശി ദിവസത്തിൽ) നൂഴൽ നടക്കുന്നു.
അല്പ ദൂർമ് നിവർന്നു നട്ക്കാം. പിന്നെ കുമ്പിട്ടു നീങ്ങാം.പിന്നെ വടക്കു പടിഞ്ഞാരോട്ട് ചെരിഞ്ഞ് പോകണം. പിന്നെ കിഴക്കോട്ട് മലർന്ന് നിരങ്ങി നീങ്ങണം. അകത്ത് വെളിച്ചം തെളിയിക്കില്ല.[1]
ചടങ്ങുകൾ
തിരുത്തുകതലേദിവസം ദേവസ്വത്തിൽ നിന്നും റ്റോക്കൺ വാങ്ങിയവർക്കാണ് നൂഴാൻ അനുവാദമുള്ളു. 600-800 പേർക്ക് നൂഴനുള്ള്അ സമയമെ ഉള്ളു.
ഏകാദശി ദിവസം തിരുവില്വാമല ക്ഷേത്രം|തിരുവില്വാമല ശ്രീ വില്വാദ്രിനാഥ ക്ഷേത്രം തുറന്ന് അമ്പൽത്തിലെ പൂജകൾക്കുശേഷം മേൽശാന്തിയും മറ്റുള്ളവരും ഗുഹാമുഖത്തു ചെന്ന് പത്മമിട്ട് പൂജ നടത്തും.മുകളിൽ നിന്ന്് നെല്ലിക്ക ഉരുട്ടി വിടും. അത് താഴെ ഗുഹാമുഖത്ത് എത്തിയ ശേഷമാണ് പുനർജ്ജനി നൂഴൽ തുടങ്ങുന്നത്. [1]
കിഴകു മലയുടെ വടക്കെ ചരുവിലെ ഒരിക്കലം വറ്റാത്ത ഗണപതി തിർത്തം സ്പർശിച്ചുവേണം പുനർജ്ജനിയിലേക്ക് പോകുവാൻ.
ഐതിഹ്യം
തിരുത്തുകശ്രീപരശുരാമൻ 21 പ്രാവശ്യം ലോകം ചുറ്റി കൊന്നൊടുക്കിയ ക്ഷത്രിയരുടെ പ്രേതങ്ങൾക്ക് വീണ്ടും ജ്ന്മമെടുത്ത് പാപനിഗ്രഹം ചെയ്യാൻ പ്റ്റാത്തതിനാൽ ദേവ്വഗുരു ബൃഹസ്പതിയുടെ ഉപദേശ പ്രകാരം വിശ്വ്വകർമ്മാവ് പ്ണിതതാണ് ഈ ഗുഹയെന്നു പുരാണം.ഐരാവത്തിൽ ദേവ്വേന്ദ്രനും ബ്രഹ്മാവ്, വിഷ്ണു, ശിവൻ, മറ്റു ദേവന്മാരും ഗുഹ നിർമ്മാണ സമയത്ത് ഉണ്ടായിരുന്നു വത്രെ.[1]
പരശുരാമൻ 101 തവണ പുനർജ്ജനി നൂണ്ട് പപമോചനം നേടിയിട്ടുണ്ടത്രെ.