പുലിക്കളി
കേരളത്തിലെ തനതായ ഒരു കലാരൂപമാണ് പുലികളി അഥവാ കടുവക്കളി. ഓണക്കാലങ്ങളിലാണ് ഈ കലാരൂപം അവതരിപ്പിച്ച് വരാറുള്ളത്. ഈ കലാരൂപത്തിന് ഏകദേശം 200 വർഷത്തെ പഴക്കമുണ്ട്.[1]. ഈ കലാരൂപം അവതരിപ്പിക്കുന്ന കലാകാരന്മാർ അന്നേദിവസം കടുവയുടെ ശരീരത്തിലുള്ളതു പോലുള്ള വരകളും, കടുവയുടെ മുഖവും ശരീരത്തിൽ വരയ്ക്കുകയും, മുഖത്ത് കടുവയുടെ മുഖം മൂടിയും വെച്ച് വാദ്യമേളങ്ങൾക്കനുസരിച്ച് നൃ്ത്തം വെയ്ക്കുകയും ചെയ്യുന്നു. ഉടുക്കും, തകിലുമാണ് വാദ്യങ്ങളായി ഉപയോഗിക്കാറുള്ളത്[2]. പുലികളെക്കൂടാതെ ഒരു വേട്ടക്കാരനും ഈ സംഘത്തിൽ ഉണ്ടായിരിക്കും. കടും മഞ്ഞ നിറത്തിലുള്ളതും, കറുപ്പ് നിറത്തിലുള്ളതുമായ ചായങ്ങളാണ് കൂടുതലായും വരയ്ക്കുവാൻ ഉപയോഗിക്കുന്നത്. പ്രത്യേകം പരിശീലനം സിദ്ധിച്ച ആളുകളാണ് ഈ കലാരൂപം അവതരിപ്പിക്കാറുള്ളത്.
ഐതിഹ്യം
തിരുത്തുകഒന്നാം ലോകമഹായുദ്ധാനന്തരം തൃശൂരിൽ പ്രവർത്തിച്ചിരുന്ന മൈസൂർ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താന്റെ സൈനികക്യാമ്പിൽ അദ്ദേഹത്തിൻറെ യുദ്ധവിജയങ്ങളുമായി ബന്ധപ്പെട്ട്, പഠാണി മുസ്ലിം സൈനിക വിഭാഗക്കാർ ടിപ്പുവിന്റെ കൊടിയടയാളമായ പുലിയുടെ വേഷംകെട്ടി നടത്തിവന്ന പ്രകടനത്തെ പിൽകാലത്തു തൃശ്ശൂരിൽ സ്ഥിരതാമസമാക്കിയ പഠാണികൾ പരിഷ്കരിച്ച് അവരുടെ പഞ്ചയെടുക്കൽ ചടങ്ങുമായി ബന്ധപ്പെടുത്തി വന്നതാണെന്നും അതല്ലാ, രാജാ രാമവർമ്മ ശക്തൻ തമ്പുരാൻ രൂപം കൊടുത്തതാണെന്നുമുള്ള ഐതിഹ്യങ്ങൾ പുലിക്കളിയുമായി ബന്ധപ്പെട്ടുകിടക്കുന്നുണ്ട്.[3][4]
തൃശ്ശൂരിലെ പുലിക്കളി
തിരുത്തുകഅരനൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് തൃശ്ശൂരിലെ പുലിക്കളി. കൊല്ലവും തിരുവനന്തപുരവുമാണ് പുലിക്കളിയുടെ മറ്റ് രണ്ട് പ്രധാന സ്ഥലങ്ങൾ.[3][4] തലമുറകളായി തുടർന്നുപോരുന്ന ഇതിന് പൂരത്തിനും ഏറെത്താഴെയല്ലാത്ത സ്ഥാനമുണ്ട്.[3][4] നാലാമോണം നാളിൽ വൈകുന്നേരമാണ് പുലിക്കളി. വേഷം കെട്ടൽ തലേന്ന് രാത്രിതന്നെ തുടങ്ങാറുണ്ട്. നടുവിലാൽ ഗണപതിക്ക് മുമ്പിൽ നാളികേരമുടച്ചാണ് പുലികൾ സ്വരാജ് റൗണ്ടിൽ പ്രവേശിക്കുക. ചെണ്ടയുടെ വന്യമായ താളത്തിന് ഒപ്പിച്ചു നൃത്തം വെച്ച് കളിച്ച് മുന്നോട്ടു നീങ്ങുന്ന പുലികൾക്ക് ഒപ്പം വലിയ ട്രക്കുകളിൽ തയ്യാറാക്കുന്ന കെട്ട് കാഴ്ചകൾ വളരെ ആകർഷകവും മനോഹരവും ആണ്[3][4]. തൃശൂർ നഗരത്തിന്റെ സാംസ്കാരിക കൂട്ടായ്മയെ ഓർമിപ്പിക്കുന്ന വിധം ഇത്തരം കെട്ടുകാഴ്ച്ചകളിൽ പുരാണങ്ങളിലെ കഥാപാത്രങ്ങൾ മുതൽ എലിയട്ടും ചെഗുവേരയും മാർക്സും സ്പേസ്ഷിപ്പും എല്ലാം കടന്നു വരാറുണ്ട്. മാസങ്ങളുടെ ശ്രമം ആണ് ഇത്തരം ഒരു ശിൽപം ഒപ്പിച്ചെടുക്കാൻ ചെലവാക്കുന്നത്[3][4].
തൃശ്ശൂരിലെ പുലിക്കളികൾക്ക് മറ്റു സ്ഥലങ്ങളിൽ കാണുന്നതിൽ നിന്ന് വ്യത്യസ്തത ഉണ്ട്. ഇവിടെ പുലികളുടെ മേൽ ഉപയോഗിക്കുന്ന ചായം ഇനാമൽ പെയിന്റ് ആണ്.[3][4] ഇവ മണ്ണെണ്ണയിൽ നന്നായി കൂട്ടിച്ചേർത്താണ് ഉപയോഗിക്കുന്നത്. കാലത്തിന്റെ മാറ്റം പുലികളിലെ വേഷങ്ങളിലും മാറിയിട്ടുണ്ട്. ചിലർ ശരീരത്തിൽ ചിത്രങ്ങൾ വരക്കാറുണ്ട് . വിവിധനിറത്തിലാണ് പുലികൾ , പച്ച, മഞ്ഞ്, കറുപ്പ്, സിൽ വർ, ചുവപ്പ്, നീല, പിങ്ക് , വയലറ്റ് എന്നുവേണ്ട മിക്ക നിറത്തിലും കാണാം. കുടവയറുള്ള പുലിക്കളിക്കാരെയാണ് ഇവിടെ മിക്കവാറും പ്രധാനിയായി കണക്കാക്കുന്നത്. ഇവർ അരമണി ധരിക്കാറുണ്ട്. ഇത് കുലുക്കിയാണ് മിക്കവാറും നൃത്തം ചെയ്യാറ്. പരിപാടി കഴിഞ്ഞാൽ ചായം കഴുകി കളയുന്നത് മണ്ണെണ്ണയുടെ സഹായത്തോടെ ആണ്.
പുലിവർണ്ണങ്ങൾ
തിരുത്തുകഗൊറില്ല നിറങ്ങളാണ് പുലിവർണ്ണങ്ങളാക്കുന്നത്. ഇത് മരഉരുപ്പടികൾക്ക് നിറം കൊടുക്കുന്നതിനുള്ളതാണ്. നിറപ്പൊടികളും വാർണീഷും നീട്ടി അരച്ചാണ്, പുലിവർണ്ണങ്ങൾ ഉണ്ടാക്കുന്നത്. അരച്ചരച്ച് അരക്കുമ്പോൾ പൊട്ടുന്നതാണ് പാകം. [5]
പുലിക്കൊട്ടും പനംതേങ്ങേം
തിരുത്തുകപുലികളിയുടെ വിളംബരം അറിയിക്കാൻ പുലിക്കളിസംഘക്കാർ നടത്തുന്ന പുലിവാൽ എഴുന്നള്ളിപ്പ് ചടങ്ങിലെ പ്രധാന വായ്ത്താരിയാണ്, പുലിക്കൊട്ടും പനന്തേങ്ങേം.
“ | ടങ്ങണ ടങ്ങണങ്ങ് ടങ്ങണ ടങ്ങണങ്ങ് | ” |
എന്ന താളക്രമത്തിലുള്ള ചെണ്ടക്കൊട്ടും വീക്കയുടെ ഡും ഡും ഡും നാദവും അതിനൊത്ത ഇലത്താളവുംകൂടിച്ചേരുന്ന പുലിക്കൊട്ടിനൊപ്പം പുലിക്കൊട്ടും പനംതേങ്ങേം, പറക്കൊട്ടും പനംതേങ്ങേം എന്ന വരികൾ പാടിക്കൊണ്ടാണ് പുലികൾ കളിക്കുക.[6][7][8]
സാഹിത്യത്തിൽ
തിരുത്തുകമലയാളത്തിലെ ആദ്യത്തെ എ.ഐ. ഓണപ്പാട്ടുകളുടെ ഓഡിയോ കളക്ഷനായ കണ്ണിൻ ചിറകിലൊരു മഴത്തുള്ളിയിൽ തൃശ്ശൂരിലെ പുലിക്കളിയെകുറിച്ചുള്ള പുലിക്കൊട്ടും പനംതേങ്ങേം എന്ന പാട്ട് ഉൾപ്പെട്ടിരിക്കുന്നു.[9][10]
ഇത് കൂടി കാണുക
തിരുത്തുകചിത്രശാല
തിരുത്തുക-
പുലിക്കളിയുടെ ഒരു ദൃശ്യം
-
പുലിക്കളി - ഒരുക്കം
-
തൃശ്ശൂരിലെ പുലിക്കളി രാത്രി ദൃശ്യം.
-
തൃപ്പൂണിത്തുറയിൽ അത്തച്ചമയത്തോട് അനുബന്ധിച്ച് നടന്ന പുലികളി
-
പുലിക്കളി - വിയ്യൂർ ദേശം
-
പുലിക്കളി - വിയ്യൂർ ദേശം
-
പുലിക്കളി - വിയ്യൂർ ദേശം
-
പുലിക്കളി - വിയ്യൂർ ദേശം
-
പുലിക്കളി - വിയ്യൂർ ദേശം
അവലംബം
തിരുത്തുക- ↑ http://www.onamfestival.org/pulikali-kaduvakali.html
- ↑ http://www.onamfestival.org/pulikali-kaduvakali.html
- ↑ 3.0 3.1 3.2 3.3 3.4 3.5 "പുലിക്കളി" (in Malayalam). Kerala Tourism. Archived from the original on 2024-08-21. Retrieved 2024-09-21.
{{cite web}}
: CS1 maint: bot: original URL status unknown (link) CS1 maint: unrecognized language (link) - ↑ 4.0 4.1 4.2 4.3 4.4 4.5 "ഓണക്കാഴ്ച" (in Malayalam). Janayugom. 2022-09-04. Archived from the original on 2024-03-02. Retrieved 2024-09-21.
{{cite web}}
: CS1 maint: bot: original URL status unknown (link) CS1 maint: unrecognized language (link) - ↑ 16 സെപ്തംബർ2016, നഗരം സപ്ലിമെന്റ്, മാതൃഭൂമി തൃശ്ശൂർ എഡീഷൻ
- ↑ "ആവേശകരം പുലിക്കളി" (in Malayalam). True Copy Think. 2022-09-09. Archived from the original on 2024-02-28. Retrieved 2024-09-21.
{{cite web}}
: CS1 maint: bot: original URL status unknown (link) CS1 maint: unrecognized language (link) - ↑ "പുലിക്കൊട്ടും പനംതേങ്ങേം" (in Malayalam). Sathyam Online. 2024-08-25. Archived from the original on 2024-08-29. Retrieved 2024-09-21.
{{cite web}}
: CS1 maint: bot: original URL status unknown (link) CS1 maint: unrecognized language (link) - ↑ "മുഴങ്ങുകയായി, 'പുലിക്കൊട്ടും പനന്തേങ്ങേം'" (in Malayalam). Deshabhimani. 2024-09-18. Archived from the original on 2024-09-21. Retrieved 2024-09-21.
{{cite web}}
: CS1 maint: bot: original URL status unknown (link) CS1 maint: unrecognized language (link) - ↑ "പുലിക്കളിക്കൊരു എ.ഐ. പാട്ട്; 'പുലിക്കൊട്ടും പനംതേങ്ങേം.'" (in Malayalam). Times Kerala. 2024-09-16. Archived from the original on 2024-09-16. Retrieved 2024-09-21.
{{cite web}}
: CS1 maint: bot: original URL status unknown (link) CS1 maint: unrecognized language (link) - ↑ "Pulikkottum Panamthengem" (in English). Sound Cloud.
{{cite web}}
: CS1 maint: unrecognized language (link)