സൽമ ബിൻത് അബ്ദുള്ള

(Princess Salma bint Abdullah എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജോർദാൻ രാജകുടുംബാംഗവും ജോർദാനിലെ കിങ് അബ്ദുള്ള രണ്ടാമന്റെയും റാണിയ രാജ്ഞിയുടെയും മൂന്നാമത്തെ സന്തതിയും രണ്ടാമത്തെ മകളുമാണ് സൽമ ബിൻത് അബ്ദുള്ള രാജകുമാരി - Princess Salma bint Abdullah (അറബി: سلمى بنت عبدالله; born 26 September 2000)]].[1]. ജോർദാനിലെ ഹാഷ്മി രാജകുടുംബത്തിലെ അംഗമാണ് സൽമ. ഇസ്ലാമിക പ്രവാചകൻ മുഹമ്മദ് നബിയുടെ കടുംബ പരമ്പരയിലെ 42ആം തലമുറയായാണ് ഇവർ അറിയപ്പെടുന്നത്.

സൽമ രാജകുമാരി
രാജവംശം Hashemite
പിതാവ് Abdullah II
മാതാവ് Rania Al-Yassin
മതം Islam

ജനനം തിരുത്തുക

2000 സെപ്തംബർ 26ന് ജോർദാനിലെ അമ്മാനിൽ ജനിച്ചു. ജോർദാൻ രാജാവായിരുന്ന ഹുസൈൻ രാജാവിന്റെയും അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ മുന രാജ്ഞിയുടെ പേരമകൾ. യുവരാജാവ് (ക്രൗൺ പ്രിൻസ് ) ഹുസൈന്റെ സഹോദരിയായ സൽമയ്ക്ക്‌ മറ്റു രണ്ടു കൂടപിറപ്പുകൾ കൂടിയുണ്ട്. രാജകുമാരി ഈമാനും രാജകുമാരൻ ഹാഷിമും. സൽമയുടെയും സഹോദരി ഈമാന്റേയും ജന്മദിനം ഒരു ദിവസത്തെ വ്യത്യാസമാണ്.

വിദ്യാഭ്യാസം തിരുത്തുക

ജോർദാനിലെ ഇന്റർനാഷണൽ അമ്മാൻ അക്കാദമിയിൽ പതിനൊന്നാം ഗ്രേഡിൽ വിദ്യാർഥിയാണ്.)[2]

അവലംബം തിരുത്തുക

  1. "His Majesty King Abdullah II King of the Hashemite Kingdom of Jordan". Royal Hashemite Court. Retrieved 2 April 2011.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2006-03-07. Retrieved 2017-07-08.
"https://ml.wikipedia.org/w/index.php?title=സൽമ_ബിൻത്_അബ്ദുള്ള&oldid=3987697" എന്ന താളിൽനിന്ന് ശേഖരിച്ചത്