പട്ടം സദൻ

ഇന്ത്യന്‍ ചലച്ചിത്ര അഭിനേതാവ്
(Pattom Sadan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ഒരു മലയാള ചലച്ചിത്രനടനും ഗായകനുമായിരുന്നു പട്ടം സദൻ എന്നറിയപ്പെട്ടിരുന്ന സദാശിവൻ.[1] പ്രഹ്ലാദ എന്ന ചലച്ചിത്രത്തിലൂടെ ബാലനടനായാണ് ഇദ്ദേഹം രംഗത്തുവന്നത്.[2] അറുപതുകളിലും എഴുപതുകളിലും ഗാനാലാപനരംഗത്ത് സജീവമായിരുന്ന ഇദ്ദേഹം 1959-നും 87-നും ഇടയിലായി[3] 23 ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.[4] 1941-ൽ പുറത്തിറങ്ങിയ പ്രഹ്ലാദ മുതൽ 1994-ലെ മാനത്തെ കൊട്ടാരം എന്ന ചലച്ചിത്രം വരെ അദ്ദേഹത്തിന്റെ അഭിനയജീവിതം നീണ്ടുനിന്നു.[2]

പട്ടം സദൻ
ദേശീയതIndian
തൊഴിൽFilm actor
സജീവ കാലം1961–1992

1959-ൽ പുറത്തിറങ്ങിയ ചതുരംഗം എന്ന ചലച്ചിത്രത്തിൽ ഇദ്ദേഹം കുമരേശനൊപ്പം പാടിയ "പെണ്ണിന്റെ ചിരിയും" എന്ന ഗാനം വളരെ ജനപ്രിയമായിരുന്നു.[5] സ്നേഹയമുന എന്ന ചലച്ചിത്രത്തിലെ "പരിപ്പുവട പക്കവട" എന്ന ഗാനവും ചന്ദനച്ചോല എന്ന ചല‌ച്ചിത്രത്തിലെ "മണിയാഞ്ചെട്ടിക്ക്" എന്ന ഗാനവും ഇദ്ദേഹം യേശുദാസിനൊപ്പമാണ് ആലപിച്ചത്.[6] 1992 ൽ വടപളനിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് അദ്ദേഹം അന്തരിച്ചു.

അഭിനയിച്ച ചിത്രങ്ങൾ

തിരുത്തുക
  • ബൊമ്മൈ
  • അവൾ ഒരു തുടർക്കതൈ
  1. "പട്ടം സദൻ". സിനി ഡയറി. Archived from the original on 2013-07-18. Retrieved 2013 ജൂലൈ 18. {{cite web}}: Check date values in: |accessdate= (help)
  2. 2.0 2.1 "പട്ടം സദൻ". എം.3ഡി.ബി. Retrieved 2013 ജൂലൈ 18. {{cite web}}: Check date values in: |accessdate= (help)
  3. "പട്ടം സദൻ ആലപിച്ച മലയാളം സിനിമാ ഗാനങ്ങളുടെ പട്ടിക". മലയാളചലച്ചിത്രം. Retrieved 2013 ജൂലൈ 18. {{cite web}}: Check date values in: |accessdate= (help)
  4. "പട്ടംസദൻ-ഗായകൻ". മലയാളസംഗീതം. Retrieved 2013 ജൂലൈ 18. {{cite web}}: Check date values in: |accessdate= (help)
  5. "മൗനത്തിന്റെ കൂടെപ്പിറപ്പ്". മാദ്ധ്യമം. Retrieved 2013 ജൂലൈ 18. {{cite news}}: Check date values in: |accessdate= (help)
  6. "ഗന്ധർവ്വഗാനത്തിന് 50 വയസ്സ്". മാതൃഭൂമി. Archived from the original on 2014-09-18. Retrieved 2013 ജൂലൈ 18. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=പട്ടം_സദൻ&oldid=3776756" എന്ന താളിൽനിന്ന് ശേഖരിച്ചത്