പൽപ്പു പുഷ്പാംഗദൻ

(Palpu Pushpangadan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പത്മശ്രീ പുരസ്കാരം നേടിയ പ്രമുഖനായ ജൈവ ശാസ്ത്രജ്ഞനാണ് പൽപ്പു പുഷ്പാംഗദൻ എന്ന ഡോ.പി.പുഷ്പാംഗദൻ[1](ജനനം :1944). രാജ്യത്തെ പ്രശസ്ത ശാസ്ത്ര സ്ഥാപനങ്ങളിൽ പ്രമുഖ പദവികൾ വഹിച്ചിട്ടുണ്ട്.

ജീവിതരേഖ

തിരുത്തുക

1944ൽ കൊല്ലംജില്ലയിലെ പ്രാക്കുളത്തു ജനിച്ചു. 1969ൽ ജമ്മുവിലെ സി.എസ്.ഐ റീജിയനൽ റിസർച്ച് ലബോറട്ടറിയിലാണു ഔദ്യോഗിക ജീവിതം തുടങ്ങിയത്. കേരളാ യൂണിവേഴ്സിറ്റിയിൽ നിന്നു ബി.എസ്.സി പാസായ ശേഷം അലിഗഡ് മുസ്ലിം യൂനിവേഴ്സിറ്റിയിൽ നിന്ന് എം.എസ്.സിയും പി.എച്ച്.ഡിയും നേടി. 1999 മുതൽ 2006 വരെ തിരുവനന്തപുരത്തെ നാഷണൽ ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്റ്റർ, അതിനുമുമ്പ് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻറ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്റ്റർ, രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി ഡയറക്റ്ററുടെ പ്രത്യേക ചുമതല. സൈറ്റോജെനിറ്റിക്സ്, പ്ലാൻറ് ബ്രീഡിങ്, ബയോ ടെക്നോളജി, മോളിക്യുലർ ടാക്സോണമി, ബയോ സിന്തറ്റിസിസ് ഓഫ് സെക്കൻഡറി മെറ്റാബൊളൈറ്റിസ്, എത്നോബയോളജി, എത്നോ ഫാർമക്കോളജി, നാച്വറൽ പ്രൊഡക്റ്റ് ഡെവല്പ്മെൻറ് തുടങ്ങിയ മേഖലകളിലാണ് അദ്ദേഹത്തിന്റെ ഗവേഷണം.[2] 460 ഗവേഷണ പ്രബന്ധങ്ങളും അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. 24 പുസ്തകങ്ങൾ രചിച്ചു. നിലവിൽ തിരുവനന്തപുരത്തെ അമിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെർബൽ ആൻഡ് ബയോടെക് പ്രൊഡക്റ്റ് ഡെവലപ്‌മെന്റിന്റെ ഡയറക്റ്റർ ജനറൽ.

  1. http://india.gov.in/myindia/padmashri_awards_list1.php?start=40
  2. http://www.metrovaartha.com/2010/01/26052513/padmasree-kerala.html[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പൽപ്പു_പുഷ്പാംഗദൻ&oldid=3638325" എന്ന താളിൽനിന്ന് ശേഖരിച്ചത്