പ്രധാന മെനു തുറക്കുക

പി.എച്ച്. മൂല്യം

(PH-മൂല്യം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പൊട്ടൻഷ്യൽ ഓഫ് ഹൈഡ്രജൻ(Potential of Hydrogen) എന്നതിന്റെ ചുരുക്കെഴുത്താണ്‌ പി.എച്ച്.മൂല്യം (PH)എന്നറിയപ്പെടുന്നത്. 1909 ൽ ഡാനിഷ് ശാസ്ത്രജ്ഞനായിരുന്ന സോറേൻ സോറേൻസൺ ആണ്‌ ഈ മൂല്യസമ്പ്രദായം വികസിപ്പിച്ചെടുത്തത്. ഇത് ലായനികളുടെ മൂല്യം അളക്കുന്നതിനുള്ള ഏകകം ആണ്‌. ഈ രീതിയനുസരിച്ച് ഒരു ലായനിയുടെ മൂല്യം 0 മുതൽ 14 വരെയുള്ള അക്കങ്ങളാൽ സൂചിപ്പിക്കുന്നു. 7-ൽ താഴെ പി.എച്ച്.മൂല്യമുള്ളവ അമ്‌ളഗുണമുള്ളവയെന്നും 7-നു മുകളിൽ പി.എച്ച്.മൂല്യമുള്ളവ ക്ഷാരഗുണമുള്ളവയെന്നും തരംതിരിച്ചിരിക്കുന്നു[1] ഈ ഏകകം അനുസരിച്ച് ശുദ്ധജലത്തിന്റെ പി.എച്ച്.മൂല്യം 7 ആണ്‌[1].

ചില ലായനികളുടെ പി.എച്ച്.മൂല്യംതിരുത്തുക

സൂചകങ്ങൾതിരുത്തുക

പി.എച്ച്.മൂല്യം അളക്കാൻ ഉപയോഗിക്കുന്ന പദാർഥങ്ങളാണ് സൂചകങ്ങൾ (indicators). ഫിനോഫ്തലീൻ, ലിറ്റ്മസ് (litmus), മീഥൈൽ റെഡ് (methyl red), മീഥൈൽ ഓറഞ്ച്(methyl orange) എന്നിവ സംസൂചകങ്ങളാണ്. കൂടാതെ ഹൈഡ്രാഞ്ചിയ തുടങ്ങിയ ചെടികളുടെ പുഷ്പങ്ങളുടെ നിറം, മണ്ണിലെ പി എച്ച് മൂല്യം അനുസരിച്ച് മാറാം, പൊതുവേ അമ്‌ളഗുണമുള്ള മണ്ണിൽ വളരുന്ന ഹൈഡ്രാഞ്ചിയ ചെടികളിൽ നീലനിറത്തിലും ക്ഷാരഗുണമുള്ള മണ്ണിൽ വളരുന്നവയിൽ പിങ്കുനിറത്തിലുമുള്ള പൂക്കളാണ്‌ കാണപ്പെടുന്നത്.

അവലംബംതിരുത്തുക

  1. 1.0 1.1 മാതൃഭൂമി തൊഴിൽ വാർത്തയുടെ ഹരിശ്രീ സപ്ലിമെന്റ് 2006 ഒക്ടോബർ 21


"https://ml.wikipedia.org/w/index.php?title=പി.എച്ച്._മൂല്യം&oldid=3102281" എന്ന താളിൽനിന്ന് ശേഖരിച്ചത്