കക്കകൊത്തി

(Oystercatcher എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആഴം കുറഞ്ഞ ജലത്തിൽ നടന്ന് (wading) ഇര തേടുന്ന ഒരിനം പക്ഷി. ഹീമറ്റോപസ് ജീനസിൽപ്പെട്ട ഇവയ്ക്ക് താരതമ്യേന തടിച്ച ശരീരവും കറുകിയ കാലുകളും നീണ്ടു കട്ടിയേറിയ ആപ്പിന്റെ ആകൃതിയിലുള്ള കൊക്കുമുണ്ട്. കറുപ്പും വെളുപ്പും ഇടലർന്ന ഈ പക്ഷികളുടെ കാലുകൾക്ക് ഇരുണ്ട ചുവപ്പുനിറമായിരിക്കും.[1] ചെറിയ പാറക്കല്ലുകളുള്ള ആറ്റുതീരങ്ങളും കടൽ ത്തീരങ്ങരങ്ങളിലും ഇവ കഴിയുന്നു. നത്തക്കകൾ (shell fish) കടല്പുഴുക്കൾ, ചെമ്മീൻ തുടങ്ങിയവയാണ് ഇവയുടെ മുഖ്യ ഭക്ഷണം. എന്നാൽ പേരു സൂചിപ്പിക്കുന്നതുപോലെ ഇവ ഒരിക്കലും ഓയിസ്റ്റർ വിഭാഗത്തിൽപ്പെട്ട കക്കകളെ തിന്നാറേയില്ല. മസൽ വിഭാഗത്തിൽപ്പെടുന്ന കക്കകളാണ് ഇവയ്ക്കു ഏറ്റവും ഇഷ്ടപ്പെട്ട ആഹാരം. കക്കത്തോടുകൾ വശങ്ങളിലേക്കിളക്കി മാറ്റുന്നതിന് കൊക്കിന്റെ ശക്തിയും പ്രത്യേകാകൃതിയും സഹായകമാകുന്നു.[2]

കക്കകൊത്തി
Pied Oystercatcher
(Haematopus longirostris)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Haematopodidae

Bonaparte, 1838
Genus:
Haematopus

Linnaeus, 1758
Species

See text.

ഏറെ ശബ്ദമുണ്ടാക്കുന്നവയാണ് ഈ പക്ഷികൾ. ശീതകാലമാകുന്നതോടെ ഇവ ചെറുകൂട്ടങ്ങളായി റീഫുകളിലും ചെറുദ്വീപുകളിലും ചെക്കേറുന്നു. ഹീമറ്റോപസ് ഓസ്ട്രലേഗസ് (Sea pie) എന്ന യൂറോപ്യൻ സ്പീഷീസും[3] ഹി. പാലിയേറ്റസ് എന്ന അമേരിക്കൻ സ്പീഷീസും ആണ് ഏറ്റവും കൂടുതലായി കാണപ്പെടുന്നവ.[4] ടേൺ--സ്റ്റോൺ എന്നു പേരുള്ള ഇനമാണ് ഇക്കൂട്ടത്തിൽ സാധാരണയായി കാണപ്പെടുന്നത്. തിരകൾ തട്ടികിടക്കുന്ന പാറകൾക്കിടയിൽ ഭക്ഷണം തേടുന്ന ഇത് ഒരു കടലോര പക്ഷിയാണെന്നു പറയാം.[5]

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കക്കകൊത്തി&oldid=3802588" എന്ന താളിൽനിന്ന് ശേഖരിച്ചത്