എൻ.ആർ. നാരായണമൂർത്തി

(N. R. Narayana Murthy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഇന്ത്യൻ വ്യവസായിയും, സോഫ്റ്റ്‌വെയർ എഞ്ചിനീയറും, ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഫോസിസ് ടെക്‌നോളജീസിന്റെ ഏഴ് സ്ഥാപകരിൽ ഒരാളുമാണ്‌ എൻ.ആർ. നാരായണമൂർത്തി എന്നറിയപ്പെടുന്ന നാഗ്‌വാര രാമറാവു നാരായണമൂർത്തി. 1981 മുതൽ 2002 വരെ ഇൻഫോസിസിന്റെ സി.ഇ.ഒ. ആയിരുന്നു ഇദ്ദേഹം. 2002 മുതൽ 2006 വരെ ഇൻഫോസിസിന്റെ എക്സിക്യുട്ടീവ് ചെയർമാനായിരുന്ന മൂർത്തി 2006 മുതൽ 2011 വരെ നോൺ-എക്സിക്യുട്ടീവ് ചെയർമാൻ, ചീഫ് മെന്റർ എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. 2011-ൽ തന്റെ അറുപത്തിയഞ്ചാം വയസ്സിൽ മൂർത്തി ഇൻഫോസിസിൽ നിന്നും വിരമിച്ചു.

എൻ.ആർ. നാരായണമൂർത്തി

നാരായണ മൂർത്തി 2014-ൽ
ജനനം
Nagavara Ramarao Narayana Murthy

(1946-08-20) 20 ഓഗസ്റ്റ് 1946  (77 വയസ്സ്)[1]
കലാലയംNational institute of Engineering, Mysore (BA)
IIT Kanpur (MA)
അറിയപ്പെടുന്നത്Founder and Chairman emeritus, Infosys[2]
ബോർഡ് അംഗമാണ്; United Nations Foundation[3]
Ford Foundation[4]
ജീവിതപങ്കാളി(കൾ)Sudha Murty
കുട്ടികൾAkshata Murty
Rohan Murty
ബന്ധുക്കൾRishi Sunak (son-in-law)
പുരസ്കാരങ്ങൾPadma Vibhushan (2008)
Legion of Honour (2008)
Padma Shri (2000)

2013 ജൂണിൽ വീണ്ടും ഇൻഫോസിസിന്റെ ഡയറക്ടറും എക്സിക്യുട്ടീവ് ചെയർമാനുമായി നിയമിതനായി. ഏഴു വർഷത്തേക്കാണ് മൂർത്തിയുടെ രണ്ടാമത്തെ നിയമനം.

മൂർത്തിയുടെ കോർപ്പറേറ്റ് സാമൂഹ്യ കാഴ്ചപ്പാടുകൾ ലോകവ്യാപകമായി അംഗീകരിക്കപ്പെട്ടിരുന്നു. ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ സിവിലിയൻ ബഹുമതി ആയ പത്മ വിഭൂഷൺ അടക്കം നിരവധി പുരസ്കാരങ്ങൾ മൂർത്തിയെ തേടിയെത്തിയിട്ടുണ്ട്.

ജീവിതരേഖ തിരുത്തുക

കർണാടകയിലെ മൈസൂരിൽ 1946 ഓഗസ്റ്റ് 20-ന് ജനിച്ചു. മൈസൂർ സർവകലാശാലയുടെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എഞ്ചിനീയറിങ്ങിൽ നിന്നും ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദവും, ഐ.ഐ.ടി. കാൺപൂരിൽ നിന്നും മാസ്റ്റർ ബിരുദവും നേടി. ഐ.ഐ.എം അഹമ്മദാബാദിലെ ചീഫ് സിസ്റ്റം പ്രോഗ്രാമർ ആയി ഔദ്യോഗിക ജീവിതം ആരംഭിച്ച നാരായണ മൂർത്തി അവിടെ വച്ച് ബേസിക് പ്രോഗ്രാമിങ് ഭാഷയ്ക്കുള്ള ഇന്റർപ്രെട്ടർ നിർമിച്ച് ശ്രദ്ധേയനായി. പിന്നീട് പൂണെയിലുള്ള 'പട്നി കംപ്യൂട്ടർ സിസ്റ്റം' എന്ന കമ്പനിയിൽ കുറച്ചുകാലം ജോലി ചെയ്തു. ഇക്കാലത്താണ് സുധാമൂർത്തിയെ വിവാഹം കഴിച്ചത്.

1981-ൽ മറ്റ് ആറു സോഫ്റ്റ്‌വേർ എഞ്ചിനീയർമാരുമായി ചേർന്ന് ഇൻഫോസിസ് കമ്പനി സ്ഥാപിച്ചു. സഹസംരംഭകരിൽ ഒരാളായ രാഘവന്റെ ബോംബെയിലുള്ള വീടായിരുന്നു ആദ്യത്തെ ഓഫീസ്. 21 വർഷം കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനത്തിരുന്ന നാരായണമൂർത്തിയുടെ നേതൃത്വത്തിൽ ലോകത്തിലെ ഏറ്റവും മികച്ച സോഫ്റ്റ്‌വേർ/ഐ.ടി. സേവന കമ്പനികളിൽ ഒന്നായി ഇൻഫോസിസ് ഉയർന്നു. ഒന്നര ലക്ഷത്തോളം ജീവനക്കാരുള്ള കമ്പനിയുടെ 2013 മാർച്ച്‌ 31-ലെ മൊത്തം ആസ്തി 46,351 കോടി രൂപയാണ്.

നിരവധി ദേശീയ, അന്തർദേശീയ പദവികൾ ഇന്നിദ്ദേഹം വഹിക്കുന്നു. ബാംഗ്ളൂരിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫർമേഷൻ ടെക്നോളജിയുടെയും ഹൈദരാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റിന്റെയും ചെയർമാൻ സ്ഥാനം വഹിച്ച ഇദ്ദേഹം, സിംഗപ്പൂരിലെ ഏറ്റവും വലിയ സർക്കാർ ബാങ്കായ ഡി.ബി.എസ്. ബാങ്കിന്റെയും പ്രസിദ്ധമായ 'യൂണിലിവർ' കമ്പനിയുടെയും സ്വതന്ത്ര ചെയർമാൻ പദവികളും വഹിച്ചിരുന്ന ഇദ്ദേഹം പ്രശസ്തമായ നിരവധി വിദേശ സർവകലാശാലകളുടെ ഉപദേശകസമിതി അംഗമാണ്. പല ഏഷ്യൻ രാജ്യങ്ങളുടെയും ഐ.ടി. ഉപദേശനായി സേവനം ചെയ്യുന്ന നാരായണ മൂർത്തി, റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെകേന്ദ്ര ബോർഡിന്റെ ഡയറക്ടർ പദവിയും വഹിക്കുന്നു.ഇന്ത്യൻ പ്രധാനമന്ത്രിയുടെ വാണിജ്യ വ്യവസായ കൗൺസിൽ അംഗമാണ്.

രാജ്യത്തിനകത്തും പുറത്തും നിരവധി പുരസ്കാരങ്ങളും ബഹുമതികളും ഇദ്ദേഹത്തിനു ലഭിക്കുകയുണ്ടായി. പദ്മശ്രീ പുരസ്കാരം (2000), പദ്മവിഭൂഷൺ (2008) എന്നിവ നല്കി ഭാരത സർക്കാർ മൂർത്തിയെ ആദരിച്ചിട്ടുണ്ട്. ഫ്രഞ്ചു സർക്കാരിന്റെ ഏറ്റവും വലിയ സിവിലിയൻ അവാർഡായ 'ലിജിയൻ ദെ ഹോണർ' (Le'gion d'honneur) 2008-ൽ നേടി. ഇൻഡോ-ഫ്രഞ്ചു ഫോറം മെഡൽ (2003), ഫ്യൂച്ചർ മാഗസിന്റെ ഏഷ്യാസ് ബിസിനസ്സ് മാൻ ഒഫ് ദി ഇയർ (2003), മാക്സ് ഷിമെണ്ടിന്റെ സർലാന്റിലെ ഡെനി ലിബർട്ടി പ്രൈസ് (2001), ജെ.ആർ.ഡി. ടാറ്റ കോർപ്പറേറ്റ് ലീഡർഷിപ്പ് അവാർഡ് (1996) എന്നിവ ഇദ്ദേഹത്തിനു ലഭിച്ച പുരസ്കാരങ്ങളിൽ ചിലതാണ്. സാങ്കേതികവിദ്യയുടെ ഭാവിരൂപപ്പെടുത്തുന്ന ലോകത്തെ പത്ത് പ്രമുഖരിൽ ഒരാളായും (2004), 60 വർഷത്തിനിടെ ഏഷ്യയിൽ വിപ്ലവകരമായ മാറ്റങ്ങൾ നടത്തിയ പ്രമുഖരിൽ ഒരാളായും (2006) ടൈം മാഗസിൻ ഇദ്ദേഹത്തെ തിരഞ്ഞെടുത്തു.

പുരസ്കാരങ്ങൾ തിരുത്തുക

വർഷം പേര് അവാർഡ് നൽകുന്ന സ്ഥാപനം അവലംബം
2010 IEEE ഓണററി അംഗത്വം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയേഴ്സ്. [5]
2010 ഫോറിൻ അസോസിയേറ്റ് അംഗം യുണൈറ്റഡ് സ്റ്റേറ്റ്സ് നാഷണൽ അക്കാദമി ഓഫ് എഞ്ചിനീയറിംഗ്. [6]
2008 പത്മ വിഭൂഷൺ പ്രസിഡൻഡ് ഓഫ് ഇൻഡ്യ.
2008 ലീജിയൻ ഓഫ് ഓണർ ഓഫീസർ ഫ്രാൻസ് സർക്കാർ. [7]
2007 കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ബ്രിട്ടീഷ് എംപയർ (CBE) ഗവൺമെന്റ് ഓഫ് യുണൈറ്റഡ് കിംഗ്ഡം. [8]
2007 IEEE ഏണസ്റ്റ് വെബർ എഞ്ചിനീയറിംഗ് ലീഡർഷിപ്പ് റെക്കഗ്നിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനിഴേസ്. [9]
2003 ഏഷ്യയിലെ ബിസിനസ്മാൻ ഓഫ് ദ ഇയർ ഫോർച്യൂൺ മാഗസിൻ.
2003 ഇന്തോ-ഫ്രഞ്ച് ഫോറം മെഡൽ ഇന്തോ-ഫ്രഞ്ച് ഫോറം.
2003 ഈ വർഷത്തെ ലോക സംരംഭകൻ ഏണസ്റ്റ് ആൻഡ് യങ്.
2001 വാർട്ടൺ ബിസിനസ് സ്കൂൾ ഡീൻ മെഡൽ യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയ.
2001 മാക്സ് ഷ്മിധേനി ലിബർട്ടി പ്രൈസ് സ്വിറ്റ്സർലൻഡ്.
2001 നിക്കി ഏഷ്യ പ്രൈസ് നിക്കേയ് ഇങ്ക്
2000 പത്മശ്രീ ഇന്ത്യയുടെ രാഷ്ട്രപതി.
1998 വിശിഷ്ട പൂർവ്വ വിദ്യാർത്ഥി അവാർഡ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാൺപൂർ.
1996 ജെആർഡി കോർപ്പറേറ്റ് ലീഡർഷിപ്പ് അവാർഡ് ഓൾ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷൻ (AIMA).

അവലംബം തിരുത്തുക

  1. "Narayana Murthy to retire in August". The Economic Times. 22 May 2006. Archived from the original on 20 May 2016. Retrieved 20 April 2013.
  2. "Narayana Murthy returns as Infosys executive chairman as company falters". The Times of India. 1 June 2013. Archived from the original on 9 June 2013. Retrieved 19 July 2013.
  3. "UNITED NATIONS FOUNDATION BOARD OF DIRECTORS NAMES KATHY CALVIN NEXT PRESIDENT AND CEO". Archived from the original on 29 October 2017. Retrieved 28 October 2017.
  4. "N. R. Narayana Murthy". Ford Foundation.
  5. "IEEE Honorary Membership Recipients" (PDF). IEEE. Archived from the original (PDF) on 2011-06-29. Retrieved ഡിസംബർ 20, 2010 (2010-12-20). {{cite web}}: Check date values in: |accessdate= (help)
  6. "NAE Members Directory - Mr. N. R. Narayana Murthy". NAE. Retrieved ജനുവരി 15, 2011 (2011-01-15). {{cite web}}: Check date values in: |accessdate= (help)
  7. "Naryanamurthy receive highest civilian honour of France". The Times of India. Archived from the original on 2016-03-03. Retrieved 2008-01-26.
  8. "British Honorary Awards".[പ്രവർത്തിക്കാത്ത കണ്ണി]
  9. "IEEE Ernst Weber Engineering Leadership Recognition Recipients" (PDF). IEEE. Retrieved നവംബർ 20, 2010 (2010-11-20). {{cite web}}: Check date values in: |accessdate= (help)


"https://ml.wikipedia.org/w/index.php?title=എൻ.ആർ._നാരായണമൂർത്തി&oldid=3898753" എന്ന താളിൽനിന്ന് ശേഖരിച്ചത്