മുർഡാനിയ സതീഷിയാന

(Murdannia satheeshiana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ പശ്ചിമഘട്ടത്തിലെ മതികെട്ടാൻ ചോലയിൽ നിന്നും കണ്ടെത്തിയ പുതിയ ഒരിനം സസ്യമാണ് മുർഡിയാന സതീഷിയാന (ശാസ്ത്രനാമം: Murdannia satheeshiana)[1]. മഹാത്മാഗാന്ധി സർവ്വകലാശാലയുടെ പരിസ്ഥിതിശാസ്ത്രവിഭാഗമാണ് ഈ സസ്യത്തെ കണ്ടെത്തിയത്. എം.ജി.സർവ്വകലാശാല പരിസ്ഥിതി ശാസ്ത്രപഠന വിഭാഗം ഗവേഷകർ ജോബിപോൾ, രമേശൻ എം, ടോംസ് അഗസ്റ്റിൻ, ഡോ.ശങ്കരനുണ്ണി, റോജിമോൻ പി. തോമസ്, നിഷ. പി. എന്നിവരുൾപ്പെടുന്ന ഗവേഷകസംഘമാണ് ഈ സസ്യം കണ്ടെത്തിയത്. പരിസ്ഥിതി പഠനവിഭാഗം റീഡറായിരുന്ന അന്തരിച്ച ഡോ. ആർ.സതീഷിന്റെ സമഗ്രസംഭാവനകളെ മാനിച്ചാണ് ചെടിക്ക് ഈ പേര് നൽകിയത്[2]. ഇതിന്റെ സസ്യ ജനുസ്സിൽ ഉൾപ്പെടുന്ന 26 ഇനങ്ങൾ ഇന്ത്യയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിൽ മുർഡാനിയ സതീഷിയാന ഉൾപ്പെടെ 19 ഇനങ്ങൾ പശ്ചിമഘട്ടത്തിൽ നിന്നാണ് കണ്ടെത്തിയത്.

മുർഡാനിയ സതീഷിയാന
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
മുർഡാനിയ
Species:
M. satheeshiana
Binomial name
Murdannia satheeshiana

കൊമലിനേസിയേ എന്ന സസ്യകുടുംബത്തിലെ മുർഡാനിയ എന്ന ജനുസ്സിലാണ് ഈ ഔഷധസസ്യം ഉൾപ്പെടുന്നത്[3]. 10 സെന്റീമീറ്റർ മാത്രമാണ് ചെടിയുടെ ഉയരം. സ്വർണ്ണനിറത്തിലുള്ള പൂക്കളാണ് ഇതിൽ ഉണ്ടാകുന്നത്[4].

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മുർഡാനിയ_സതീഷിയാന&oldid=3674111" എന്ന താളിൽനിന്ന് ശേഖരിച്ചത്