മൊണ്ടിയേസീ

(Montiaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് മൊണ്ടിയേസീ (Montiaceae). സസ്യകുടുംബത്തിൽ ഏകദേശം 14 ജീനസ്സുകളിലായി 230 ഓളം സ്പീഷിസുകളുണ്ട്.  ഓഷധികൾ മുതൽ കുറ്റിചെടികൾ വരെ ഉൾപ്പെടുന്ന മൊണ്ടിയേസീ സസ്യകുടുംബത്തിലെ സ്പീഷിസുകളെ ലോകത്തിലെ മിക്ക ഭാഗങ്ങളിലും കാണപ്പെടുന്നവയാണ്.

മൊണ്ടിയേസീ
Claytonia sibirica
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Montiaceae

Genera

See text

സവിശേഷതകൾ തിരുത്തുക

ഈ സസ്യകുടുംബത്തിലെ അംഗങ്ങൾ ജലാംശം കൂടുതലുള്ള മൃദുവായ കുറ്റിച്ചെടികളോ ഓഷധികളോ ആണ്. ദ്വിലിംഗപുഷ്പങ്ങളോടു കൂടിയ ഇവയുടെ പൂക്കൾ ആകർഷകണാണ്. സാധാരണയായി 2 വിദളങ്ങളോടു 5 ദളങ്ങളോടും കൂടിയതാണിവയുടെ പൂക്കൾ. എന്നാൽ വിരളം ചില സ്പീഷിസുകളിൽ 2, 3, 4, അല്ലെങ്കിൽ 6 ദളങ്ങളും, Lewisia ജീനസ്സിൽ ഉൾപ്പെടുന്ന ചില സ്പീഷിസുകളിൽ 18 ദളങ്ങൾവരെ ഉണ്ടാകാറുണ്ട്, ചില പുസ്തകങ്ങളിൽ ഇവയുടെ വിദളങ്ങളെ രൂപമാറ്റം സംഭവിച്ച ഇലകളായും ദളങ്ങളെ നിറങ്ങളോടുകൂടിയ വിദളങ്ങളായുമാണ് കണക്കാക്കുന്നത്. ഇവയുടെ കേസരങ്ങളുടെ എണ്ണം ദളങ്ങളുടെ എണ്ണത്തിന് സമാനമോ, അതിനിരട്ടിയോ അല്ലെങ്കിൽ എണ്ണാവുന്നതിലധികമോ ആയിരിക്കും. 2 മുതൽ 8 വരെ പുഷ്‌പജനികൾ (carpels) കൂടിച്ചേർന്ന അവസ്ഥയിലാണ് ഇവയുടെ അണ്ഡാശയം.


ജീനസ്സുകൾ തിരുത്തുക

അവലംബം തിരുത്തുക

  1. "Family: Montiaceae Raf". Germplasm Resources Information Network. United States Department of Agriculture. 2010-01-28. Retrieved 2011-07-01.
  2. Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III". Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x.
  3. "GRIN Genera of Montiaceae". Germplasm Resources Information Network. United States Department of Agriculture. Retrieved 2011-07-01.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മൊണ്ടിയേസീ&oldid=3642022" എന്ന താളിൽനിന്ന് ശേഖരിച്ചത്