മങ്കി വെള്ളച്ചാട്ടം
(Monkey Falls എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോയമ്പത്തൂർ ജില്ലയിലെ ആനമല മലനിരകളിലെ പൊള്ളാച്ചി-വാൽപ്പാറ റോഡിനു മുകളിലേക്കുള്ള ചുരം റോഡിന് സമീപം സ്ഥിതിചെയ്യുന്ന ഒരു പ്രകൃതിദത്ത വെള്ളച്ചാട്ടം ആണ് മങ്കി വെള്ളച്ചാട്ടം.[1]
മങ്കി വെള്ളച്ചാട്ടം | |
---|---|
Location | ഇന്ദിരാഗാന്ധി വന്യജീവി സങ്കേതവും ദേശീയ ഉദ്യാനവും, അപ്പർ അലിയാർ, തമിഴ്‌നാട് |
പൊള്ളാച്ചിയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയാണ് മങ്കി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. ആളിയാർ ഡാമിൽ നിന്ന് 6 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന ഈ പ്രകൃതിദത്ത വെള്ളച്ചാട്ടം സഞ്ചാരികളുടെ മനസിന് കുളിർമ്മ പകരുന്ന കാഴ്ചയാണ്. പൊള്ളാച്ചിയെയും വാൽപ്പാറയെയും ബന്ധിപ്പിക്കുന്ന റോഡിലാണ് മങ്കി വെള്ളച്ചാട്ടം.
അവലംബം
തിരുത്തുകMonkey Falls എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ↑ TN Forest Department Archived 2007-11-02 at the Wayback Machine.