മൈക്രോറാപ്റ്റർ
(Microraptor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വളരെ ചെറിയ ഒരിനം തെറാപ്പോഡ വിഭാഗം ദിനോസർ ആണ് മൈക്രോറാപ്റ്റർ.[1] തുടക്ക ക്രിറ്റേഷ്യസ് കാലത്താണ് ഇവ ജീവിച്ചിരുന്നത്. പേരിന്റെ അർഥം ചെറിയ കള്ളൻ എന്നാണ്.
മൈക്രോറാപ്റ്റർ | |
---|---|
Fossil specimen of M. gui, with white arrows pointing at preserved feathers | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | Theropoda |
Family: | †Dromaeosauridae |
ക്ലാഡ്: | †Microraptoria |
Genus: | †Microraptor Xu et al., 2000 |
Type species | |
†Microraptor zhaoianus Xu et al., 2000
| |
Species | |
| |
Synonyms | |
|
ഫോസ്സിൽ
തിരുത്തുകചൈനയിൽ നിന്നും ആണ് ഇവയുടെ ഫോസ്സിൽ കണ്ടുകിട്ടിയിട്ടുള്ളത്. ഇവയുടെ പൂർണ്ണമായ അനേകം ഫോസ്സിൽ കണ്ടുകിട്ടിയിട്ടുണ്ട്. ഫോസ്സിൽ പഠനത്തിൽ നിന്നും ഇവയ്ക്ക് കൈയിലും കാലിലും തൂവലുകൾ ഉണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട് .
ശരീര ഘടന
തിരുത്തുകഇവയുടെ ഏകദേശ നീളം 77 - 90 സെ. മീ. ആണ്. ഏകദേശം 1 കിലോഗ്രാം ഭാരവും ഉണ്ടായിരുന്നു. ഏറ്റവും ചെറിയ ആദ്യ പത്തു ദിനോസറുകളിൽ ഇവയുടെ സ്ഥാനം ഏഴാമത് ആണ്.
അവലംബം
തിരുത്തുക- ↑ Holtz, Thomas R. Jr. (2011) Dinosaurs: The Most Complete, Up-to-Date Encyclopedia for Dinosaur Lovers of All Ages, Winter 2010 Appendix.