മദ്ധ്യമാവതി
കർണാടകസംഗീതത്തിലെ ജന്യരാഗം
(Madhyamavathi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കർണാടകസംഗീതത്തിലെ 22ആം മേളകർത്താരാഗമായ ഖരഹരപ്രിയയുടെ ഒരു ജന്യരാഗമണ് മദ്ധ്യമാവതി. ചാരുകേശി, നഠഭൈരവി, ഹരികാംബോജി ഇവയുടെ ഗാന്ധാരം, ധൈവതം എന്നീ സ്വരസ്ഥാനങ്ങൾ മാറ്റിയാലും മദ്ധ്യമാവതി എന്ന ജന്യരാഗം ഉണ്ടാവുന്നു. ഈ രാഗം ഒരു ഔഡവരാഗമാണ്.[1]
ഘടന, ലക്ഷണം
തിരുത്തുകഈ രാഗത്തിൽ ഗാന്ധാരമോ ധൈവതമോ ഉണ്ടായിരിക്കുകയില്ല.
- ആരോഹണം സ രി2 മ1 പ നി2 സ
- അവരോഹണം സ നി2 പ മ1 രി2 സ
കൃതികൾ
തിരുത്തുകകൃതി | കർത്താവ് |
---|---|
ജയമംഗളം | നാരായണതീർത്ഥർ |
കോസലേന്ദ്ര | സ്വാതിതിരുനാൾ |
രാമകഥാസുധാരസ | ത്യാഗരാജ സ്വാമികൾ |
ചലച്ചിത്രഗാനങ്ങൾ
തിരുത്തുകഗാനം | ചലച്ചിത്രം |
---|---|
ഒരിക്കൽ നീചിരിച്ചാൽ | അപ്പു |
മാനസ ലോലാ മരതകവർണ്ണാ | നീലക്കുറുഞ്ഞി |
നീർമിഴിപ്പീലിയിൽ | വചനം |
കഥകളിപദങ്ങൾ
തിരുത്തുക- അംഗനേ ഞാൻ - രണ്ടാം ദിവസം
- ധീരധീര - സന്താനഗോപാലം
- യാമി യാമി ഭൈമീ - മൂന്നാം ദിവസം
- നല്ലതു വരിക - ദേവയാനീചരിതം