മഞ്ഞവരയൻ വർണ്ണത്തുമ്പി

(Lyriothemis tricolor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മഞ്ഞവരയൻ വർണ്ണത്തുമ്പി (ശാസ്ത്രീയനാമം: Lyriothemis tricolor) ഇന്ത്യയിൽ കാണപ്പെടുന്ന നീർമുത്തൻ കുടുംബത്തിൽ ഉള്ള ഒരു കല്ലൻതുമ്പിയാണ്[2]. ബംഗ്ലാദേശ്, ചൈന, ഇന്ത്യ, ജപ്പാൻ, മ്യാന്മാർ, തായ്‌വാൻ എന്നിവിടങ്ങളിലെ ഉഷ്ണമേഖലാവനങ്ങളിൽ ഈ തുമ്പി കാണപ്പെടുന്നു[1].

Lyriothemis tricolor
ആൺതുമ്പി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
L. tricolor
Binomial name
Lyriothemis tricolor
Ris, 1919
Synonyms

Lyriothemis flava Oguma, 1915

Lyriothemis ജനുസിൽപെട്ട പതിനഞ്ച് ഇനം തുമ്പികൾ ഏഷ്യയിൽ ആകമാനം കാണപ്പെടുന്നു. ഈ ജനുസിൽപെട്ട മൂന്നു ഇനം തുമ്പികൾ ഇന്ത്യയിൽ കാണപ്പെടുന്നു. അവ L. cleis, L. tricolor, L. acigastra എന്നിവയാണ്. ഇവ മൂന്നും ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ മാത്രമായി ഒതുങ്ങിയിരുന്നതായി കരുതിയിരുന്നു. എന്നാൽ 2009 ഇൽ L. tricolor ഉം 2013 ൽ L. acigastra ഉം കേരളത്തിൽ കണ്ടെത്തി[3][4].

പ്രജനനം തിരുത്തുക

 
Lyriothemis tricolor മരപ്പൊത്തുകളിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് മുട്ടയിടുന്നത്.

മറ്റു തുമ്പികളിൽനിന്നും വ്യത്യസ്തമായി ഈ തുമ്പി വനങ്ങളിലെ മരപ്പൊത്തുകളിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് മുട്ടയിടുന്നത്. ഈ പൊത്തുകൾക്ക് സമീപം ആൺതുമ്പികൾ കാവൽ നിൽക്കുന്നതും കണ്ടിട്ടുണ്ട്[4][5]. ഈ ജലം പരിശോധിച്ചപ്പോൾ അമ്ലസ്വഭാവമുള്ളതും ധാരാളം ലവണങ്ങൾ അടങ്ങിയതുമായി കാണപ്പെട്ടു (pH 3.56 - 6.48). നട്ടെല്ലുള്ളതും ഇല്ലാത്തതുമായ ധാരാളം ജീവികൾ L. tricolor ലാർവക്കൊപ്പം ജീവിക്കുന്നതായും കണ്ടെത്തി. എന്നാൽ ഇവതമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ ഗവേഷണം ആവശ്യമാണ്[4].

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. 1.0 1.1 "Lyriothemis tricolor". IUCN Red List of Threatened Species. IUCN. 2006: e.T12525A3353157. 2006. Retrieved 14 February 2017. {{cite journal}}: Cite uses deprecated parameter |authors= (help)
  2. C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. pp. 270–272.
  3. Emiliyamma KG; Palot Md; Radhakrishnan C; Balakrishnan VC (2013). "Lyriothemis acigastra: a new addition to the odonata fauna of Peninsular India". Taprobanica: The Journal of Asian Biodiversity. 5 (1): 73–4. doi:10.4038/tapro.v5i1.5672.
  4. 4.0 4.1 4.2 Das, K.S.A., K.A. Subramanian, K.G. Emiliyamma, M.J. Palot & K.A. Nishadh (2013). "Range extension and larval habitat of Lyriothemis tricolor Ris, 1919 (Odonata: Anisoptera: Libellulidae) from southern Western Ghats, India". Journal of Threatened Taxa. 5 (17): 5237–5346. doi:10.11609/JoTT.o3716.5237-46.{{cite journal}}: CS1 maint: multiple names: authors list (link)
  5. "Lyriothemis tricolor Ris, 1919". India Biodiversity Portal. Retrieved 2017-02-13.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക