ലിഡിയ ഡേവിസ്

(Lydia Davis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്‌കാരത്തിന് അർഹയായ അമേരിക്കൻ എഴുത്തുകാരിയും ഫ്രഞ്ച് വിവർത്തകയുമാണ് ലിഡിയ ഡേവിസ് (ജനനം :1947). ചെറുകഥാരംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് അവാർഡ്.ദ എൻഡ് ഓഫ് ദ സ്റ്റോറി, ദ വെറൈറ്റീസ്സ് ഓഫ് ഡിസ്റ്റർബൻസസ്, എന്നീ കൃതികളാണ് ബുക്കർ ഇന്റർനാഷണൽ പുരസ്കാരത്തിന് അവരെ അർഹയാക്കിയത്. ചെറുകഥ, വിവർത്തനം എന്നീ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ലിഡിയയുടെ കഥകളിലെ മുഖ്യ ആകർഷണം കാൽപ്പനികതയാണ്.[3]

ലിഡിയ ഡേവിസ്
ജനനംJuly 15, 1947
ദേശീയതഅമേരിക്കൻ
തൊഴിൽഎഴുത്തുകാരി
രചനാകാലം1976–present
രചനാ സങ്കേതംചെറുകഥ, നോവൽ, ഉപന്യാസം
സ്വാധീനിച്ചവർഫ്രാൻസ് കാഫ്ക, സാമുവൽ ബെക്കറ്റ്,[1] മാർസൽ പ്രൂസ്റ്റ്, ജെയിംസ് ജോയ്സ്, Michel Butor, വ്ലാഡിമിർ നബക്കോവ്, ഗുസ്താവ് ഫ്ലോബർ, ഹെർമൻ മെൽവില്ലി, James Agee, John Dos Passos, സാവുൾ ബെല്ലോ, Charles Reznikoff, Grace Paley, Russell Edson
സ്വാധീനിക്കപ്പെട്ടവർJonathan Franzen,[2] David Foster Wallace,[2] Dave Eggers,[2] Tao Lin

ജീവിതരേഖതിരുത്തുക

അമേരിക്കയിലെ നോർത്താംപ്റ്റൺ - മസാചുസറ്റ്സിൽ ജനിച്ചു. ന്യൂയോർക്കിൽ താമസിക്കുന്ന ലിഡിയ, ആൽബനി യൂണിവേഴ്‌സിറ്റിയിലെ ക്രിയേറ്റീവ് റൈറ്റിങ് പ്രോഫസറാണ്. ഇവരുടെ പല കഥകളും ഒറ്റവാചകങ്ങളിലുള്ളവയാണ്. മിക്ക കഥകളുടെയും നീളം ഒരു ഖണ്ഡികയിലൊതുങ്ങും.

കൃതികൾതിരുത്തുക

 • കാൺട് ആന്റ് വോൺട്'
 • തേർട്ടീന്ത് വുമൺ ആന്റ് അതർ സ്റ്റോറീസ്
 • ‘ദ് എൻഡ് ഓഫ് ദി സ്‌റ്റോറി'
 • 'ബ്രെയ്ക്ക് ഇറ്റ് ഡൗൺ '
 • 'വെറൈറ്റീസ് ഓഫ് ഡിസ്റ്റർബൻസ്'
 • ഫ്‌ളേബറുടെ 'മാഡം ബോവറി' (വിവർത്തനം)
 • 'മാഴ്‌സൽ പ്രൂസ്റ്റിന്റെ 'സ്വാൻസ് വേ' (വിവർത്തനം)

പുരസ്കാരങ്ങൾതിരുത്തുക

 • 2013 അഞ്ചാമത് മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്‌കാരം

അവലംബംതിരുത്തുക

 1. "Interview with LYDIA DAVIS". The Believer. ശേഖരിച്ചത് 2013-05-23.
 2. 2.0 2.1 2.2 "Man Booker International prize goes to Lydia Davis". BBC. 2013-05-22. ശേഖരിച്ചത് 2013-05-23.
 3. "മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്‌കാരം ലിഡിയ ഡേവിസിന്‌". മാതൃഭൂമി. 23 മെയ് 2013. ശേഖരിച്ചത് 23 മെയ് 2013. Check date values in: |accessdate=, |date= (help)

പുറം കണ്ണികൾതിരുത്തുക


Persondata
NAME Davis, Lydia
ALTERNATIVE NAMES
SHORT DESCRIPTION American short story writer, translator
DATE OF BIRTH 1947
PLACE OF BIRTH Northampton, MA
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ലിഡിയ_ഡേവിസ്&oldid=2423473" എന്ന താളിൽനിന്ന് ശേഖരിച്ചത്