ജോർദാനിലെ ലോകപൈതൃകകേന്ദ്രങ്ങൾ

(List of World Heritage Sites in Jordan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1972ലെ ലോകപൈതൃക ഉടമ്പടി പ്രകാരം യുനെസ്കോ തിരഞ്ഞെടുത്തിട്ടുള്ള അന്താരാഷ്ട്രതലത്തിൽ സാംസ്കാരികമായും പാരിസ്ഥിതികമായും പ്രാധാന്യം അർഹിക്കുന്ന സ്ഥലങ്ങളാണ് ലോകപൈതൃകകേന്ദ്രങ്ങൾ.[1] 1975 മേയ് 5 നാണ് ജോർദാൻ ഈ ഉടമ്പടി അംഗീകരിച്ചത്. അതെതുടർന്ന് ജോർദാനിൽനിന്നുള്ള ചരിത്രകേന്ദ്രങ്ങളും ലോകപൈതൃകപട്ടികയിൽ ഇടമ് നേടി. 2016 വരെയുള്ള കണക്ക് പ്രകാരം ജോർദാനിലെ 5 കേന്ദ്രങ്ങൾ ലോകപൈതൃകപട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നു.[2]

ജോർദാനിലെ ലോകപൈതൃകകേന്ദ്രങ്ങളുടെ സ്ഥാനങ്ങൾ

ജോർദാനിലെ_ലോകപൈതൃകകേന്ദ്രങ്ങൾതിരുത്തുക

പേര്ലോക പൈതൃക കമ്മറ്റിയിൽ നിർദ്ദേശിച്ച പേര്.

സ്ഥാനം – പൈതൃകകേന്ദ്രം സ്ഥിതിചെയ്യുന്ന പ്രവിശ്യ അല്ലെങ്കിൽ മേഖല, നിർദ്ദേശാങ്കങ്ങൾ സഹിതം.

മാനദണ്ഡംലോക പൈതൃക കമ്മറ്റിയിൽ നിർവചിച്ചിരിക്കുന്നതുപ്രകാരം.

വിസ്തൃതി– ഹെക്റ്ററിലും ഏക്കറിലും, ബഫർ മേഖലയുണ്ടെങ്കിൽ അതും. മൂല്യം ഒന്നും കൊടുത്തിട്ടില്ലെങ്കിൽ യുനെസ്കൊ വിസ്തൃതി പ്രസിദ്ധീകരിച്ചിട്ടില്ല എന്നർഥം.

വർഷംലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം.

വിവരണം– കേന്ദ്രത്തെകുറിച്ചുള്ള ചെറിയൊരു വിവരണവും, ലോകപൈതൃക പദവി ലഭിക്കുന്നതിനുണ്ടായ കാരണവും.

പേര് ചിത്രം സ്ഥാനം മാനദണ്ഡം വിസ്തൃതി

ha (acre)

വർഷം വിവരണം
മാമ്മോദീസ സ്ഥലം (അൽ-മഖ്താസ്)   Jorബൽക്ക ഗവർണറേറ്റ്31°50′14″N 35°33′10″E / 31.83722°N 35.55278°E / 31.83722; 35.55278 സാംസ്കാരികം:JorBap

(iii)(vi)

294 (730) 2015 ജോർദാൻ നദിക്കരയിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തുവെച്ചാണ് സ്നാപകയോഹന്നാൻ യേശു ക്രിസ്തുവിനെ ജ്ഞാനസ്നാനം ചെയ്തത് എന്ന് വിശ്വസിക്കപ്പെടുന്നു. ഒരു ക്രിസ്ത്യൻ തീർത്ഥാടനകേന്ദ്രമായ ഇവിടെ റോമൻ ബൈസാന്റൈൻ ഭരണകാലത്തെ പള്ളികളും ചരിത്രശേഷിപ്പുകളും കാണപ്പെടുന്നു.[3]
പെട്ര   Jorമ'ആൻ ഗവർണറേറ്റ്30°19′50″N 35°26′36″E / 30.33056°N 35.44333°E / 30.33056; 35.44333 സാംസ്കാരികം:JorPet

(i)(iii)(iv)

1985 അറേബ്യ, ഈജിപ്ത് സിറിയ-ഫിനീഷ്യ എന്നീവയ്ക്കിടയിലെ ഒരു പ്രധാന വാണിജ്യകേന്ദ്രമായിരുന്നു നബാറ്റിയൻ നഗരമായ പെട്ര. കല്ലിൽ കൊത്തിയ വാസ്തുശില്പങ്ങൾക്കും ഖനന, ജല വിതരണ സാങ്കേതിക രംഗങ്ങളിൽ ഈ നഗരനിവാസികൾ കൈവരിച്ച നേട്ടങ്ങൾ വളരെയേറെ മുന്നിട്ടുനിൽക്കുന്നതാണ്.[4]
ക്വാസ് റ് അമ്ര   Jorസർക്ക ഗവർണറേറ്റ്31°48′7″N 36°35′9″E / 31.80194°N 36.58583°E / 31.80194; 36.58583 സാംസ്കാരികം:JorQus

(i)(iii)(iv)

1985 8-ആം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ പണികഴിച്ച ക്വാസ് റ് അമ്ര എന്ന ഈ മരുഭൂമിയിലെ കോട്ട ഉമയിദ് രാജാക്കന്മാരുടെ കൊട്ടാരമായും വർത്തിച്ചിരുന്നു. ഇന്ന് അവശേഷിക്കുന്ന ചുമർചിത്രങ്ങൾക്ക് പ്രശസ്തമാണ് ഈ കോട്ട. ആദ്യകാല ഇസ്ലാമിക കലയുടെ ഒരു ഉദാഹരണങ്ങളായി ഇവയെ കരുതപ്പെടുന്നു.[5]
ഉം അർ-റസാസ് (Kastrom Mefa'a)   Jorമദബ ഗവർണറേറ്റ്31°30′6″N 35°55′14″E / 31.50167°N 35.92056°E / 31.50167; 35.92056 സാംസ്കാരികം:JorUme

(i)(iv)(vi)

24 (59) 2005 റോമൻ സൈനിക കേന്ദ്രമായി സ്ഥാപിതമായ ഉം അർ-റസാസ്, 5ആം നൂറ്റാണ്ടോടുകൂടി ഒരു ജനവാസമേഖലയായി വളർന്നുവന്നു. തുടർച്ചയായി ക്രിസ്ത്യൻ മുസ്ലീം ഭരണത്തിന് കീഴിലായിരൂന്നു ഈ പ്രദേശം. റോമൻ കാലഘട്ടത്ത് നിർമ്മിക്കപ്പെട്ട കോട്ടകളുടെ ശേഷിപ്പുകൾ, പള്ളികൾ, മൊസൈക് ചിത്രങ്ങൾ എന്നിവയെല്ലാം ഇവിടെ കാണാം.[6]
വാദി റം സംരക്ഷിത മേഖല   Jorഅക്കബ ഗവർണറേറ്റ്29°38′23″N 35°26′02″E / 29.63972°N 35.43389°E / 29.63972; 35.43389 സമ്മിശ്രം:JorWad

(iii)(v)(vii)

74,180 (183,300) 2005 തെക്കൻ ജോർദാനിൽ സ്ഥിതിചെയ്യുന്ന വാദി റം എന്ന മരുഭൂമി, വിവിധങ്ങളായ ഭൗമരൂപങ്ങളാൽ സമ്പന്നമാണ്. മണൽക്കൽ താഴ്വരകൾ, നൈസർഗ്ഗിക കമാനങ്ങൾ, ഗിരികന്ദരങ്ങൾ, മലയിടുക്കുകൾ, ഗുഹകൾ എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് വാദി റം പ്രദേശം. പ്രാചീന മനുഷ്യർ സൃഷ്ടിച്ച ശിലാലിഖിതങ്ങളും, ചുവർ ചിത്രങ്ങളും ഈ സ്ഥലത്ത് 12,000 വർഷങ്ങക്കും മുമ്പേ ജനവാസം ഉണ്ടായിരുന്നു എന്നതിന് തെളിവാണ്.[7]

അവലംബംതിരുത്തുക

  1. "The World Heritage Convention". UNESCO. ശേഖരിച്ചത് 8 August 2016.
  2. "Jordan". UNESCO. ശേഖരിച്ചത് 8 August 2016.
  3. "Baptism Site "Bethany Beyond the Jordan" (Al-Maghtas)". UNESCO. ശേഖരിച്ചത് 6 Oct 2015.
  4. "Petra". UNESCO. ശേഖരിച്ചത് 17 August 2011.
  5. "Qasr Amra". UNESCO. ശേഖരിച്ചത് 17 August 2011.
  6. "Um er-Rasas (Kastrom Mefa'a)". UNESCO. ശേഖരിച്ചത് 17 August 2011.
  7. "Wadi Rum Protected Area". UNESCO. ശേഖരിച്ചത് 17 August 2011.