കാദംബരി
ബാണഭട്ടൻ രചിച്ച ഗദ്യകാവ്യം
(Kadambari എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹർഷവർദ്ധനന്റെ (606–647 CE) സദസ്സിലെ സംസ്കൃത പണ്ഡിതനും ആസ്ഥാനകവിയായിരുന്ന ബാണഭട്ടൻ ഏഴാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ രചിച്ച സംസ്കൃതത്തിലെ ഒരു ഗദ്യകാവ്യം ആണ് കാദംബരി. ഈ കാവ്യം പൂർത്തീകരിക്കുന്നതുവരെ അദ്ദേഹത്തിന് അതിജീവിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിന്റെ ഉത്തരാർധം നിർമിച്ച് കാവ്യത്തെ പൂർണമാക്കിയത് ബാണഭട്ടന്റെ പുത്രനായ ഭൂഷണഭട്ടനാണ്.(മറ്റൊരു പാരമ്പര്യത്തിൽ പുലിന്ദഭട്ട എന്നാണ് മകന്റെ പേര് കൊടുത്തിരിക്കുന്നത്.)[1] ഈ കാവ്യത്തിന്റെ രസം ശൃംഗാരമാണ്.
അവലംബം
തിരുത്തുക- ↑ Layne, Gwendolyn (1991). Kadambari: A Classic Sanskrit story of Magical Transformations (Translation into English). New York and London: Garland Publishing.
പുറംകണ്ണികൾ
തിരുത്തുക- The Kādambarī of Bāṇa at Project Gutenberg (1896 translation by C. M. Ridding)
- Bana's Kadambari (3rd ed) (1928). Archived 2016-11-21 at the Wayback Machine. Tr. M. R. Kale, Delhi: Motilal Banarasidass
- Kadambari - Purva Bagha on the Internet Archive (edition by Kasinatha Panduranga Parab)
- Kādambarī (Uttarabhāga) edited by P. V. Kane on the Internet Archive (1913)