ജാനകി ദേവി ബജാജ്

(Jankibai Bajaj എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ സ്വാതന്ത്യസമരസേനാനിയും വനിതാവകാശപ്രവർത്തകയുമാണ് ജാനകി ദേവി ബജാജ് (1893 ജനുവരി 7 - 1979 മേയ് 21). 1932-ലെ നിയമലംഘന സമരവുമായി ബന്ധപ്പെട്ട് ഇവർ ജയിൽശിക്ഷയനുഭവിച്ചിട്ടുണ്ട്. 1956-ൽ രാജ്യം പത്മവിഭൂഷൺ ബഹുമതി നൽകി ആദരിച്ചു.

ജാനകി ദേവി ബജാജ്
ജനനം1893 ജനുവരി 7
മരണംമേയ് 21, 1979(1979-05-21) (പ്രായം 86)
ദേശീയത ഇന്ത്യ
അറിയപ്പെടുന്നത്സ്വാതന്ത്യസമരസേനാനി, വനിതാവകാശ പ്രവർത്തക

കുടുംബംതിരുത്തുക

1893-ൽ മധ്യപ്രദേശിലെ ജവോരയിലുള്ള ഒരു വൈഷ്ണവ മാർവാടി കുടുംബത്തിലാണ് ജാനകി ജനിച്ചത്. ബജാജ് ഗ്രൂപ്പിന്റെ സ്ഥാപകനായ ജമ്നാലാൽ ബജാജിനെയാണ് വിവാഹം കഴിച്ചത്.[1]

സമരജീവിതംതിരുത്തുക

സ്വാതന്ത്യസമരത്തോടൊപ്പം വനിതകളുടെ അവകാശത്തിനുവേണ്ടിയും ഹരിജനങ്ങളുടെ ഉന്നതിക്കായും ജാനകി പോരാടി. മഹാത്മാഗാന്ധിയുടെ അനുയായിയായ ജാനകി അദ്ദേഹത്തെപ്പോലെ ഖാദി വസ്ത്രങ്ങൾ സ്വയം നെയ്തെടുത്തിരുന്നു. 1928-ൽ ഹരിജനങ്ങളുടെ ക്ഷേത്രപ്രവേശനത്തിനായി പ്രയത്നിച്ചു. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ആചാര്യ വിനോബാ ഭാവേയുമൊത്ത് ഭൂദാനപ്രസ്ഥാനത്തിൽ പ്രവർത്തിച്ചു.[2]

1956-ൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു.[3] 1965-ൽ മേരി ജീവൻ യാത്ര (എന്റെ ജീവിതയാത്ര) എന്ന ആത്മകഥ രചിച്ചു. 1979-ൽ ജാനകി അന്തരിച്ചു. ഇവരുടെ ഓർമ്മയ്ക്കായി ബജാജ് ഗ്രൂപ്പ് ധാരാളം വിദ്യാഭ്യാസസ്ഥാപനങ്ങൾ തുടങ്ങുകയും ചില പുരസ്കാരങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ജാനകി ദേവി ബജാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, ജാനകി ദേവി ബജാജ് ഗ്രാം വികാസ് സൻസ്ത എന്നിവ ഇതിൽ ഉൾപ്പെടുന്നു.[4]

അവലംബംതിരുത്തുക

  1. "In Bajaj family, business sense over-rules ties". Financial Express. April 6, 2012.
  2. Bharti Thakur (2006). Women in Gandhi's mass movements. Deep and Deep Publications. p. 118. ISBN 8176298182.
  3. "Padma Awards Directory (1954-2007)" (PDF). Ministry of Home Affairs. 2007-05-30.
  4. "Jankidevi Bajaj Gram Vikas Sanstha". Bajaj Electricals.

പുറംകണ്ണികൾതിരുത്തുക

Persondata
NAME Bajaj, Janaki
ALTERNATIVE NAMES
SHORT DESCRIPTION Indian activist
DATE OF BIRTH January 7, 1893
PLACE OF BIRTH
DATE OF DEATH 1973
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ജാനകി_ദേവി_ബജാജ്&oldid=3222672" എന്ന താളിൽനിന്ന് ശേഖരിച്ചത്