ചെറുകാശിത്തുമ്പ

ചെടിയുടെ ഇനം
(Impatiens minor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബാൾസമിനേസീ സസ്യ കുടുംബത്തില്പെട്ട ഇംപേഷ്യൻസ് ജനുസ്സിൽ ഉൾപ്പെടുന്ന ഏകവർഷായുവായ ഓഷധിയാണ് ഇംപേഷ്യൻസ് മൈനർ(Impatiens minor). പശ്ചിമഘട്ടത്തിലെ അർദ്ധ നിത്യഹരിത വനങ്ങളിലും കുറ്റിക്കാടുകളിലും കാവുകളിലും കണ്ടു വരുന്നു. പൂക്കളും കായകളും ഉണ്ടാകുന്നത് ജൂൺ മുതൽ ഡിസംബർ വരെ ഉള്ള കാലത്താണ്. 10-15 സെമീ ഉയരത്തിൽ കുത്തനെ വരുന്ന ഈ സസ്യത്തിന്റെ തണ്ട് സുതാര്യമാണ്. ഇലകൾ ദന്തുരവും സമ്മുഖമായി വിന്യസിച്ചവയുമാണ്. വെള്ളയോ പിങ്കോ നിറമുള്ള പൂക്കളും നീണ്ടുരുണ്ട ഫലങ്ങളുമുണ്ട്.[1][2]

ചെറുകാശിത്തുമ്പ
ഇംപേഷ്യൻസ് മൈനർ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Impatiens
Species:
I.minor
Binomial name
Impatiens minor

നാട്ടിൻപുറങ്ങളിൽ ധാരാളമായി കാണുന്ന ഈ സസ്യത്തിന് കേരളത്തിൽ ഓണപ്പൂവ് എന്ന പേരുമുണ്ട്.[3] [4]


ചിത്രശാല

തിരുത്തുക
 
Impatiens minor White flower
  1. https://indiabiodiversity.org/species/show/230018
  2. http://www.flowersofindia.net/catalog/slides/Lesser%20Balsam.html
  3. "ഓണപൂക്കാലം..." Retrieved 2022-08-03.
  4. "ഓണപ്പൂവ്" (in അമേരിക്കൻ ഇംഗ്ലീഷ്). 2021-08-21. Retrieved 2022-08-03.
"https://ml.wikipedia.org/w/index.php?title=ചെറുകാശിത്തുമ്പ&oldid=4112196" എന്ന താളിൽനിന്ന് ശേഖരിച്ചത്