വാലൻ താമരക്കോഴി

(Hydrophasianus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

താമരക്കോഴികളിൽ ഏറെ ഭംഗിയുള്ളവയാണ് വാലൻ താമരക്കോഴി. ആഹാരരീതികളും പൊതു സ്വഭാവങ്ങളും നാടൻ താമരക്കോഴിയുടേത് പോലെ തന്നെ. ഇളം പച്ച കലർന്ന തവിട്ടുനിറത്തിലുള്ള പുറംഭാഗവും തൂവെള്ള നിറത്തിലുള്ള ചിറകുകളുമാണ് ഈ പക്ഷിയ്ക്ക്. ദേഹത്തിന്റെ അടിഭാഗത്തിനും ഏറെക്കുറെ വെള്ള നിറമാണ്. കൊക്കിൽ നിന്നും താഴോട്ടിറങ്ങിവരുന്ന കറുത്ത പട്ട നെഞ്ചിൽ മാലപോലെ കിടക്കുന്നുനതായി തോന്നും. മുട്ടയിടുന്ന കാലത്ത് വാലൻ താമരക്കോഴിക്ക് നിറം മാറ്റം വരാറുണ്ട്[1]. ഈ സമയത്ത് പട്ടവാലുകൾ പിന്നിലേയ്ക്ക് വളർന്നുനില്ക്കും. കേരളത്തിൽ ഈ പക്ഷികളെ അപൂർവ്വമായേ കാണാറുള്ളൂ.

വാലൻ താമരക്കോഴി
(Pheasant-tailed Jacana)
Pheasant-tailed Jacana Bangalore.jpg
In non-breeding plumage at Bharatpur, Rajasthan, India.
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Hydrophasianus

Wagler, 1832
Species:
H. chirurgus
Binomial name
Hydrophasianus chirurgus
(Scopoli, 1786)
Hydrophasianus chirurgus map.png

പ്രജനനംതിരുത്തുക

ജലാശയത്തിനോട് ചേർന്നാണ് കൂടുകൾ ഉണ്ടാക്കുന്നത്. മഴക്കാലത്താണ് കൂടുണ്ടാക്കുന്നത്. നാലോ അഞ്ചോ മുട്ടകളിടും. മുട്ടയിട്ടുകഴിഞ്ഞാൽ പെൺപക്ഷികൾ കുഞ്ഞുങ്ങളെ വളർത്താൻ ഏല്പിച്ച് മറ്റൊരു ആൺപക്ഷിയെ തേടിപ്പോകുന്നു.

ചിത്രശാലതിരുത്തുക

 
വാലൻ താമരക്കോഴി - പ്രജനനേതര വേഷത്തിൽ പാലക്കാട് ജില്ലയിലെ തൃത്താലയിൽ നിന്നും

അവലംബംതിരുത്തുക

  1. വാലൻ താമരക്കോഴി വിരുന്നെത്തി- മെട്രോ വാർത്ത[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=വാലൻ_താമരക്കോഴി&oldid=3644707" എന്ന താളിൽനിന്ന് ശേഖരിച്ചത്