ഹോളി സ്മോക്ക്!

(Holy Smoke!(film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജെയ്ൻ കാമ്പിയോണിന്റെ സംവിധാനത്തിൽ കേറ്റ് വിൻസ്ലെറ്റും ഹാർവി കെയ്റ്റലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 1999ൽ പുറത്തിറങ്ങിയ ഓസ്‌ട്രേലിയൻ ചലച്ചിത്രമാണ് ഹോളി സ്‌മോക്ക്.

Holy Smoke!
സംവിധാനംJane Campion
നിർമ്മാണംJan Chapman
രചനAnna Campion
Jane Campion
അഭിനേതാക്കൾ
സംഗീതംAngelo Badalamenti
ഛായാഗ്രഹണംDion Beebe
ചിത്രസംയോജനംVeronika Jenet
വിതരണംMiramax Films
റിലീസിങ് തീയതി
  • 4 സെപ്റ്റംബർ 1999 (1999-09-04) (Venice)
  • 3 ഡിസംബർ 1999 (1999-12-03) (U.S.)[1]
  • 26 ഡിസംബർ 1999 (1999-12-26) (Australia)
രാജ്യം
ഭാഷEnglish
സമയദൈർഘ്യം115 minutes
ആകെ$3.6 million[2]

സംവിധായിക ജെയ്ൻ കാമ്പിയോൺ സഹോദരി അന്ന കാമ്പിയോണുമായിച്ചേർന്ന് ഈ ചിത്രത്തിന്റെ തിരക്കഥയെഴുതി. ഓസ്‌ട്രേലിയയും അമേരിക്കയും തമ്മിൽ സഹകരിച്ചുള്ള ഒരു നിർമ്മാണമായിരുന്നു ഈ ചിത്രം.[1] 56-ആമത് വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രം തീയറ്ററിൽ റിലീസ് ചെയ്യുന്നതിന് മുമ്പ് ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവലിലും തായ്‌പേയ് ഗോൾഡൻ ഹോഴ്‌സ് ഫിലിം ഫെസ്റ്റിവലിലും പ്രദർശിപ്പിച്ചിരുന്നു.

കഥാസംഗ്രഹം തിരുത്തുക

ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടെ 23കാരിയായ റൂത്ത് ബാരൻ എന്ന ഒരു ഓസ്ട്രേലിയൻ യുവതിക്ക് ആത്മീയ ഉണർവ്വുണ്ടാകുന്നു. ബാബ എന്ന വ്യക്തിയുടെ ആശയത്തിൽ ആകൃഷ്ടയായ അവൾ അദ്ദേഹത്തെ തന്റെ ആത്മീയ ആചാര്യനായി സ്വീകരിക്കുന്നു. സിഡ്നിയിലുള്ള അവളുടെ മാതാപിതാക്കളായ ഗിൽബെർട്ടും മിറിയവും തങ്ങളുടെ മകൾ നസ്നി എന്ന പേരിലാണ് മറുപടി പറയുന്നതെന്നും അവൾക്ക് ഇന്ത്യയിൽനിന്നും തിരിച്ചുപോരാൻ ഉദ്ദേശമില്ലെന്നും ഞെട്ടലോടെ അറിയുന്നു. ഗിൽബർട്ട് പക്ഷാഘാതം പിടിപെട്ട് മരണശയ്യയിൽ കിടക്കുകയാണെന്ന് കള്ളം പറഞ്ഞ് റൂത്തിനെ മടക്കിക്കൊണ്ട് വരുന്നതിന്നായി മിറിയം ഇന്ത്യയിലേക്ക് പുറപ്പെടുന്നു. എന്നാൽ ശ്രമം വിഫലമാകുകയും മിറിയം ആസ്മ രോഗിയായിത്തീരുകയും ചെയ്യുന്നു. താൻ ഓസ്ട്രേലിയലേക്ക് ഒപ്പം വരാമെന്ന് റൂത്ത് മിറിയത്തിന് ഉറപ്പ് നൽകുന്നു.

സിഡ്‌നിയിലെ നഗരപ്രാന്തത്തിലുള്ള ഒരു ഫാമിൽ ഗിൽബർട്ട് വിശ്രമത്തിലാണെന്നും അദ്ദേഹം സുഖം പ്രാപിച്ചുവരികയാണെന്നും റൂത്തിനെ മിറിയം തെറ്റിദ്ധരിപ്പിക്കുന്നു. റൂത്തും ഗിൽബെർട്ടും ടെലിഫോണിൽ പുനസമാഗമം നടത്തുന്നു. ഗിൽബർട്ട്, റൂത്തിന്റെ സഹോദരന്മാരായ റോബി, റ്റിം, എന്നിവരും റോബിയുടെ പത്നി യ്വോൻ, റ്റിമ്മിന്റെ സ്വവർഗ സ്നേഹിതൻ എന്നിവരും ഒരു റിസോർട്ടിൽവെച്ച് യോഗം ചേരുന്നു. അവിടെവച്ച് പ്രശസ്ത അമേരിക്കൻ exit counselor PJ വാട്ടേഴ്സിനെ പരിചയപ്പെടുന്നു(അദ്ദേഹം കപട ആത്മീയവാദികളുടെ ആരാധാനാധനാസംപ്രദായങ്ങളെ deprogram ചെയ്യുന്ന വ്യക്തിയാണ്). റൂത്ത് നാട്ടിലെത്തുകയും ഗിൽബർട്ടിനെ ഫാമിൽ സന്ദർശിക്കുകയും ചെയ്യുന്നു. അവിടെവച്ച് ബന്ധുക്കൾക്കൊപ്പം പിജെയെ കാണ്ടുമുട്ടുന്നു. റൂത്ത് ബന്ധുക്കളുമായി തർക്കത്തിലേർപ്പെടുകയും പിജെ മദ്ധ്യസ്ഥത വഹിക്കുകയും ചെയ്യുന്നു. റൂത്ത് ബന്ധുക്കളുമായി എതിർത്തു നിൽക്കുന്നു. ഒടുവിൽ അയയുകയും ഇന്ത്യയിലേക്ക് തിരിച്ചുപോകും എന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ പിജെയുടെ ഒരു ചികിത്സാ സെഷനിൽ പങ്കെടുക്കാം എന്ന് റൂത്ത് സമ്മതിക്കുന്നു.

റൂത്തും പിജെയും ദൂരെയുള്ള ഒരു കുടിലിലേക്ക് പോകുന്നു. അവിടെവച്ച് പിജെ റൂത്തിനെ isolate ചെയ്യുകയും(ഒറ്റപ്പെടുത്തി ഇടുക) ബാബയിലുള്ള അവളുടെ വിശ്വാസത്തെ വെല്ലുവിളിക്കുകയും ബാബയുടെ സിദ്ധാന്തങ്ങൾ ഹിന്ദുമതത്തിൽനിന്നും മോഷ്ടിക്കപ്പെട്ടതാണെന്ന് പ്രസ്ഥാവിക്കുകയും ചെയ്യുന്നു. സമീപപ്രദേശത്തു താമസിക്കുന്ന യ്വോൻ റൂത്തിന് മാറ്റി ഉടുക്കുവാനുള്ള വസ്ത്രങ്ങളുമായി വരികയും പിജെക്ക് വദനസുരം ചെയ്തുകൊടുക്കുകയും ചെയ്യുന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന റൂത്തിന്റെ സാരി പിജെ അഴിച്ച് മാറ്റുകയും അത് അവൾക്ക് എത്താത്ത ഉയരത്തിലുള്ള ഒരു മരക്കൊമ്പിൽ കോർത്തിടുകയും ചെയ്യുന്നു. ഇതിൽ പ്രകോപിതയായ റൂത്ത് പിജെയുമായി വാഗ്വാദത്തിലേർപ്പെടുന്നു. പിന്നീട് പിജെ റൂത്തിനെ അവളുടെ ബന്ധുക്കളുടെ അടുത്തേക്ക് കൊണ്ടുപോകുന്നു. അവിടെവച്ചു Manson's family, Haven's Gate, രജനീഷ് എന്നീ കൾട്ടുകളെ തുറന്നുകാണിക്കുന്ന ഡോക്യൂമെന്ററി പ്രദർശിപ്പിക്കുന്നു. പിജെയും റൂത്തും കുടിലിലേക്ക് മടങ്ങുന്നു.

അന്നുരാത്രി പിജെ എന്തോ ശബ്ദം കേട്ട് ഞെട്ടി ഉണരുമ്പോൾ കാണുന്നത് സാരി കൊരുത്തിട്ട മരത്തിനു റൂത്ത് തീയിട്ടതായും അവൾ ആസ്വസ്ഥയായി പൂർണ്ണനഗ്നയായി തനിക്കടുത്തേക്ക് നടന്നുവരുന്നതുമാണ്. റൂത്തും പിജെയും ലൈംഗികബന്ധത്തിലേർപ്പെടുന്നു. ബന്ധപ്പെടുന്നതിനിടെ അരുത് എന്ന് റൂത്ത് ആവശ്യപ്പെട്ടിട്ടും പിജെ റൂത്തിന്റ യോനിക്കുള്ളിൽത്തന്നെ ശുക്ലവിസർജനം നടത്തുന്നു. അടുത്ത പകൽ യ്വോനും റ്റിമ്മും യാനിയും വന്ന് റൂത്തിനേയും പിജെയേയും ഒരു പാർട്ടിക്ക് കൊണ്ടുപോകാൻ വരുന്നു. റൂത്തും പിജെയും ലൈംഗികമായി ബന്ധപ്പെട്ടു എന്നു മനസ്സിലാക്കിയ അവർ പുഞ്ചിരി തൂകുന്നു. പാർട്ടിക്കിടെ റൂത്ത് അമിതമായി മദ്യപിക്കുന്നു.മദ്യലഹരിയിലായ റൂത്തിനെ ചില സാമൂഹ്യവിരുദ്ധർ ഉപദ്രവിക്കാൻ ശ്രമിക്കുമ്പോൾ പിജെ അവളെ രക്ഷിക്കുന്നു. കുടിലിലേക്ക് മടങ്ങിയ ശേഷം റൂത്ത് പിജെയെ അപമാനിക്കുകയും തന്നെ വദനസുരം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. പിജെയുടെ അസിസ്റ്റന്റും കാമുകിയുമായ കാരൾ അമേരിക്കയിൽനിന്നും എത്തുന്നു. തന്റെ ഫോൺകാൾ എടുക്കാത്തിരുന്നതിന് അവർ പിജെയെ വഴക്കുപറയുകയും അമേരിക്കയിലേക്ക് മടങ്ങാൻ പിജെയോട് ആവശ്യപ്പെടുകയും ചെയ്യുന്നു. നീണ്ടുനിൽക്കുന്ന Deprogramming session ഒരു ദിവസം കൂടി നടത്തണമെന്ന പിജെയുടെ ആവശ്യം കാരൾ അംഗീകരിക്കുന്നു. റൂത്ത് പിജെയെ കുത്തുവാക്കുപറയുകയും തന്റെ വസ്ത്രം പിജെയെ ധരിപ്പിച്ച് ചുണ്ടിൽ ചായം തേച്ച് അദ്ദേഹത്തെ ഷണ്ഡനെപ്പോലെ ആക്കുന്നു. "ദയ കാണിക്കുക(BE KIND) എന്ന് പിജെ റൂത്തിന്റെ നെറ്റിയിൽ എഴുതുന്നു. മനസ്സലിവ് തോന്നിയ റൂത്ത് പശ്ചാത്താപത്താൽ പൊട്ടിക്കരയുകയും തന്നോട് ആരും വൈകാരികമായി അടുക്കുന്നത് ഇഷ്ടമല്ല എന്ന് പറയുകയും ചെയ്യുന്നു.

റൂത്ത് പിജെയിൽനിന്നും വിട്ടുപോകാൻ തീരുമാനിക്കുന്നു. താൻ റൂത്തിനെ പ്രണയിക്കുന്നു എന്ന് മനസ്സിലാക്കിയ പിജെ അവളെ തടയാൻ ശ്രമിക്കുന്നു. അത് കൈയ്യാങ്കളിയിൽ കലാശിക്കുകയും അബദ്ധത്തിലുള്ള പിജെയുടെ ഇടിയേറ്റ് റൂത്ത് ബോധരഹിതയാകുന്നു. റൂത്തിനെ കാറിന്റെ ഡിക്കിയിലടച്ചു പിജെ കാറോടിക്കുന്നു. റോഡിൽവച്ച് റ്റിം, റോബി, യ്വോൻ എന്നിവരെ കണ്ടുമുട്ടുന്നു. റൂത്ത് എങ്ങോട്ടോ ഓടിപ്പോയി എന്നും എല്ലാവരും പലവഴിക്ക് തിരിഞ്ഞ് അവളെ അന്വേഷിക്കണം എന്നും പിജെ ആവശ്യപ്പെടുന്നു. യ്വോൻ തനിക്ക് പിജെക്കൊപ്പം വരണമെന്ന് നിർബന്ധം പിടിക്കുകയും മനസ്സില്ലാമനസ്സോടെ പിജെ സമ്മതിക്കുകയും ചെയ്യുന്നു. യാത്രക്കിടയിൽ ഡിക്കിയിൽനിന്നും റൂത്തിന്റെ ഞരക്കം കേട്ട യ്വോൻ വണ്ടിവനിർത്താൻ പിജെയോട് ആവശ്യപ്പെടുന്നു. യ്വോൻ ഡിക്കി തുറന്നപ്പോൾ റൂത്ത് കാട്ടിലേക്ക് ഓടിപ്പോകുന്നു. പിന്നാലെ ഓടിയ പിജെ റൂത്തിന്റെ കാലുകളിൽ കെട്ടിപ്പിടിച്ചുകൊണ്ട് തനിക്ക് അവളോടുള്ള പ്രേമം വൈകാരികമായി വെളിപ്പെടുത്തുന്നു. പിജെ പെട്ടെന്ന് ശക്തമായ ചൂടേറ്റ് തളർന്നുവീഴുകയും റൂത്തിന്റെ സ്ഥാനത്ത് ദുർഗ്ഗാദേവിയെ കാണുകയും ചെയ്യുന്നു. യ്വോനും റ്റിമ്മും റോബിയും റൂത്തിനെ സഹായിക്കാൻ എത്തുന്നതിനുമുൻപ് ഈ ദർശനം അവസാനിക്കുന്നു. ഇവർ പിജെയെ കൈയ്യേറ്റം ചെയ്യുന്നു. ഇവരെല്ലാവരും ഒരു ട്രക്കിൽ കയറിപ്പോകുന്നു. പിജെയെ ട്രക്കിന്റെ ബെഡ്ഡിൽ ഇട്ടിരിക്കുന്നു. യാത്രക്കിടയിൽ ട്രക്ക് നിർത്താൻ ആവശ്യപ്പെട്ട റൂത്ത് പിജെയെ കെട്ടിപ്പിടിച്ച് ട്രക്കിന്റെ ബെഡ്ഡിൽ കിടക്കുകയും അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും ചെയ്യുന്നു.

ഒരു വർഷത്തിനുശേഷം ജയ്പ്പൂരിൽനിന്നും റൂത്ത് പിജെക്ക് കത്തയക്കുന്നു. തന്റെ പിതാവ് ഗിൽബർട്ട് തന്നെയും മാതാവിനെയും ഉപേക്ഷിച്ച് സെക്രട്ടറിക്കൊപ്പം ജീവിതം ആരംഭിച്ചു എന്നും, താൻ ഇപ്പോൾ അമ്മക്കൊപ്പമാണെന്നും കത്തിലൂടെ അറിയിക്കുന്നു. താൻ ഇപ്പോഴും ആത്മീയ അന്വേഷണത്തിലാണെന്നും തനിക്കിപ്പോൾ ഒരു കാമുകനുണ്ടെന്നും അറിയിക്കുന്ന റൂത്ത് താനിപ്പോഴും ദൂരത്തിരുന്നുകൊണ്ട് പിജെയെ പ്രണയിക്കുകയാണെന്ന് വ്യക്തമാക്കുന്നു .

അമേരിക്കയിലിരുന്നുകൊണ്ട് പിജെ റൂത്തിന് മറുപടി അയക്കുന്നു. കാരൾ തന്നോട് ക്ഷമിച്ചു എന്നും മർദ്ദനത്തിൽ പരിക്കേറ്റ തന്നെ ശുശ്രൂഷിച്ചു എന്നും തങ്ങൾക്ക് ഇരട്ടക്കുട്ടികൾ ജനിച്ചു എന്നും അറിയിക്കുന്ന പിജെ താൻ ഇപ്പോഴും റൂത്തിനെ പ്രണയിക്കുന്നുണ്ട് എന്നും എഴുതിയിരിക്കുന്നു.

അവലംബം തിരുത്തുക

  1. 1.0 1.1 1.2 1.3 "Holy Smoke". AFI Catalog of Feature Films. Los Angeles, California. Archived from the original on 10 March 2020.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; numbers എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ഹോളി_സ്മോക്ക്!&oldid=3702532" എന്ന താളിൽനിന്ന് ശേഖരിച്ചത്