കടൽമണ്ണാത്തി

(Haematopus ostralegus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദേശാടനസ്വഭാവമുള്ള ഒരു കടൽപക്ഷിയാണ് കടൽമണ്ണാത്തി. നീളം കൂടിയ ചുവന്ന ചുണ്ടാണ് കടൽ കടൽമണ്ണാത്തികളുടെ പ്രത്യേകത. ശരീരത്തിന് കറുപ്പും വെളുപ്പും നിറവും കാലുകൾക്ക് റോസ് നിറവുമാണ്. ഹെമറ്റോപ്പസ് ഓസ്ട്രിലിഗസ് (Haematopus ostralegus) എന്നാണ് ഇവയുടെ ശാസ്ത്രീയനാമം. ഓയിസ്റ്റർ ക്വാപ്പർ എന്ന ഇംഗ്ലീഷ് നാമത്തിലും കടൽ മണ്ണാത്തിപ്പക്ഷികൾ അറിയപ്പെടുന്നു. ഇവയുടെ പത്തോളം ഉപജാതികളെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടുവരാറുണ്ട്.[1]

കടൽമണ്ണാത്തി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
H. ostralegus
Binomial name
Haematopus ostralegus
Linnaeus, 1758
Eurasian Oystercatcher range. Yellow = summer only, blue = winter only, green = all-year resident.
Haematopus ostralegus
ചാവക്കാട് കടപ്പുറത്ത് നിന്നും

രൂപ വിവരണം

തിരുത്തുക

40-45 സെ. മീറ്റർ വലിപ്പമുണ്ട്. കൊക്കിന് 8-9 സെ.മീറ്റർ വരെ വലിപ്പമുണ്ട്. രണ്ടു ചിറകുകൾ തമ്മിലുള്ള അകലം (wing-span) 80-85 സെ.മീറ്റർ ആണ്. മുകൾഭാഗം കറുപ്പും അടിവശം വെളുപ്പുമാണ്. ഇവ പറക്കുമ്പോൾ ചിറകിലേയും വാലിലേയും വെളുത്ത പാടുകൾ വ്യക്തമായി കാണാം. കാലും കൊക്കുകളും ചുവപ്പാണ്. കൊക്കുകൾ വീതിയുള്ളതും ബലമുള്ളതുമാണ്. ഇതുപയോഗിച്ച് കക്ക, കല്ലുമ്മകായ് എന്നിവയുടെ തോടുകൾ തകർക്കാൻ പറ്റും. എന്നാൽ ഇവ ഒച്ചുകളെ ഭക്ഷിക്കാറില്ല.[2]

 
കടൽ മണ്ണാത്തി, വെള്ളനാതുരുത്തിൽ നിന്ന് എടുത്തത്

കൊക്കുകൾ സാധാരണയായി താഴേക്ക്‌ ചൂണ്ടപ്പെട്ടതായി കാണുന്നു. ഒരു പക്ഷെ ഒരിക്കൽ സുന്ദർബന്സിൽ നിന്ന് കണ്ടത് വ്യതിയാനങ്ങൾ ഉണ്ടെങ്കിലും (നീണ്ട കൊക്കുള്ളവയും പ്രാദേശികമായി ഉള്ളവയുടെതിനേക്കാൾ മുകളിലും പ്രാഥമിക കണയിലും കറുപ്പോടുകൂടിയതും) കടൽമണ്ണാത്തിയായി കരുതപ്പെടുന്നു. മാതൃകകളൊന്നും കിട്ടാതതുക്കൊണ്ട് തിരിച്ചറിയൽ വ്യക്തമല്ല. പ്രാദേശിക പക്ഷികൾ ചിലപ്പോൾ ‘റെയ്സ് ബട്ടർലിനി’യായി കരുതപ്പെടുന്നു.

പ്രജനനം

തിരുത്തുക

പ്രജനനം നടത്തുന്നവരുടെ കാലുകൾക്ക് കടും ചുവപ്പ് നിറങ്ങളും, പ്രജനനം നടത്താത്ത പ്രായപൂർത്തിയായവർക്ക് ഇരുണ്ട അഗ്രങ്ങളോട് കൂടിയ കൊക്കും, താടിയിൽ വിസ്തൃതമായ വെളുത്ത വരയും കാണപ്പെടുന്നു

കാണപ്പെടുന്നത്

തിരുത്തുക

പ്രധാനമായും തീരപ്രദേശങ്ങളിലും, ചെറിയ തീരത്തുള്ള ദ്വീപുകളിലും മിക്കവാറും ശൈത്യ കാല സന്ദർശകരയാണ് കാണപ്പെടുന്നത്. തെക്ക് പടിഞ്ഞാറ് അഫ്ഗാനിസ്ഥാനും, പാകിസ്താൻ തീരങ്ങളിൽ നിത്യസന്ദർശകരയും, കിഴക്ക് പടിഞ്ഞാറൻ ഇന്ത്യയിലും, ബംഗ്ലാദേശിലും, ശ്രീലങ്കയിൽ മിക്കവാറും വേനൽക്കാലത്തും ഇവ എത്തുന്നുണ്ട്. പ്രാദേശികമായി കെണിയിൽപ്പെടുത്തിയ രീതിയിൽ മാലിദ്വീപിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

സ്വഭാവം

തിരുത്തുക

ഉയർന്ന പാറക്കൂട്ടങ്ങളിൽ ഇവ വസിക്കുന്നു. തീര ദേശങ്ങളിൽ ആഹാരം തേടുന്ന ഇവയുടെ ചിലക്കൽ ഉയർന്ന  ശബ്ദത്തോടുകൂടിയതും വശ്യവുമാണ്. പറന്നുയരുമ്പോഴും ഇരപ്പിടിക്കുമ്പോഴും ‘ക്ലിപ്പ്- ക്ലിപ്പ്’ എന്ന തരത്തിൽ ഇവ ശബ്ദിക്കുന്നു.[3]

  1. ചാവക്കാട് കടൽത്തീരത്ത് മണ്ണാത്തിപ്പക്ഷികളെത്തി[പ്രവർത്തിക്കാത്ത കണ്ണി]
  2. Birds of Kerala, Salim Ali – kerala Forests and wild life department
  3. Rasmussen, P.C.; Anderton,, J.C (2012). Birds of South Asia. The Ripley Guide. Vols. 1 and 2.Second edition. National Museum of Natural History - Smithsonian Institution, Michigan State University and Lynx Edicions, Washington,D.C., Michigan and Barcelona.{{cite book}}: CS1 maint: extra punctuation (link)

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കടൽമണ്ണാത്തി&oldid=3827349" എന്ന താളിൽനിന്ന് ശേഖരിച്ചത്