ചാരത്തലയൻ തിത്തിരി

(Grey-headed Lapwing എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചെങ്കണ്ണി തിത്തിരിയെക്കാൾ അല്പം വലിപ്പം കൂടുതലുള്ള പക്ഷിയാണ് ചാരത്തലയൻ തിത്തിരി.[1] [2][3][4] കേരളത്തിൽ ഇതിനെ അപൂർവ്വമായേ കാണാറുള്ളു. ചാരനിറം കലർന്ന തവിട്ടുനിറത്തിലുള്ള തലയും തവിട്ടുനിറത്തിലുള്ള ദേഹവും മഞ്ഞ നിറമുള്ള കൊക്കും കാലുകളും ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നു. സപ്തംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിലാണ് ഇവ ഇന്ത്യയിൽ വിരുന്നെത്തുന്നത്. സാധാരണ തണ്ണീർതടങ്ങളിലാണ് കണ്ട് വരുന്നത്. ദേശാടനക്കാരായ ചാരത്തലയൻ തിത്തിരികൾ പ്രജനനം നടത്തുന്നത് ചൈന, ജപ്പാൻ, കൊറിയ തുടങ്ങിയ രാജ്യങ്ങളിലാണ്. ആഹാര രീതികളും പൊതുസ്വഭാവങ്ങളും മറ്റു തിത്തിരിപക്ഷികളുടേതുപോലെയാണ്.

Grey-headed Lapwing
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
V. cinereus
Binomial name
Vanellus cinereus
(Blyth, 1842)
Synonyms

Hoplopterus cinereus (Blyth, 1842)
Microsarcops cinereus (Blyth, 1842)
Pluvianus cinereus Blyth, 1842

ചാരത്തലയൻ തിത്തിരി ,പാലക്കാട് ജില്ലയിൽ നിന്നും
പാലക്കാട് ജില്ലയിൽ കൂറ്റനാട് നിന്നും
Grey-headed lapwing in flight
  1. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  2. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  3. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 491. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  4. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചാരത്തലയൻ_തിത്തിരി&oldid=3517941" എന്ന താളിൽനിന്ന് ശേഖരിച്ചത്