ജീൻ പൂൾ

(Gene pool എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


എല്ലാ ജീനുകളുടെയും, അല്ലെങ്കിൽ ജനിതകവിവരങ്ങളുടെയും ആകെ സഞ്ചയമാണ് ജീൻ പൂൾ (Gene pool). ഏതെങ്കിലും ഒരു സ്പീഷിസിന്റെ ജീനുകളുടെ എണ്ണത്തെയും വൈവിധ്യത്തെയും കാണിക്കാനാണ് പലപ്പോഴും ഈ പദം ഉപയോഗിക്കുന്നത്.

ജീൻ പൂൾ വലിപ്പമേറിയതാണെങ്കിൽ, സ്പീഷിസ് വൈവിധ്യം ധാരാളമാണെങ്കിൽ വലിയതോതിൽ പ്രകൃതിനിർദ്ധാരണം മൂലമുണ്ടാകാവുന്ന ഫലങ്ങളെ മറികടക്കാൻ ആ സ്പീഷിസിനു സാധ്യത കൂടുതലാണ്. ജീൻ‌ പൂൾ, ജനിതകവൈവിധ്യം ഒരു സ്പീഷിസിൽ കുറവാണെങ്കിൽ അവയുടെ അതിജീവനശേഷിയിൽ കുറവുണ്ടാവുകയും വംശനാശസാധ്യത അവയ്ക്ക് ഏറുകയും ചെയ്യും. എന്നാൽ ജനസംഖ്യയിൽ കുറവുള്ള സ്പീഷിസുകളിൽ ഇങ്ങനെയുള്ള അവസ്ഥയിൽ പുതിയ ജനിതക വേരിയന്റുകൾ ഉണ്ടാവുകയും അതിജീവനത്തിനത്തിനുള്ള സാധ്യതകൾ ഏറും എന്നും ജെനറ്റിക് ഡ്രിഫ്റ്റ് തിയറി പറയുന്നു.

ചരിത്രം

തിരുത്തുക

റഷ്യൻ ജനിതകശാസ്ത്രജ്ഞൻ അലെക്സാണ്ടർ സെർഗീവിച്ച് 1920 കളിൽ രൂപം കൊടുത്ത ജീൻ ഫണ്ട് എന്ന സങ്കൽപ്പമാണ് തിയൊഡോഷ്യസ് ദൊബ്‌ഷാൻസ്കി അമേരിക്കയിലേക്ക് കൊണ്ടുപോയി ജീൻ പൂൾ എന്ന വാക്കിൽ എത്തിച്ചത്.[1]

സസ്യപ്രജനനത്തിൽ ജീൻ പൂൾ സിദ്ധാന്തം

തിരുത്തുക

1971 -ൽ കാർലനും ഡി വെറ്റും ഓരോ വിളയെയും അവയുടെ ശാസ്ത്രീയനാമകരണത്തിനുപരി അവയുടെയും അവയുമായി ബന്ധമുള്ള സ്പീഷിസുകളെയും ഉൾപ്പെടുത്തി ജീൻ പൂൾ എന്ന കാര്യത്തിലാവണം കൂടുതൽ ശ്രദ്ധ നൽകേണ്ടതെന്നു വാദിക്കുകയുണ്ടായി.[2]

  1. പ്രാഥമിക ജീൻ പൂൾ (GP-1): മിക്കവാറും ഒരേ സ്പീഷിസിൽ (നാട്ടുനടപ്പ് അനുസരിച്ചുള്ള ഗണനപ്രകാരം) പെട്ടവരാകും, അതിനാൽ അങ്ങോട്ടുമിങ്ങോട്ടും ഇടകലരുന്നത് എളുപ്പമാണ്. ഇങ്ങനെയുണ്ടാവുന്ന ഫലങ്ങളിൽ നല്ലരീതിയിൽ ക്രോമസോമുകൾ കലർന്ന് മികച്ച ഫലങ്ങൾ പൊതുവേ ലഭിക്കുന്നു. ജീനുകളെ വേർതിരിക്കൽ സാധാരണവും അവയെ കൈമാറ്റം ചെയ്യുന്നത് എളുപ്പവുമാണ് എന്ന്  കാർലനും ഡി വെറ്റും പറയുന്നു.[2] ഓരോ ജീൻ പൂളിനെയും വീണ്ടും രണ്ടായി പിരിക്കണമെന്ന് അവർ പറയുന്നു:
    • ഉപസ്പീഷിസ് A: ഉണ്ടാക്കിയെടുത്ത വർഗ്ഗങ്ങൾ
    • ഉപസ്പീഷിസ് B: തനിയെ ഉണ്ടായിവന്ന വർഗ്ഗങ്ങൾ (വന്യമായോ കളയായോ)
  2. ദ്വിതീയ ജീൻ പൂൾ (GP-2): പ്രാഥമിക ജീൻ പൂളിനെ അപേക്ഷിച്ച് ഇവയിലുള്ള അംഗങ്ങളെ വെവ്വേറേ സ്പീഷിസുകൾ ആയാണ് കണക്കാക്കാറ്. എന്നാൽ അടുത്ത ബന്ധമുള്ളവയായതിനാൽ അവയ്ക്കുതമ്മിൽ കലരാനും പ്രജനനക്ഷമതയുള്ള കുറച്ചെങ്കിലും ഫലങ്ങൾ ഉണ്ടാക്കാനും ആവും. പ്രതീക്ഷിക്കാവുന്ന തരത്തിൽ പ്രാഥമികവും ദ്വിതീയവുമായ ജീൻ പൂളുകൾ തമ്മിൽ പ്രത്യുൽപ്പാദനപരമായി ഏറെ തടസ്സങ്ങൾ ഉണ്ട്:
    • സങ്കര ഇനങ്ങൾ ശക്തികുറഞ്ഞതാവാം
    • സങ്കരഇനങ്ങൾക്ക് പ്രത്യുൽപ്പാദനശേഷി കുറവായിരിക്കാം
    • ക്രോമസോമുകൾ കാര്യക്ഷമമായല്ലാതെ കൂടിച്ചേരാം കൂടിച്ചേരാതെയും ഇരിക്കാം.
    • പിൻതറമുറകളിൽ നിന്നും വേണ്ടവിധത്തിൽ ഫലം ലഭിക്കാതിരിക്കാം
    • "എന്നാലും കൂടുതൽ പരിശ്രമിച്ചാൽ നല്ല ഫലങ്ങൾ ലഭിച്ചേക്കാം".[2]
  3. തൃതീയ ജീൻ പൂൾ (GP-3): പ്രാഥമികജീൻപൂളിലെ അംഗങ്ങളുമായി ഇവയ്ക്ക് വിദൂരബന്ധമേ ഉണ്ടാവൂ. പ്രാഥമികജീൻപൂളിലെ അംഗങ്ങളെയും തൃതീയ ജീൻപൂളിലെ അംഗങ്ങളെയും പരസ്പരം ക്രോസ് ചെയ്യാം, എന്നാൽ ജീൻ കൈമാറ്റം അത്ര എളുപ്പമല്ല. അതിനായി[2] ചെയ്യാൻ പറ്റുന്ന ചിലകാര്യങ്ങൾ:
    • ഭ്രൂണ കൾച്ചർ
    • ക്രോമസോം ഇരട്ടിപ്പിക്കൽ
    • ദ്വിതീയ ജീൻ പൂളിലെ അംഗങ്ങളുമായി തമ്മിൽച്ചേർക്കൽ

ജീൻ പൂൾ കേന്ദ്രങ്ങൾ

തിരുത്തുക

പ്രധാനപ്പെട്ട വിളകളുടെ ജീനുകളും വളർത്തുമൃഗങ്ങളും ഉടലെടുത്ത ഭൂമിയിലെ പ്രദേശങ്ങളെയാണ് ജീൻ പൂൾ കേന്ദ്രങ്ങൾ എന്നു വിളിക്കുന്നത്. മനുഷ്യൻ വളർത്തിയെടുത്ത സ്പീഷിസുകളുടെ വന്യസ്പീഷിസുകളുടെ വലിയ ശേഖരം അത്തരം പ്രദേശങ്ങളിൽ ധാരാളമായി ഉണ്ട്.

ഇവയും കാണുക

തിരുത്തുക
  1. Graham, Loren (2013).
  2. 2.0 2.1 2.2 2.3 Harlan, J.R.; Wet, J.M.J.d. (1971).

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജീൻ_പൂൾ&oldid=3317646" എന്ന താളിൽനിന്ന് ശേഖരിച്ചത്