എവരികൈ അവതാരമെ

(Evarikai avataaramu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ത്യാഗരാജസ്വാമികൾ ദേവമനോഹരിരാഗത്തിലും ആദിതാളത്തിലും ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് എവരികൈ അവതാരമെ. തെലുഗുഭാഷയിലാണ് ഈ കൃതിയുടെ രചന.[1][2]

വരികളും അർത്ഥവും തിരുത്തുക

  വരികൾ അർത്ഥം
പല്ലവി എവരികൈ അവതാരമെത്തിതിവോ
ഇപുഡൈന തെലുപവയ്യ രാമയ്യ നീ
ഇപ്പോഴെങ്കിലും എന്നോടൊന്നു പറയൂ രാമ
ആർക്കുവേണ്ടിയാണ് അങ്ങ് ഈ അവതാരം എടുത്തത്?
അനുപല്ലവി അവനികി രമ്മനി പിലിചിന മഹരാജെവഡോ
വാനികി മ്രൊക്കെദ രാമ
ഈ അവതാരമെടുത്ത് അങ്ങ് ഇങ്ങോട്ടു വരാൻ കാരണക്കാരനായ
ആ മഹാനുഭാവൻ ആരാണെങ്കിലും അയാൾക്ക് എന്റെ വന്ദനം
ചരണം വേദ വർണനീയമൌ നാമമുതോ
വിധി രുദ്രുലകു മേൽമിയഗു രൂപമുതോ
മോദ സദനമഗു പടുചരിതമുതോ
മുനിരാജവേഷിയൌ ത്യാഗരാജനുത നീ
വേദങ്ങളിൽ വർണ്ണിച്ചിരിക്കുന്നവനും ശിവനേക്കാളും ബ്രഹ്മാവിനെക്കാളും
സുന്ദരമായ രൂപമുള്ളവനും കളങ്കമില്ലാത്ത സ്വഭാവഗുണങ്ങൾ ഉള്ളവനും
അപാരമായ ആനന്ദത്തിന്റെ വാസസ്ഥലവും ത്യാഗരാജനാൽ പ്രകീർത്തിക്ക-
പ്പെടുന്നവനും ആയ അങ്ങ് ഈ അവതാരം എടുത്തത് ആർക്കുവേണ്ടിയാണ്?

അവലംബം തിരുത്തുക

  1. "Carnatic Songs - evarikai avatAram". Retrieved 2021-07-18.
  2. "evarikai avatAram". Archived from the original on 2021-07-18. Retrieved 2021-07-18.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=എവരികൈ_അവതാരമെ&oldid=3802166" എന്ന താളിൽനിന്ന് ശേഖരിച്ചത്