യുവേഫ യൂറോപ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്
(European Football Championship എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യുവേഫ യൂറോപ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് അഥവാ യൂറോ കപ്പ് യൂറോപ്യൻ ഫുട്ബോൾ അസോസിയേഷന്റെ കീഴിൽ വരുന്ന രാജ്യങ്ങളൂടെ ദേശീയടീമുകൾ പങ്കെടുക്കുന്ന പ്രധാന ഫുട്ബോൾ ചാമ്പ്യൻഷിപ്പാണ്. 1960 മുതൽ ചാമ്പ്യൻഷിപ് നിലവിലുണ്ട്. നാല് വർഷങ്ങൾ കൂടുമ്പോഴാണ് മൽസരങ്ങൾ നടക്കുക. രണ്ട് ഫുട്ബോൾ ലോകകപ്പ് ചാമ്പ്യൻഷിപ്പുകൾക്കിടയിൽ ഇരട്ടവർഷങ്ങളിലായാണ് യൂറോ കപ്പ് മൽസരങ്ങൾ നടക്കുന്നത്. 1968 മുതലാണ് ചാമ്പ്യൻഷിപ്പിനെ ഈ പേരിൽ വിളിക്കാൻ തുടങ്ങിയത്. അതിനുമുൻപ് യൂറോപ്യൻ നേഷൻസ് കപ്പ് എന്നായിരുന്നു ചാമ്പ്യൻഷിപ്പിന്റ ഔദ്യോഗികനാമം. 1996-ലെ യൂറോ കപ്പിനു ശേഷം ചാമ്പ്യൻഷിപ്പിനെ 'യൂറോ' എന്നതിനുശേഷം വർഷം കൂടി ഉൾപ്പെടുത്തി പറഞ്ഞുകാണുന്നു. ഉദാ: 'യൂറോ 2008'.
Region | Europe (UEFA) |
---|---|
റ്റീമുകളുടെ എണ്ണം | 24 (finals) 55 (eligible to enter qualification) |
നിലവിലുള്ള ജേതാക്കൾ | ഇറ്റലി (2st title) |
കൂടുതൽ തവണ ജേതാവായ രാജ്യം | ജെർമനി സ്പെയ്ൻ (3 titles each) |
വെബ്സൈറ്റ് | Official website |
UEFA Euro 2020 qualifying |
Tournaments | |
---|---|