ധർമ്മരാജ്യം

(Dharmarajyam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വൈക്കം മുഹമ്മദ് ബഷീർ 1938 ൽ പ്രസിദ്ധീകരിച്ച ലേഖന സമാഹാരമാണ് ധർമ്മരാജ്യം.[1] പുസ്തക രൂപത്തിൽ പ്രസിദ്ധപ്പെടുത്തിയ ബഷീറിന്റെ ആദ്യ കൃതി ഇതായിരുന്നു.[2] തിരുവിതാംകൂറിലെ സർ സി.പി. രാമസ്വാമി അയ്യരുടെ ഭരണത്തിനെതിരെ ബഷീർ എഴുതിയ ലേഖനങ്ങളാണ് ഇതിന്റെ ഉള്ളടക്കം.[3] ഈ പുസ്തകത്തിന്റെ പ്രസാധകനും വിതരണക്കാരനുമെല്ലാം ബഷീർ തന്നെയായിരുന്നു.[3]

ധർമ്മരാജ്യം
കർത്താവ്വൈക്കം മുഹമ്മദ് ബഷീർ
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംലേഖനങ്ങൾ
പ്രസാധകർഡി.സി. ബുക്ക്സ്
പ്രസിദ്ധീകരിച്ച തിയതി
1938
ഏടുകൾ100
ISBN978-81-264-1833-6

നിരോധനം തിരുത്തുക

1938ൽ തിരുവിതാംകൂർ ദിവാൻ രാമസ്വാമി അയ്യർ ഇത് നിരോധിക്കുകയും സർക്കാരിലേയ്ക്ക് കണ്ടുകെട്ടുകയും ചെയ്തു.[2] ബഷീറിനു രണ്ടരവർഷത്തെ കാരാഗൃഹവാസവും വിധിക്കപ്പെട്ടു. നിരോധിക്കപ്പെട്ട് ആറ് പതിറ്റാണ്ടുകൾക്ക് ശേഷം 2008 ൽ പുസ്തകം പുനപ്രസിദ്ധീകരിക്കപ്പെട്ടു.[2]

അവലംബം തിരുത്തുക

  1. Mahachcharithamala (in Malayalam). DC Books. pp. 525–530. ISBN 8-126-41066-3.{{cite book}}: CS1 maint: unrecognized language (link)
  2. 2.0 2.1 2.2 "സി.പിയെ വിറപ്പിച്ച ‘ബഷീറിന്റെ ധർമ്മരാജ്യം’" Archived 2014-04-13 at the Wayback Machine.. DC Books. April 1, 2013. Retrieved April 1, 2013.
  3. 3.0 3.1 Indian Literature - Issues 249-251. Sahitya Akademi. 2009. p. 84.
"https://ml.wikipedia.org/w/index.php?title=ധർമ്മരാജ്യം&oldid=3634905" എന്ന താളിൽനിന്ന് ശേഖരിച്ചത്